India

ഉത്തരാഖണ്ഡില്‍ മണ്ണിടിച്ചില്‍; ഗംഗോത്രി ഹൈവേയില്‍ ഗതാഗതം തടസ്സപ്പെട്ടു

ഉത്തരാഖണ്ഡില്‍ ഉത്തരകാശി ജില്ലയില്‍ മണ്ണിടിച്ചില്‍. മണ്ണിടിച്ചിലിനെ തുടര്‍ന്ന് ഗംഗോത്രി ഹൈവേയില്‍ ഗതാഗതം തടസ്സപ്പെട്ടു. ഉത്തരാഖണ്ഡില്‍ കനത്ത മഴ തുടരുകയാണ്.

ഗതാഗതം തടസ്സപ്പെട്ടതിനെ തുടര്‍ന്ന് അതിര്‍ത്തി റോഡുകള്‍ തുറന്നുകൊടുക്കാനുള്ള നീക്കങ്ങള്‍ പുരോഗമിക്കുകയാണെന്ന് ഉത്തരകാശിയിലെ ദുരന്ത നിവാരണ സേന ഉദ്യോഗസ്ഥന്‍ അറിയിച്ചു. ഗതാഗത തടസം കുറയ്ക്കാനാണ് റിഷികേശ്-ഗംഗോത്രി ദേശീയ പാത കഴിഞ്ഞ മാസം 28ന് തുറന്നുകൊടുത്തത്.

ഉത്തരാഖണ്ഡില്‍ അടുത്ത അഞ്ച് ദിവസം കൂടി ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കര്‍ണാടക, തമിഴ്‌നാട്, കേരളം, പുതുച്ചേരി എന്നിവിടങ്ങളിലും മഴ കനക്കും. ഈ മാസം 12 മുതല്‍ 16 വരെ ഉത്തരാഖണ്ഡില്‍ അതിശക്തമായ മഴ തുടരുമെന്നാണ് പ്രവചനം.

തിങ്കളാഴ്ച ഹിമാചല്‍പ്രദേശിലെ ഷിംലയില്‍ കനത്ത മഴയില്‍ മണ്ണിടിഞ്ഞിതിനെ തുടര്‍ന്ന് ഖാരര്‍-ഷിംല അതിര്‍ത്തി അടച്ചിരുന്നു.