പ്രശസ്ത എഴുത്തുകാരി അഷിത അന്തരിച്ചു. തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ രാത്രി ഒരു മണിയോടെ ആയിരുന്നു അന്ത്യം. അർബുദ ബാധയെ തുടർന്ന് ദീർഘ നാളായി ചികിത്സയിലായിരുന്നു. ശ്വാസ തടസ്സത്തെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തൃശൂർ പഴയന്നൂർ സ്വദേശിയാണ്. ഇടശ്ശേരി, ബഷീർ പുരസ്കാരങ്ങൾ ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. വിസ്മയ ചിഹ്നങ്ങള്‍, അപൂര്‍ണവിരാമങ്ങള്‍,അഷിതയുടെ കഥകള്‍, മഴമേഘങ്ങള്‍, കല്ലുവെച്ച നുണകള്‍ എന്നിവയാണ് പ്രധാന കൃതികള്‍.
Related News
ഒരു വിഷനോട് കൂടിയാണ് മന്ത്രി മുഹമ്മദ് റിയാസ് പ്രവർത്തിക്കുന്നത്; എന്റെ ബാല്യകാല സുഹൃത്തിന് ബിഗ് സല്യൂട്ട്; നടൻ ജയറാം
വിനോദ സഞ്ചാര മേഖലയിലെ ശ്രദ്ധേയ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന മന്ത്രി മുഹമ്മദ് റിയാസിനെ പ്രശംസിച്ച് നടൻ ജയറാം. കോഴിക്കോട് ഓണാഘോഷ പരിപാടിയിൽ മുഖ്യാതിഥിയായി എത്തിയപ്പോഴാണ് ജയറാം വിനോദ സഞ്ചാര വകുപ്പിൻ്റെ പ്രവർത്തനങ്ങൾ ശ്രദ്ധേയമാണ് എന്ന് അഭിപ്രായപ്പെട്ടത്.(Actor Jayaram Praises P A Muhammad Riyas) ഒരു വിഷനോട് കൂടിയാണ് മന്ത്രി മുഹമ്മദ് റിയാസ് പ്രവർത്തിക്കുന്നത്. അദ്ദേഹം ഒറ്റയ്ക്കല്ല. ഒരു ടീം തന്നെ ഉണ്ട്. ഓരോ കാര്യങ്ങളും ഒരുപാട് പേരോട് ചോദിച്ച് മനസ്സിലാക്കിയാണ് അദ്ദേഹം നടപ്പിലാക്കുന്നത്. ടൈംസ് മാഗസിൻ […]
നാലാം ഘട്ട വോട്ടെടുപ്പിന്റെ പരസ്യ പ്രചരണം ഇന്ന് അവസാനിക്കും
ലോക്സഭ തെരഞ്ഞെടുപ്പിന്റെ നാലാം ഘട്ട വോട്ടെടുപ്പിന്റെ പരസ്യ പ്രചരണം ഇന്ന് അവസാനിക്കും. 9 സംസ്ഥാനങ്ങളിലെ 71 മണ്ഡലങ്ങളിലാണ് തിങ്കളാഴ്ച വോട്ടെടുപ്പ്. ഉത്തര്‍പ്രദേശിലെ 3 മണ്ഡലങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് പ്രചരണത്തിനെത്തും. അമേഠിയിലും റായ്ബറേലിയുമാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ പ്രചരണ പരിപാടി. പത്തിലധികം സുപ്രധാന മണ്ഡലങ്ങളും നിരവധി പ്രമുഖരും ജനവിധി തേടുന്ന വോട്ടെടുപ്പാണ് നാലാം ഘട്ടത്തിലേത്. ബിഹാര്‍, ജമ്മുകശ്മീര്‍, ഝാര്‍ഖണ്ഡ്, മധ്യപ്രദേശ്, രാജസ്ഥാന്, മഹാരാഷ്ട്ര, ഒഡിഷ, യുപി, പശ്ചിമ ബംഗാള്‍ എന്നിവിടങ്ങളിലെ 71 മണ്ഡങ്ങളിലാണ് വോട്ടെടുപ്പ്. […]
നിഷ സ്ഥാനാര്‍ഥിയായാല്‍ രണ്ടില ചിഹ്നം നല്‍കില്ലെന്ന് ജോസഫ് ഗ്രൂപ്പ്
പാലാ ഉപതെരഞ്ഞെടുപ്പില്‍ നിഷ ജോസ് കെ മാണിയെ സ്ഥാനാര്‍ഥിയാക്കിയാല്‍ രണ്ടില ചിഹ്നം നല്‍കേണ്ടതില്ലെന്ന് ജോസഫ് ഗ്രൂപ്പ് നേതൃ യോഗത്തില്‍ പൊതു വികാരം. പാര്‍ട്ടി മെമ്പര്‍മാരല്ലാത്തവര്‍ സ്ഥാനാര്‍ഥിയാകേണ്ടെന്ന് ജോസഫ് വിഭാഗം നേതാവ് സജി മഞ്ഞക്കടമ്പിലും തുറന്നടിച്ചു. യു.ഡി.എഫ് സ്ഥാനാര്‍ഥി നിര്‍ണയം വൈകുന്നത് ജയസാധ്യതയെ ബാധിക്കില്ലെന്ന് പി.ജെ ജോസഫ് പറഞ്ഞു. ജോസ് കെ മാണി വിഭാഗം സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ കുഴങ്ങി നില്ക്കുന്ന സാഹചര്യത്തിലാണ് ജോസഫ് വിഭാഗം അടിയന്തര നേതൃയോഗം തൊടുപുഴയില്‍ ചേര്‍ന്നത്. നിഷ ജോസ് കെ മാണിയെ രംഗത്തിറക്കാനുള്ള ജോസ് […]