സംസ്ഥാനത്തെ ഓട്ടോറിക്ഷകളും ടാക്സികളും ഉള്‍പ്പെടെയുള്ള സ്റ്റേജ്, കോണ്‍ട്രാക്ട് കാര്യേജുകളുടെ ഈ സാമ്പത്തിക വര്‍ഷത്തെ ഇതുവരെയുള്ള വാഹന നികുതി അടയ്ക്കേണ്ട സമയം നീട്ടി. സെപ്റ്റംബര്‍ 30 വരെയാണ് സമയം നീട്ടിയത്.
കൊവിഡ് മഹാമാരി മൂലം വാഹന ഉടമകള്‍ അനുഭവിക്കുന്ന സാമ്പത്തിക ബുദ്ധിമുട്ട് പരിഗണിച്ചാണ് ഈ നടപടിയെന്ന് മന്ത്രി ആന്റണി രാജു അറിയിച്ചതാണ് ഇക്കാര്യം. നികുതി അടക്കേണ്ട തീയതി ഇന്ന് അവസാനിച്ചിരുന്നു.
വാര്‍ഷിക/ ക്വാര്‍ട്ടര്‍ നികുതി അടയ്ക്കേണ്ട എല്ലാ വാഹന ഉടമകള്‍ക്കും ഇതിന്റെ പ്രയോജനം ലഭിക്കും. നേരത്തേ വാഹന ഉടമകളുടെ ആവശ്യം പരിഗണിച്ച് നികുതി അടയ്ക്കാനുള്ള സമയ പരിധി ഓഗസ്റ്റ് 31 വരെ നീട്ടിയിരുന്നു. ഇതാണ് വീണ്ടും നീട്ടിയത്.