Kerala

കെഎസ്ആർടിസി ഡിപ്പോകളിൽ ബെവ്‌കോ ഔട്ട് ലെറ്റ് : ഒഴിഞ്ഞു കിടക്കുന്ന മുറികൾ നൽകുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു

കെഎസ്ആർടിസി ഡിപ്പോകളിൽ ഒഴിഞ്ഞു കിടക്കുന്ന മുറികൾ ബെവ്‌കോ ഔട്ട്ലെറ്റിന് നൽകുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. ബെവ്‌കോ ഔട്ട്ലെറ്റുകൾ തുറക്കുന്നത് യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാവില്ലെന്ന് അദ്ദേഹം പറഞ്ഞു. മദ്യ ശാലകളുടെ സൗകര്യം കൂടുകയും തിരക്ക് കുറയുകയും ചെയ്യും. വാടകയുടെ അധിക വരുമാനമാണ് ലക്ഷ്യമെന്നും,ബെവ്‌കോ പരിശോധിച്ച ശേഷം തീരുമാനം അറിയിക്കുമെന്നും ആന്റണി രാജു.

കെഎസ്‌ആര്‍ടിസിയുടെ കെട്ടിടങ്ങള്‍ ലേലത്തിനെടുത്ത്‌ മദ്യക്കടകള്‍ തുറക്കാം. ഇതിലൂടെ കെഎസ്‌ആര്‍ടിസിക്ക്‌ വാടക വരുമാനം ലഭിക്കുന്നതിനൊപ്പം ബസ് യാത്രക്കാരുടെ എണ്ണവും കൂടുമെന്നാണ് വിലയിരുത്തല്‍. കൂടുതല്‍ സൗകര്യമുള്ള സ്ഥലങ്ങളില്‍ ക്യൂ ഒഴിവാക്കി കാത്തിരിപ്പിനു സ്ഥലം നല്‍കാമെന്ന നിര്‍ദ്ദേശവും കെഎസ്‌ആര്‍ടിസി മുന്നോട്ട് വച്ചിട്ടുണ്ട്.

കെഎസ്ആർടിസി നേരിടുന്ന സാമ്പത്തിക പ്രതിസന്ധി വലിയ രീതിയിൽ ഒഴിവാക്കാനും സാധിക്കും. കെഎസ്‌ആര്‍ടിസിയുടെ കെട്ടിടങ്ങളില്‍ മദ്യവില്‍പന ശാലകള്‍ തുറക്കാന്‍ ബിവറേജസ് കോര്‍പറേഷന്‍. കെഎസ്‌ആര്‍ടിസിയാണ് നിര്‍ദേശം മുന്‍പോട്ട് വെച്ചത്. ഇതിനെ തുടര്‍ന്ന് വിവിധയിടങ്ങളില്‍ സ്ഥലപരിശോധന ആരംഭിച്ചു.

കെഎസ്‌ആര്‍ടിസി മാനേജിങ് ഡയറക്ടറുടെ നിര്‍ദേശം ബിവറേജസ് കോര്‍പറേഷന്‍ അതാത് ജില്ലകളിലെ ഉദ്യോഗസ്ഥരെ അറിയിച്ചിരുന്നു. ഇതിനെതുടര്‍ന്നാണ് ഡിപ്പോകളിലെ സൗകര്യങ്ങള്‍ പരിശോധിക്കുന്നത്. മദ്യം വാങ്ങാനെത്തുന്നവര്‍ക്ക് മെച്ചപ്പെട്ട സൗകര്യം നല്‍കണ ഹൈക്കോടതിയുടെ നിര്‍ദേശം പിന്തുടര്‍ന്നാണ് കെഎസ്‌ആര്‍ടിസി ഇത്തരമൊരു നിര്‍ദേശം വെച്ചതെന്ന് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ബിജു പ്രഭാകര്‍ പറഞ്ഞു.

കെഎസ്‌ആര്‍ടിസിയുടെ പല കെട്ടിടങ്ങളിലും ഇതിനുള്ള സൗകര്യമുണ്ട്. വാടക കിട്ടുന്നതിനു പുറമേ ബസ് യാത്രക്കാരുടെ എണ്ണം കൂടുമെന്ന മെച്ചവും കെഎസ്‌ആര്‍ടിസിക്ക് ഉണ്ടാകും. മദ്യവുമായി ബസില്‍ സഞ്ചരിക്കുന്നതിനു തടസ്സമില്ല എന്നതും അനുകൂല ഘടകമാണ്. കൂടുതല്‍ സൗകര്യമുള്ള സ്ഥലങ്ങളില്‍ ക്യൂ ഒഴിവാക്കാന്‍ കാത്തിരിപ്പിനു സ്ഥലം നല്‍കാമെന്നും കെഎസ്‌ആര്‍ടിസി അറിയിച്ചിട്ടുണ്ട്. ക്യൂവിനു പകരം ടോക്കണ്‍ നല്‍കി ഊഴമെത്തുമ്ബോള്‍ തിരക്കില്ലാതെ വാങ്ങാം.