നിയമസഭയില്‍ തന്നെ പുകഴ്ത്തി സംസാരിക്കരുതെന്ന് നിര്‍ദേശിച്ച് തമിഴ്നാട് മുഖ്യമന്ത്രി എം. കെ സ്റ്റാലിന്. മന്ത്രിമാര്‍ക്കും എംഎല്‍എമാര്‍ക്കുമാണ് നിര്‍ദേശം. സഭയില്‍ ചോദ്യമുയരുമ്പോഴും ബില്ലുകള്‍ അവതരിപ്പിച്ച് സംസാരിക്കുമ്പോഴും സ്റ്റാലിന് വാഴ്ത്തുകള്‍ വേണ്ടെന്നാണ് നിര്‍ദേശിച്ചിരിക്കുന്നത്. നിര്‍ദേശം പാലിക്കാത്തവര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നും സ്റ്റാലിന് വ്യക്തമാക്കി. കഴിഞ്ഞ ദിവസം ഡി.എം.കെ എം.എല്‍.എ ജി. ഇയ്യപ്പന്‍ നിയമസഭയില്‍ മുഖ്യമന്ത്രിയെ പുകഴ്ത്തി സംസാരിച്ചിരുന്നു. ഇതിനെതിരെ രംഗത്തെത്തിയ സ്റ്റാലിന്, എം.എല്‍.എമാര്‍ ഉന്നയിക്കുന്ന വിഷയത്തെക്കുറിച്ച് സംസാരിച്ചാല്‍ മതിയെന്ന് പറഞ്ഞു നേതാക്കളെ അനാവശ്യമായി പുകഴ്ത്തി സംസാരിച്ച് സമയം പാഴാക്കരുതെന്നും അദ്ദേഹം പറഞ്ഞിരുന്നു.
Related News
കര്‍ണാടകയിലെ സഖ്യ സര്‍ക്കാറിനെ നിലനിര്‍ത്താനുളള അവസാനവട്ട ശ്രമങ്ങളില്‍ കോണ്‍ഗ്രസ്
കര്‍ണാടകയിലെ സഖ്യ സര്‍ക്കാറിനെ നിലനിര്‍ത്താനുളള അവസാനവട്ട ശ്രമങ്ങളിലാണ് കോണ്‍ഗ്രസ്. തിരികെയെത്തുമെന്ന് കോണ്‍ഗ്രസ് പ്രതീക്ഷിയ്ക്കുന്ന രാമലിംഗ റെഡ്ഡിയാണെങ്കില്‍ ഇനിയും തീരുമാനം പറഞ്ഞിട്ടില്ല. അതിനിടെ, വിമത എം.എല്‍.എ, റോഷന് ബെയ്ഗിനെ പ്രത്യേക പൊലിസ് സംഘം കസ്റ്റഡിയിലെടുത്തു. ഐ.എം.എ ജുവലറി തട്ടിപ്പു കേസുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. മുംബൈയിലേയ്ക്ക് പോകുന്നതിനിടെ വിമാനത്താവളത്തില്‍ വച്ചായിരുന്നു പൊലിസ് നടപടിയെന്ന് മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി ട്വീറ്റു ചെയ്തു. നിക്ഷേപകരുടെ രണ്ടായിരത്തോളം രൂപയുമായി കടന്ന, ഐ.എം.എ ജുവല്ലറി ഉടമ, മുഹമ്മദ് മന്‍സൂര്‍ ഖാന്, റോഷന് ബെയ്ഗിനെതിരെ നാനൂറ് കോടി […]
നാഗാലാൻഡ് സംഘർഷം; മരിച്ചവരുടെ കുടുംബങ്ങൾക്ക് അഞ്ച് ലക്ഷം രൂപ ധനസഹായം
നാഗാലാൻഡ് വെടിവയ്പ്പിൽ മരിച്ച പതിമൂന്ന് പേരുടെ കുടുംബങ്ങൾക്ക് അഞ്ച് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. ഇതിനിടെ സുരക്ഷാ സേനയ്ക്കെതിരെ നാഗാലാൻഡ് പൊലീസ് കേസ് രജിസ്റ്റർ രജിസ്റ്റർ ചെയ്തു. സ്പെഷ്യൽ ഫോഴ്സ് 21 ന് എതിരെയാണ് പൊലീസ് ശ്വമേധയ എഫ്ഐ ആർ രജിസ്റ്റർ ചെയ്തത്. പ്രദേശ വാസികൾക്ക് നേരെ സുരക്ഷാ സേന ഏകപക്ഷീയമായി വെടിയുതിർത്തെന്ന് എഫ്ഐആറിൽ പറയുന്നു. അതേസമയം നാഗാലാൻഡിൽ ഗ്രാമീണരെ സുരക്ഷ സേന വെടിവച്ചു കൊലപ്പെടുത്തിയ സംഭവത്തിൽ സംസ്ഥാനത്ത് പലയിടത്തും സംഘർഷം തുടരുന്നു. വെടിവെപ്പുണ്ടായ മോൺ ജില്ലയിൽ […]
വിദേശ അതിഥിയില്ലാതെ റിപ്പബ്ലിക്ക് ദിന പരേഡ് ; 55 വർഷത്തിലാദ്യം
അമ്പത്തഞ്ചു വർഷത്തിലാദ്യമായി ഇത്തവണ റിപ്പബ്ലിക്ക് ദിന പരേഡിൽ വിദേശ അതിഥിയുണ്ടാവില്ല. വിദേശകാര്യ മന്ത്രാലയത്തിലെ ശ്രോതസ്സുകളെ ഉദ്ധരിച്ചു ഇന്ത്യൻ എക്സ്പ്രസ്സ് പത്രമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൻ ചൊവ്വാഴ്ച ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിളിച്ചു റിപ്പബ്ലിക്ക് ദിന പരേഡിൽ പങ്കെടുക്കാൻ കഴിയില്ലെന്നറിയിച്ചതിനു പിന്നാലെയാണ് കേന്ദ്രം ഇത്തരമൊരു നീക്കത്തെക്കുറിച്ചു ആലോചിക്കുന്നത്. കൊവിഡിന്റെ രണ്ടാം വരവും രണ്ടാം ലോക്ക്ഡൌൺ പ്രഖ്യാപനവും മൂലമാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി ഇന്ത്യാ സന്ദർശനം ഒഴിവാക്കിയത്. കുറഞ്ഞ സമയത്തിനുള്ളിൽ പുതിയ വിദേശ അതിഥിയെ […]