സംസ്ഥാനങ്ങൾക്കുള്ള നികുതി പങ്കുവയ്ക്കൽ നയം മാറ്റേണ്ടെന്ന് തീരുമാനിച്ച് കേന്ദ്ര സർക്കാർ. സംയുക്ത നികുതി പുനഃക്രമീകരിക്കേണ്ടതില്ലെന്ന തീരുമാനം കേരളത്തിന് വലിയ തിരിച്ചടിയാകും. നികുതി ഉപപൂളിൽ നിന്ന് ഏറ്റവും കുറവ് പങ്ക് ലഭിക്കുന്ന സംസ്ഥാനമായി കേരളം തുടരും. കേരളത്തിന് നികുതിയായി ഉപപൂളിൽ നിന്ന് ലഭിക്കുക 1.92 ശതമാനം മാത്രമാണ്.
Related News
അട്ടപ്പാടിയിലെ മധു വധക്കേസിൽ അന്തിമവാദം തുടങ്ങി
ആൾക്കൂട്ട ആക്രമണത്തിന് ഇരയായി കൊല്ലപ്പെട്ട അട്ടപ്പാടിയിലെ മധു വധക്കേസിൽ അന്തിമവാദം തുടങ്ങി. പ്രോസിക്യുഷൻ സാക്ഷികളുടെ വിസ്താരവും പ്രതിഭാഗം സാക്ഷിവിസ്താരവും പൂർത്തിയായിരുന്നു.സമൂഹമനസാക്ഷിയെ ഞെട്ടിച്ച മധുവിന്റെ കൊലപാതകം നടന്നിട്ട് നാളേക്ക് അഞ്ച് വർഷം തികയുകയാണ്. മധുകൊല്ലപ്പെട്ട് നാല് വർഷം കഴിഞ്ഞാണ് വിചാരണ ആരംഭിച്ചതെങ്കിലും പിന്നീട് റെക്കോർഡ് വേഗത്തിലാണ് നടപടികൾ പൂർത്തിയായത്.ഏറെ കോളിളക്കം ഉണ്ടാക്കിയ കേസിന്റെ വിചാരണാവേളയിലും നിരവധി അപൂർവ്വതകൾക്ക് കോടതി സാക്ഷിയായി.127 പ്രോസിക്യൂഷൻ സാക്ഷികളിൽ 24 പേർ തുടർച്ചയായി കൂറുമാറി.77പേർ പ്രോസിക്യൂഷന് അനുകൂലമായി മൊഴി നൽകി. സാക്ഷികൾ നിരന്തരം കൂറുമാറിയതിനെതുടർന്ന് […]
വ്യാപാര സ്ഥാപനങ്ങൾ അധിക സമയം തുറക്കണം, വാരാന്ത്യ ലോക് ഡൗൺ പിൻവലിക്കണം; ലോക് ഡൗൺ ഇളവുകൾക്ക് പൊലീസ് ശുപാർശ
വ്യാപാര സ്ഥാപനങ്ങൾ അധിക സമയം തുറക്കണമെന്ന് പൊലീസ് ശുപാർശ. സംസ്ഥാനത്തെ വാരാന്ത്യ ലോക് ഡൗൺ പിൻവലിക്കണമെന്നും ശുപാർശയിൽ. ചീഫ് സെക്രട്ടറിക്ക് നൽകിയ ശുപാർശകളിലാണ് പൊലീസ് ഇക്കാര്യം അറിയിച്ചത്. നിലവിലുള്ള നിയന്ത്രണങ്ങൾ കൊണ്ട് ആൾക്കൂട്ടം നിയന്ത്രിക്കാനാകില്ല. ഇളവ് അനുവദിക്കുന്ന മേഖലകളിൽ ആൾക്കൂട്ട നിയന്ത്രണങ്ങൾ വേണം. തദ്ദേശ സ്ഥാപനങ്ങളെ അടിസ്ഥാനമാക്കിയുള്ള നിയന്ത്രണങ്ങൾ അപ്രായോഗികമാണെന്നും ചീഫ് സെക്രട്ടറിക്ക് നൽകിയ ശുപാർശകളിൽ പൊലീസ് പറയുന്നു. അതേസമയം, ഒൻപതു മുതൽ എല്ലാ കടകളും തുറക്കാനുള്ള തീരുമാനത്തിൽനിന്നു പിന്മാറില്ലെന്നു കേരള വ്യാപാരി വ്യവസായി ഏകോപന സമിതി […]
കേരള സർവകലാശാല അസിസ്റ്റന്റ് നിയമന കേസ് എഴുതി തള്ളി
കേരള സർവകലാശാല അസിസ്റ്റന്റ് നിയമന കേസ് ക്രൈംബ്രാഞ്ച് എഴുതി തള്ളി. സർവകലാശാല മുൻ വി.സി, രജിസ്ട്രാർ, അഞ്ച് സിൻഡിക്കേറ്റ് അംഗങ്ങൾ എന്നിവരായിരുന്നു കേസിലെ പ്രതികൾ. റിപ്പോർട്ട് ക്രൈംബ്രാഞ്ച് കോടതിയിൽ സമർപ്പിച്ചു. സിപിഐഎം ബന്ധം ഉള്ളവർക്ക് നിയമനം നൽകി എന്നതാണ് കേസ്. മുൻ വി.സി അടക്കം ഉള്ളവരെ പ്രതികളാക്കി നേരത്തെ ക്രൈം ബ്രാഞ്ച് കുറ്റപത്രം നൽകിയിരുന്നു. അസിസ്റ്റന്റ് നിയമത്തിൽ തട്ടിപ്പ് നടത്തിയെന്നും കുറ്റപത്രത്തിൽ പറഞ്ഞിരുന്നു. തുടരന്വേഷണം നടത്തിയാണ് പ്രതികൾക്കെതിരെ തെളിവില്ലെന്ന് റിപ്പോർട്ട് നൽകിയത്. കേസ് നിലനിൽക്കില്ലെന്ന് നിയമോപദേശം ലഭിച്ചതായി […]