കോഴിക്കോട് മിഠായിത്തെരുവിലെ തീ കെടുത്തിയെന്ന് അധികൃതർ. ഫയർ ഫോഴ്സ് മടങ്ങിപ്പോയി. പിഡബ്ല്യുഡി മന്ത്രി പിഎ മുഹമ്മദ് റിയാസ് സംഭവ സ്ഥലം സന്ദർശിച്ചു.നേരത്തെ മിഠായിത്തെരുവിൽ തീപിടുത്തം ഉണ്ടായിട്ടുള്ളതിനാൽ ഇവിടെ ഫയർ ഫോഴ്സിൻ്റെ ഒരു ഹൈഡ്രൻ്റ് സ്ഥാപിച്ചിരുന്നു. അതിനാലാണ് തീ വേഗം കെടുത്താനായതെന്ന് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. മൊത്തത്തിൽ ശാശ്വത പരിഹാരം വേണ്ടതുണ്ട്. അത് എന്താണെന്ന് തീരുമാനിക്കും. അശാസ്ത്രീയവും നിയമവിരുദ്ധവുമായ എന്തെങ്കിലുമുണ്ടോ എന്നത് പരിശോധിച്ച് നിലപാട് എടുക്കും. ഇവിടെ കൂടുതലായി തീപിടിക്കുന്നത് എന്തുകൊണ്ടാണെന്നും അത് തടയാൻ എന്തൊക്കെ ചെയ്യേണ്ടതുണ്ടെന്നും പരിശോധിക്കുമെന്ന് മന്ത്രി വ്യക്തമാക്കി.പാളയം ഭാഗത്തുള്ള വി.കെ.എം. ബിൽഡിങ്ങിൽ പ്രവർത്തിക്കുന്ന ജെ.ആർ. ഫാൻസി സ്റ്റോറിന്റെ മൂന്നാം നിലയിലാണ് തീപിടിച്ചത്. മീഞ്ചന്ത, കോഴിക്കോട് ബീച്ച് എന്നിവിടങ്ങളിലെ ഫയർ സ്റ്റേഷനുകളിൽ നിന്ന് അഞ്ച് യൂണിറ്റ് ഫയർ എഞ്ചിൻ സ്ഥലത്ത് എത്തി. കെട്ടിടത്തിൽ രണ്ടു പേരെ രക്ഷാപ്രവർത്തകർ രക്ഷപ്പെടുത്തി. താഴത്തെ രണ്ടു നിലകളിലെയും മുഴുവൻ ആളുകളെയും ഓഴ്സിപ്പിച്ചു കഴിഞ്ഞു. എങ്ങനെയാണ് തീപിടുത്തം ഉണ്ടായെന്ന കാര്യത്തിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല.
Related News
‘സംസ്ഥാനത്ത് പിണറായി വിജയന്-സുരേന്ദ്രന് കൂട്ടുകെട്ടെന്ന് ചെന്നിത്തല
ആര്.എസ്.എസ് സൈദ്ധാന്തികന്‍ ബാലശങ്കറിന്റെ വെളിപ്പെടുത്തല്‍ കേരളത്തിലെ പ്രതിപക്ഷം നിരന്തരം പറഞ്ഞുകൊണ്ടിരിക്കുന്നതാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പിണറായി വിജയന് കെ സുരേന്ദ്രന് തമ്മിലെ കൂട്ടുകെട്ടാണ് സംസ്ഥാനത്ത്. സിപിഎമ്മും ബിജെപിയും തമ്മില്‍ അവിശുദ്ധ കൂട്ടുകെട്ടുണ്ടെന്ന് പ്രതിപക്ഷം നിരന്തം പറയുന്നതാണ്. ഈ തെരഞ്ഞെടുപ്പില്‍ യുഡിഎഫിനെ പരാജയപ്പെടുത്താന്‍ സിപിഎം ബി.ജെ.