മഞ്ചേരി മെഡിക്കൽ കോളജിൽ ചികിത്സ നിഷേധിച്ചതിനെ തുടർന്ന് ഇരട്ട ഗർഭസ്ഥ ശിശുക്കൾ മരിച്ച സംഭവത്തിൽ സംസ്ഥാന സർക്കാരിന് അന്ത്യശാസനവുമായി ദേശിയ മനുഷ്യാവകാശ കമ്മിഷൻ. ഒക്ടോബർ പത്തിനകം റിപ്പോർട്ട് നൽകണമെന്ന് കർശന നിർദേശം. റിപ്പോർട്ട് നൽകിയില്ലെങ്കിൽ മനുഷ്യാവകാശ നിയമപ്രകാരം നടപടിയെന്ന് മുന്നറിയിപ്പ്. ആരോഗ്യ പ്രിൻസിപ്പൽ സെക്രട്ടറിക്കും മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർക്കും നിർദേശം നൽകിയെന്ന് ദേശിയ മനുഷ്യാവകാശ കമ്മിഷൻ. നടപടി ആരോഗ്യവകുപ്പും മെഡിക്കൽ വിദ്യാഭാസ വകുപ്പും റിപ്പോർട്ട് നൽകാത്തതിനെ തുടർന്ന്.
Related News
കൊച്ചിയിലെ നിയമവിരുദ്ധ വഴിയോരക്കച്ചവടം; ഒഴിപ്പിക്കല്‍ നടപടികള്‍ തുടരുന്നു
കൊച്ചി നഗരത്തിലെ അനധികൃത വഴിയോര കച്ചവടക്കാരെ ഒഴിപ്പിക്കുന്നത് തുടരുന്നു. ഇന്നലെ പനമ്പള്ളി നഗറിൽ പ്രവർത്തിച്ചിരുന്ന കടകൾ കോര്പ്പറേഷന് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് പൊളിച്ചു മാറ്റിയത്. ലൈസന്‍സില്ലാതെ കച്ചവടം നടത്തുന്നവര്‍ക്ക് കോര്പ്പറേഷന് നേരത്തെ ഒഴിഞ്ഞു പോകണമെന്നറിയിച്ച് നോട്ടീസ് നല്‍കിയിരുന്നു. ഇത് ലംഘിച്ച് കച്ചവടം നടത്തിയവര്‍ക്കെതിരെയാണ് നടപടി. ഇന്നലെ പനമ്പള്ളി നഗറിലെ കടകൾ കോർപ്പറേഷൻ ഉദ്യോഗസ്ഥർ നേരിട്ട് എത്തിയാണ് പൊളിച്ച് മാറ്റിയത്. നേരത്തെ കോടതി നിർദേശം വന്നതിന് പിന്നാലെ കോർപ്പറേഷൻ നടപടികൾ തുടങ്ങിയിരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ ഫോര്‍ട്ട് കൊച്ചി, വൈറ്റില. കലൂര്‍ […]
പാലക്കാടും തിരുവനന്തപുരത്തും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു
കൊട്ടിക്കലാശവുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് പാലക്കാടും തിരുവനന്തപുരത്തും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു. പാലക്കാട് നാല് പേര്‍ക്കാണ് വെട്ടേറ്റത്. മുതലമടയില്‍ സി.പി.എം – കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ വാക്കേറ്റമുണ്ടായിരുന്നു. പിന്നാലെയാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റത്. സംഘര്‍ഷത്തില്‍ സി.പി.എം, ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റു. തിരുവനന്തപുരം മംഗലപുരത്ത് കോണ്‍ഗ്രസുകാരനായ പഞ്ചായത്ത് മെമ്പര്‍ അജയ് കുമാറിനെ വീട്ടില്‍ കയറി വെട്ടി പരിക്കേല്‍പ്പിച്ചു. അജയകുമാറിന്റെ അമ്മയടക്കം നാല് പേര്‍ക്ക് പരിക്കേറ്റു. സി.പി.എം പ്രവര്‍ത്തകരാണ് അക്രമത്തിന് പിന്നിലെന്നാണ് നാട്ടുകാര്‍ പറയുന്നത്.
അമിത് ഷായ്ക്കെതിരായ അപകീര്‍ത്തി കേസ്; രാഹുല്‍ ഗാന്ധിക്ക് ജാമ്യം
അമിത് ഷാക്കെതിരായ അപകീര്‍ത്തി പരാമര്‍ശ കേസിൽ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്ക് ജാമ്യം. യുപിയിലെ സുൽത്താൻപുർ കോടതിയാണ് ജാമ്യം അനുവദിച്ചത്. 2018 ൽ കർണാടക നിയമസഭ തെരഞ്ഞെടുപ്പ് വേളയിൽ അമിത് ഷായ്ക്കെതിരെ അപകീർത്തി പരാമർശം നടത്തി എന്നാരോപിച്ച് ബിജെപി നേതാവ് വിജയ് മിശ്രയാണ് കേസ് നൽകിയത്. അമിത് ഷാ കൊലപാതകക്കേസിലെ പ്രതി എന്നായിരുന്നു രാഹുൽ ഗാന്ധിയുടെ പരാമർശം. ഇതിനിടെ ഭാരത് ജോഡോ ന്യായ് യാത്രയ്ക്കിടെ സംഘർഷമുണ്ടാക്കി എന്ന കേസിൽ രാഹുൽ ഗാന്ധിക്ക് അസം സിഐഡി സമന്‍സ് അയച്ചിട്ടുണ്ട്. […]