ബെവ്കോ ഔട്ട്ലെറ്റുകളിലെ അടിസ്ഥാന സൗകര്യത്തിൽ വീഴ്ചവരുത്തരുതെന്ന് ഹൈക്കോടതി. ഇക്കാര്യം ഉറപ്പുവരുത്തേണ്ടത് എക്സൈസ് കമ്മിഷണറുടെ ഉത്തരവാദിത്തമാണ്. വീഴ്ചയുണ്ടായാൽ എക്സൈസ് കമ്മിഷണറായിരിക്കും മറുപടി പറയേണ്ടി വരികയെന്നും ഹൈക്കോടതി ഓർമിപ്പിച്ചു.
അടിസ്ഥാന സൗകര്യമില്ലാത്ത 96 മദ്യശാലകളില്‍ 32 എണ്ണം മാറ്റി സ്ഥാപിക്കുമെന്നും ബാക്കിയുള്ളവയില്‍ സൗകര്യം മെച്ചപ്പെടുത്തുമെന്നും ബെവ്കോ ഹൈക്കോടതിയെ അറിയിച്ചു. അടിസ്ഥാന സൗകര്യമില്ലാത്ത ബെവ്കോ ഔട്ട്ലെറ്റുകൾ എത്രയെണ്ണം പൂട്ടിയെന്ന് കഴിഞ്ഞ തവണ ബെവ്കോയോട് ഹൈക്കോടതി ചോദിച്ചിരുന്നു.
പഴയ ഹിന്ദി സിനിമകളില്‍ ചൂതാട്ടം നടക്കുന്ന സ്ഥലം പോലെയാണ് ബെവ്കോ ഔട്ട്ലെറ്റുകള് കാണുമ്പോള്‍ തോന്നുന്നതെന്നും ഇത്തരം ഇരുട്ട് നിറഞ്ഞ ഇടങ്ങളാണോ നിങ്ങള്‍ മദ്യ വില്പനയ്ക്ക് കണ്ടുവച്ച സ്ഥലങ്ങളെന്ന് ഫോട്ടോ ഉയര്‍ത്തിക്കാട്ടി കോടതി ചോദിച്ചിരുന്നു. ഇത്തരം ആള്‍ക്കൂട്ടം അനുവദിക്കാനാകില്ലെന്നും കോടതി പറഞ്ഞിരുന്നു.