മുസഫർനഗറിലെ കർഷക ശക്തിപ്രകടനം രാജ്യത്തിന്റെ രാഷ്ട്രീയ ഭൂപടത്തിൽ വഴിത്തിരിവാകുമെന്ന വിലയിരുത്തലിൽ സംയുക്ത കിസാൻ മോർച്ച. പത്ത് ലക്ഷത്തിലധികം പേർ കിസാൻ മഹാപഞ്ചായത്തിന് എത്തിയെന്നും അവകാശപ്പെട്ടു. സംയുക്ത കിസാൻ മോർച്ചയ്ക്ക് രാഷ്ട്രീയത്തിൽ താൽപര്യമുണ്ടെങ്കിൽ ബിജെപിയിലേക്ക് സ്വാഗതമെന്ന് കേന്ദ്രമന്ത്രിയും, മുസഫർനഗർ എം.പിയുമായ സഞ്ജീവ് ബല്യാൻ പറഞ്ഞു. (kisan mahapanchayat kisan morcha) കർഷക സമരം രാഷ്ട്രീയ മാനം കൈവരിക്കുന്നതിനെ രാഷ്ട്രീയ കേന്ദ്രങ്ങൾ ഏറെ ശ്രദ്ധയോടെയാണ് വീക്ഷിക്കുന്നത്. ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ് നിയമസഭ തെരഞ്ഞെടുപ്പുകളിൽ ബിജെപിക്കെതിരെ പ്രചാരണം നടത്തുമെന്ന് പരസ്യമായി തന്നെ സംയുക്ത കിസാൻ മോർച്ച പ്രഖ്യാപിച്ചു കഴിഞ്ഞു. മുസഫർനഗറിലെ കിസാൻ മഹാപഞ്ചായത്തിൽ മിഷൻ യുപിയും, ഉത്തരാഖണ്ഡും പ്രഖ്യാപിച്ചത് ശ്രദ്ധേയമാണ്. ലക്ഷകണക്കിന് കർഷകരെ അണിനിരത്തിയതിലൂടെ കൃത്യമായ സന്ദേശം നൽകുകയാണ് കർഷക സംഘടനകൾ. ജാതി രാഷ്ട്രീയത്തെ കർഷക ഐക്യത്തിലൂടെ മറികടക്കാൻ കഴിയുമെന്ന് നേതാക്കൾ കണക്കുകൂട്ടുന്നു. യോഗി ആദിത്യനാഥ് സർക്കാരിനെതിരെ കൂടുതൽ സമരപരിപാടികൾ വരും നാളുകളിൽ സംയുക്ത കിസാൻ മോർച്ച പ്രഖ്യാപിക്കും. അതേസമയം, ചർച്ചയ്ക്ക് തയാറാണെന്ന നിലപാട് നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുള്ളതാണെന്ന് കേന്ദ്രസർക്കാർ ആവർത്തിച്ചു.
Related News
അതിശൈത്യത്തിൽ നിന്ന് മുക്തി; ഡൽഹിയിൽ താപനില ഉയരുന്നു
ഡൽഹിയിൽ താപനില വർധിച്ചു. ഇതോടെ കൊടുംതണുപ്പിന് നേരിയ കുറവുണ്ടായി. ഞായറാഴ്ച കുറഞ്ഞ താപനില 9.8 ഡിഗ്രി രേഖപ്പെടുത്തി. ഇന്ന് അന്തരീക്ഷം മേഘാവൃതമായിരിക്കുമെന്നും ചെറിയ മഴ ലഭിക്കുമെന്നുമാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിൻറെ അറിയിപ്പ്. ഞായറാഴ്ച വൈകീട്ടോടെ നഗരത്തിൻറെ വിവിധ ഇടങ്ങളിൽ മഴ ലഭിച്ചിരുന്നു. അതേസമയം ഡൽഹിയിലെ വായുനിലവാരം വീണ്ടും ഗുരുതര അവസ്ഥയിൽ എത്തി. വായു ഗുണനിലവാര സൂചിക 460 രേഖപ്പെടുത്തി.
പശുക്കൾ കൂട്ടത്തോടെ ചത്തു; നെഞ്ചുപൊട്ടി കുട്ടിക്കർഷകർ: സഹായഹസ്തവുമായി നടൻ ജയറാം
തൊടുപുഴ വെള്ളിയാമറ്റത് കുട്ടിക്കർഷകരുടെ പശുക്കൾ കൂട്ടത്തോടെ ചത്ത സംഭവം സഹായവുമായി നടൻ ജയറാം. നടൻ ജയറാം കുട്ടിക്കർഷകരുടെ വീട്ടിലെത്തും. കുട്ടികൾക്ക് സാമ്പത്തിക സഹായം കൈമാറും. മന്ത്രിമാരായ ചിഞ്ചുറാണിയും റോഷി അഗസ്റ്റിനും കുട്ടികളുടെ വീട് സന്ദര്‍ശിക്കും. സർക്കാരിന്റെ ഭാഗത്തുനിന്ന് പൂർണ്ണ പിന്തുണ ഉണ്ടെന്ന് കുട്ടിക്കർഷകർ. 5 ലക്ഷം രൂപയാണ് ജയറാം നല്‍കുകയെന്നാണ് വിവരം. 20 വർഷമായി ഇതുപോലെ പശുക്കളെ വളർത്തുന്ന ഒരാളാണ് ഞാൻ. 10 മിനിറ്റ് കുട്ടികളുടെ അടുത്ത് പോയി ആശ്വസിപ്പിക്കാൻ അർഹനായ ആളാണ് ഞാൻ. നാളെ എന്റെ […]
ബുർഖ ധരിച്ച് വോട്ട് ചെയ്യാനെത്തുന്നവരെ പരിശോധിക്കണമെന്ന് മുസാഫർനഗർ ബി.ജെ.പി സ്ഥാനാർഥി
തെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടം ആരംഭിച്ചിരിക്കെ, വർഗീയ പരാമർശവുമായി മുസഫർനഗർ ബി.ജെ.പി സ്ഥാനാർഥി. ഉത്തർപ്രദേശ് മുസഫർനഗറിൽ നിന്നും ജനവിധി തേടുന്ന ബി.ജെ.പിയുടെ സഞ്ജീവ് ബല്യാൻ ആണ് ബുർഖ ധരിച്ച് വോട്ട് രേഖപ്പെട്ടുത്താൻ വരുന്നവരെ തടയണമെന്ന് പറഞ്ഞത്. ചില നഗരങ്ങളിൽ വ്യാജ വോട്ടുകൾ രേഖപ്പെടുത്തുന്നതായി ശ്രദ്ധയിൽ പെട്ടതായി പറഞ്ഞ ബല്യാൻ, ബുർഖ ധരിച്ച് വോട്ട് ചെയ്യാൻ വരുന്നവരെ ശരിയായ പരിശോധനക്ക് വിധേയമാക്കുന്നില്ലെന്ന് വ്യക്തമാക്കി. മുഖം മറച്ച് വരുന്ന സ്ത്രീകളെ ശരിയായി പരിശോധിച്ചില്ലെങ്കിൽ താൻ റീ പോളിന് ആവശ്യപ്പെടുമെന്നും സഞ്ജീവ് ബല്യാൻ […]