Kerala

ശ്രീപത്മനാഭ സ്വാമി ക്ഷേത്രം ട്രസ്റ്റിന്റെ ഹര്‍ജി ഇന്ന് സുപ്രിംകോടതി പരിഗണിക്കും; ട്രസ്റ്റില്‍ ഓഡിറ്റിംഗ് കഴിയില്ലെന്ന് വാദം

പ്രത്യേക ഓഡിറ്റിംഗില്‍ നിന്നൊഴിവാക്കണമെന്നാവശ്യപ്പെട്ട ശ്രീപത്മനാഭ സ്വാമി ക്ഷേത്രം ട്രസ്റ്റിന്റെ ഹര്‍ജി ഇന്ന് സുപ്രിംകോടതി പരിഗണിക്കും. ക്ഷേത്രഭരണത്തിലോ വസ്തുവകകളിലോ പങ്കില്ലാത്ത ട്രസ്റ്റില്‍ ഓഡിറ്റിംഗ് കഴിയില്ല എന്നാണ് വാദം. ജസ്റ്റിസ് യു.യു ലളിത് അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. sreepadmanabha temple

25 വര്‍ഷത്തെ പ്രത്യേക ഓഡിറ്റിംഗ് നടത്താനുള്ള സുപ്രിംകോടതി ഉത്തരവിന്റെ ചുവടുപിടിച്ച് ക്ഷേത്രത്തിലും ക്ഷേത്രത്തിന്റെ സ്വത്തുക്കളിലും ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലും ഓഡിറ്റ് നടത്താന്‍ ഭരണസമിതിയും ഉപദേശക സമിതിയും തീരുമാനിച്ചിരുന്നു.

കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 27ന് നടന്ന രണ്ട് സമിതികളുടെയും യോഗത്തില്‍ ചാര്‍ട്ടേഡ് അക്കൗണ്ടിനെ നിയോഗിക്കാനും തീരുമാനിച്ചിരുന്നു. ഓഡിറ്റിംഗ് സംബന്ധിച്ച് ചാര്‍ട്ടേഡ് അക്കൗണ്ടിന്റെ കത്ത് ലഭിച്ചതോടെയാണ് ക്ഷേത്രം ട്രസ്റ്റ് സുപ്രിംകോടതിയെ സമീപിച്ചത്. ഇങ്ങനെ ഓഡിറ്റിംഗ് നടത്താന്‍ ഭരണസമിതിക്കും ഉപദേശക സമിതിക്കും അധികാരമില്ല.

ക്ഷേത്രഭരണത്തിന് മാത്രമാണ് സമിതികള്‍. ക്ഷേത്രഭരണത്തില്‍ നിന്നും വിഭിന്നമായി ട്രസ്റ്റിന് സ്വതന്ത്ര സ്വഭവമുണ്ടെന്നും ഭരണസമിതിയുടെ കീഴിലല്ലെന്നും സുപ്രിംകോടതി ഉത്തരവിടണമെന്നും ട്രസ്റ്റ് അപേക്ഷയില്‍ ആവശ്യപ്പെട്ടു.