Kerala

കെപ്കോയുടെ കോഴിവളർത്തൽ കേന്ദ്രം; ഈച്ചശല്യത്തിൽ പൊറുതിമുട്ടി ഇരുനൂറോളം കുടുംബങ്ങൾ

ഈച്ചശല്യം കാരണം പൊറുതിമുട്ടിയിരിക്കുകയാണ് തിരുവനന്തപുരം നഗരത്തിലെ കുടപ്പനക്കുന്നിനു സമീപത്തെ ഇരുനൂറോളം കുടുംബങ്ങൾ. ഭക്ഷണം പാചകം ചെയ്യാൻ പോലും കഴിയാത്തവിധം ഈച്ചകൾ വീടുകളെ കീഴടക്കിയിരിക്കുന്നു. സമീപത്തുള്ള കെപ്‌കോയുടെ കോഴി വളർത്തൽ കേന്ദ്രമാണ് വില്ലൻ. (housefly thiruvananthapuram poultry farm)

ഈച്ചകളെ ഒഴിവാക്കി ഭക്ഷണമൊരുക്കാൻ കഷ്ടപ്പെടുന്ന നൂറോളം വീട്ടമ്മമാരുണ്ട് കുടപ്പനക്കുന്ന് സിവിൽസ്റ്റേഷനോടുചേർന്നുള്ള ജയപ്രകാശ് ലൈനിൽ. ഇനി വിളമ്പി വെച്ച ആഹാരം കഴിക്കണമെങ്കിലോ ഈച്ചയെ ആട്ടിപ്പായിക്കാൻ ഒരാൾ കാവൽ നിൽക്കണം. കുട്ടികൾ പഠിക്കാൻ പുസ്തകമെടുത്താൽ അവിടേയും ഈച്ചകൾ.

കുടപ്പനക്കുന്ന് പൗൾട്രി ഫാമിലെ കോഴി മാലിന്യങ്ങൾ ശരിയാംവിധം സംസ്‌കാരിക്കാത്തതാണ് പ്രശ്‌നങ്ങൾക്ക് കാരണം. മന്ത്രിക്കുൾപ്പെടെ നിരവധി തവണ പരാതികൾ നൽകിയെങ്കിലും പരിഹാരമായില്ല. ഈച്ചകളാണ് ഇവിടെ തലങ്ങും വിലങ്ങും. കുഞ്ഞുങ്ങളും പ്രായമായവരുമടക്കം ഈ ഈച്ചകൾക്കൊപ്പം ജീവിക്കാൻ ശീലിച്ചുകൊണ്ടിരിക്കുകയാണ് എന്നതാണ് ദുരവസ്ഥ.