അഫ്ഗാനിസ്താനിലെ ഐഎസ് ശക്തികേന്ദ്രങ്ങളില്‍ അമേരിക്ക വ്യോമാക്രമണം നടത്തി. വ്യോമാക്രമണത്തില്‍ കാബൂള്‍ ആക്രമണത്തിന്റെ സൂത്രധാരനെ വധിച്ചതായാണ് വിവരം. ഡ്രോണ്‍ ആക്രമണം നടത്തിയതായും ലക്ഷ്യം കൈവരിച്ചുവെന്നും പെന്റഗണ്‍ സ്ഥിരീകരിച്ചു. പ്രസിഡന്റ് ജോ ബൈഡനാണ് ആക്രമണത്തിന് ഉത്തരവിട്ടത്. യു എസ് ആക്രമണത്തിൽ സാധാരണ പൗരന്മാരാരും കൊല്ലപ്പെട്ടില്ലെന്നും പെന്റഗണ്‍ വ്യക്തമാക്കി. അതേസമയം വിമാനത്താവളത്തിന് പുറത്തുണ്ടായ ചാവേർ സ്ഫോടനത്തിൽ മരണം 170 ആയി. 13 അമേരിക്കൻ സൈനികരും, രണ്ട് ബ്രിട്ടീഷ് പൗരൻമാരും കൊല്ലപ്പെട്ടവരിലുണ്ടെന്നാണ് വിവരം. അഫ്ഗാൻ പൗരന്മാരാണ് മരിച്ചവരിൽ ഏറെയും. 30 താലിബാൻകാരും കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചിട്ടുണ്ട്. മോർച്ചറികൾ നിറഞ്ഞതോടെ, ആശുപത്രി വരാന്തകളിലാണ് ഇപ്പോൾ മൃതദേഹം കിടത്തുന്നത്.ചാവേര്‍ ആക്രമണമാണ് കാബൂള്‍ വിമാനത്താവളത്തിലെ ആബെ ഗേറ്റിന് മുന്നില്‍ നടന്നത്. ഇവിടെയാണ് കൂടുതല്‍ പേര്‍ക്ക് ജീവഹാനിയുണ്ടായതും ഗുരുതരമായി പരിക്കേറ്റതും. ഇതിനിടെ കാബൂർ വിമാനത്താവളത്തിൽ ഐ എസ് ഭീഷണി നിലനിൽക്കുന്നതായി അമേരിക്ക മുന്നറിപ്പ് നൽകി . ആക്രമണത്തിന് സാധ്യതയുണ്ടെങ്കിലും അവസാന നിമിഷം വരെ കാബൂള്‍ രക്ഷാദൗത്യം തുടരുമെന്ന് അമേരിക്ക അറിയിച്ചു. 5000 ത്തോളം അമേരിക്കൻ പൗരന്മാരാണ് അഫ്ഗാന് വിടാനുറച്ച് കാബൂള്‍ വിമാനത്താവളത്തില്‍ തുടരുന്നത്.
Related News
കൊറോണ വൈറസ് രണ്ട് വര്‍ഷത്തിനുള്ളില്‍ അവസാനിച്ചേക്കാമെന്ന് ലോകാരോഗ്യ സംഘടന
സ്പാനിഷ് ഫ്ളൂ രണ്ട് വര്‍ഷം കൊണ്ട് ഇല്ലാതായെന്നും സാങ്കേതിക വിദ്യ വികസിച്ച ഇക്കാലത്ത് കോവിഡ് ഇല്ലാതാകാന്‍ അത്രയും സമയം വേണ്ടി വരില്ലെന്നും ലോകാരോഗ്യ സംഘടന മഹാമാരിയായ കോവിഡ്19 രണ്ട് വര്‍ഷത്തിനുള്ളില്‍ ഇല്ലാതാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ലോകാരോഗ്യ സംഘടന. ഒരു കാലത്ത് പേടിപ്പിച്ചിരുന്ന സ്പാനിഷ് ഫ്ളൂ രണ്ട് വര്‍ഷം കൊണ്ട് ഇല്ലാതായെന്നും സാങ്കേതിക വിദ്യ വികസിച്ച ഇക്കാലത്ത് കോവിഡ് ഇല്ലാതാകാന്‍ അത്രയും സമയം വേണ്ടി വരില്ലെന്നും ലോകാരോഗ്യ സംഘടന മേധാവി ട്രെഡോഡ് അഥാനം ഗബ്രിയേസുസ് വ്യക്തമാക്കി. ആദ്യ കാലത്തെ അപേക്ഷിച്ച് […]
കോവിഡ് 19; ഖത്തറിൽ ഇന്ന് രണ്ട് മരണം കൂടി
605 പേർക്ക് കൂടി പുതുതായി രോഗം ഭേദമായി. ആകെ രോഗമുക്തി നേടിയവർ 7893 ആയി കോവിഡ് ബാധയെത്തുടര്‍ന്ന് ഖത്തറില്‍ ഇന്ന് രണ്ട് മരണം കൂടി. 1830 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. 50, 43 വയസ്സുള്ളവരാണ് മരിച്ചത്. ഇവർ ഏത് രാജ്യക്കാരാണെന്ന് വ്യക്തമല്ല. ഇതോടെ രാജ്യത്ത് മൊത്തം കോവിഡ് മരണം 19 ആയി. ഇതോടെ ആകെ രോഗികൾ 40,000 കടന്നു. 605 പേർക്ക് കൂടി പുതുതായി രോഗം ഭേദമായി. ആകെ രോഗമുക്തി നേടിയവർ 7893 ആയി. പുതുതായി 13 പേരെ കൂടി ഐ.സി.യുവില്‍ പ്രവേശിപ്പിച്ചു.
ഐഡ ചുഴലിക്കാറ്റ്; ന്യൂയോർക്കിൽ വൻ നാശനഷ്ടം; മരണം 46 ആയി
ഐഡ ചുഴലിക്കാറ്റിനെ തുടർന്ന് അമേരിക്കയിലെ ന്യൂയോർക്ക്, ന്യൂജേഴ്സി നഗരങ്ങളിൽ പ്രകൃതി ക്ഷോഭം രൂക്ഷം. ഐഡ ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ മിന്നൽ പ്രളയത്തിൽ ഒരു ഇന്ത്യൻ വംശജൻ ഉലപ്പെടെ 46 പേര് മരിച്ചു. വടക്ക് കിഴക്കൻ അമേരിക്കയിലും ഐഡ ചുഴലിക്കാറ്റ് നാശം വിതച്ചിരിക്കുകയാണ്. ഫെഡറൽ ഭരണകൂടം ന്യൂയോർക്ക് നഗരത്തിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. കെട്ടിടങ്ങൾക്കിടയിൽ നിരവധി പേർ കുടുങ്ങി കിടക്കുന്നതായി റിപ്പോർട്ട്. പെട്ടെന്നുള്ള കാലാവസ്ഥ വ്യതിയാനങ്ങൾക്കെതിരെ ലോകം ജാഗ്രത പാലിക്കണമെന്ന് യു.എസ്. പ്രസിഡന്റ് ജോ ബൈഡൻ മുന്നറിയിപ്പ് നൽകി. ഐഡ ചുഴലിക്കാറ്റ് […]