പിയുമായി കൈകോര്‍ത്തിരിക്കുകയാണ്. ആ ഗൂഢാലോചനയാണ് ബാലശങ്കറിന്റെ തുറന്ന് പറച്ചിലിലൂടെ ഉണ്ടായിരിക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു. ചെങ്ങന്നൂരില്‍ പരിഗണിച്ചിരുന്ന തനിക്ക് സീറ്റ് നിഷേധിച്ചതിന് പിന്നില്‍ സിപിഎമ്മും ബിജെപിയും തമ്മിലുള്ള ധാരണയാണെന്നായിരുന്നു ആർ ബാലശങ്കറിന്റെ വെളിപ്പെടുത്തല്‍. […]
കോയമ്പത്തൂരിൽ മലയാളി വിദ്യാർത്ഥിയെ റാഗിങ്ങിനിരയായി; നാല് മലയാളി വിദ്യാർത്ഥികൾ അറസ്റ്റിൽ
കോയമ്പത്തൂരിൽ മലയാളി വിദ്യാർത്ഥിയെ റാഗിങ്ങിനിരയായി. മലയാളി വിദ്യാർത്ഥികൾ അടങ്ങിയ സീനിയർ വിദ്യാർത്ഥികളുടെ സംഘമാണ് റാഗ് ചെയ്തത്. കൊല്ലം സ്വദേശിയെ ബിഎസ്സി നഴ്സിംഗ് ഒന്നാംവർഷ വിദ്യാർത്ഥിയാണ് റാഗിങ്ങിനിരയായത്. റാഗിങ്ങ് തടയാൻ ശ്രമിച്ചപ്പോൾ മർദ്ദിച്ചെന്നും പരാതിയുണ്ട്.. സംഭവം കോയമ്പത്തൂർ പി പി ജി നഴ്സിംഗ് കോളജ് ഹോസ്റ്റലിലാണ് നടന്നത്. ഒന്നാം വർഷ നഴ്സിംഗ് വിദ്യാർത്ഥിയായെത്തിയ കൊല്ലം സ്വദേശിയെ രണ്ടാം വർഷ വിദ്യാർത്ഥികളായ 13 പേരാണ് റാഗ് ചെയ്തത്. സംഭവത്തിൽ നാല് പേരെ സിങ്കനെല്ലൂർ പൊലീസ് അറസ്റ്റ് ചെയ്തു. റാസിം, സനൂഫ്, […]
പി.എസ്.സി പരീക്ഷ തട്ടിപ്പ്; സ്വതന്ത്ര ഏജന്‍സി നിഷ്പക്ഷ അന്വേഷണം നടത്തണമെന്ന് ഹൈക്കോടതി
പി.എസ്.സി പരീക്ഷ തട്ടിപ്പില്‍ സ്വതന്ത്ര ഏജന്‍സി നിഷ്പക്ഷ അന്വേഷണം നടത്തണമെന്ന് ഹൈക്കോടതി. അനര്‍ഹര്‍ സര്‍ക്കാര്‍ സര്‍വീസില്‍ കയറുന്നത് തടയണമെന്നും കോടതി നിരീക്ഷിച്ചു. കേസിലെ പ്രതികളായ ശിവരഞ്ജിത്തുമായും നസീമുമായും പൊലീസ് ഇടുക്കിയില്‍ തെളിവെടുപ്പ് നടത്തുകയാണ്. തിരുവനന്തപുരം യൂനിവേഴ്സിറ്റി കോളജിലെ വധശ്രമക്കേസ് പ്രതികൾക്ക് പൊലീസ് കോൺസ്റ്റബിൾ പരീക്ഷയെഴുതാൻ ഉത്തരങ്ങൾ ഫോൺ സന്ദേശമായി അയച്ചു നൽകി സഹായിച്ച കേസിലെ പ്രതി ഡി. സഫീറിന്റെ മുൻകൂർ ജാമ്യ ഹരജിയാണ് കോടതി പരിഗണിച്ചത്. പി.എസ്.സി പരീക്ഷ തട്ടിപ്പില്‍ സ്വതന്ത്ര അന്വേഷണം വേണമെന്ന് കോടതി നിര്‍ദേശിച്ചു. […]