പെട്രോളും ഡീസലും ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തുന്നത് എതിര്‍ക്കുമെന്ന സൂചന നല്‍കി ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തുന്നതിന് പകരം വിവിധ സെസുകള്‍ പിന്‍വലിക്കണം. നാളെ ജിഎസ്ടി കൗണ്‍സില്‍ യോഗം ചേരാനിരിക്കെയാണ് ധനമന്ത്രിയുടെ പ്രതികരണം.kn balagopal
സംസ്ഥാനത്തെ രൂക്ഷമായ സാമ്പത്തിക പ്രതിസന്ധി ധനമന്ത്രി പരോക്ഷമായി സൂചിപ്പിച്ചു. ജിഎസ്ടി കേന്ദ്രനയത്തില്‍ മാറ്റം വേണം. ഖജനാവില്‍ പണമില്ല, കഴിഞ്ഞ മാസം അവസാനം 6,000 കോടി കടമെടുത്തെന്നും മന്ത്രി പറഞ്ഞു. കടമെടുക്കുന്ന പരിധി കഴിഞ്ഞാല്‍ കടം കിട്ടില്ലെന്നും സര്‍ക്കാര്‍ നിലപാട് സുതാര്യമെന്നും മന്ത്രി കെ എന്‍ ബാലഗോപാല്‍ വ്യക്തമാക്കി.
പെട്രോളിയം ഉത്പന്നങ്ങളെ ഭാഗികമായി ജിഎസ്ടിയില്‍ കൊണ്ടുവരാനാണ് കേന്ദ്രസര്‍ക്കാര്‍ നീക്കം. ജിഎസ്ടി കൗണ്‍സിലില്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശം മുന്നോട്ടു വയ്ക്കും. സംസ്ഥാനങ്ങളുടെ എതിര്‍പ്പ് അവഗണിച്ചാണ് കേന്ദ്രത്തിന്റെ നീക്കം.
കേരളമടക്കമുള്ള സംസ്ഥാനങ്ങള്‍ ആണ് പെട്രോളിയം ഉല്‍പ്പന്നങ്ങളെ ജിഎസ്ടി പരിധിയില്‍ കൊണ്ടുവരുന്നത് എതിര്‍ക്കുന്നത്. പെട്രോളിയം ഉത്പന്നങ്ങള്‍ എജി പരിധിയില്‍ കൊണ്ടുവന്നാല്‍ നഷ്ടം കേന്ദ്രം വഹിക്കണമെന്ന സംസ്ഥാനങ്ങളുടെ നിര്‍ദേശം അംഗീകരിക്കില്ലെന്നാണ് കേന്ദ്രത്തിന്റെ നിലപാട്.
സംസ്ഥാനങ്ങളുമായി സമവായത്തില്‍ എത്തിയതിന് ശേഷം പെട്രോളിയം ഉത്പന്നങ്ങളെ ജി.എസ്.ടി പരിധിയില്‍ കൊണ്ടുവരുകയായിരുന്നു കേന്ദ്രത്തിന്റെ ലക്ഷ്യം. വിവിധ പെട്രോളിയം ഉത്പന്നങ്ങളുടെ നികുതി കുറയ്ക്കണം എന്ന് കേന്ദ്രം കൊവിഡ് സാഹചര്യം ആരംഭിച്ചതിന് ശേഷം സംസ്ഥാനങ്ങളോട് തുടര്‍ച്ചയായ് നിര്‍ദേശിക്കുന്നുണ്ട്. പക്ഷേ കേന്ദ്രം നിര്‍ദേശിക്കും പോലെ സംസ്ഥാനങ്ങള്‍ നികുതി കുറയ്ക്കാന്‍ തയാറായിട്ടില്ല. എവിയേഷന്‍ ഫ്യുവലിന്റെ വാറ്റുമായ് ബന്ധപ്പെട്ട ശുപാര്‍ശയാണ് ഇപ്രകാരം അവസാനമായി കേന്ദ്രം നടത്തിയത്.
ഏവിയേഷന്‍ ഫ്യുവലിന്റെ വാറ്റ് നികുതി 4 ശതമാനമാക്കി കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് വ്യോമയാനമന്ത്രാലയം സംസ്ഥാനങ്ങള്‍ക്ക് കത്ത് നല്‍കിയിരുന്നു. എന്നാല്‍ കേരളമടക്കമുള്ള സംസ്ഥാനങ്ങള്‍ ഇത് സംസ്ഥാനങ്ങള്‍ക്ക് നിശ്ചയിക്കാനുള്ള അവകാശമുണ്ട് അതുകൊണ്ട് നികുതി കുറയ്ക്കാന്‍ സാധിക്കില്ല എന്ന നിലപാടെടുക്കുകയായിരുന്നു. ഈ സാഹചര്യത്തിലാണ് സമവായം ഉണ്ടാകുന്നത് വരെ കാത്തിരിക്കുക എന്നതിന് പകരം പെട്രോളിയം ഉത്പന്നങ്ങളെ ജി.എസ്.ടി പരിധിയില്‍ കൊണ്ട് വരാനുള്ള തീരുമാനത്തിലേക്ക് കേന്ദ്ര സര്‍ക്കാര്‍ കടന്നത്.
ആദ്യഘട്ടമായി ഭാഗികമായാകും പെട്രോളിയം ഉത്പന്നങ്ങളെ ജിഎസ്ടി പരിധിയില്‍ കൊണ്ട് വരിക. എവിയേഷന്‍ ഫ്യുവല്‍ അടക്കമുള്ള എതാനും ഇനങ്ങളാണ് ഇപ്രകാരം ജി.എസ്.ടി ചുമത്താന്‍ നിര്‍ദേശിക്കുന്ന പട്ടികയില്‍ ഇപ്പോള്‍ ഉള്ളത്. ലഖ്നൗവില്‍ നാളെ ചേരുന്ന ജി.എസ്.ടി കൗണ്‍സില്‍ യോഗത്തില്‍ ഇതു സംബന്ധിച്ച് അന്തിമ തീരുമാനമുണ്ടായേക്കും.