കോവിഡ് വ്യാപനം ചർച്ച ചെയ്യാൻ ഇന്ന് ചേരാനിരുന്ന അവലോകന യോഗം മറ്റന്നാളത്തേക്ക് മാറ്റി. നിലവിൽ കണ്ണൂരിലുള്ള മുഖ്യമന്ത്രി തലസ്ഥാനത്ത് തിരികെ എത്തിയ ശേഷം യോഗം ചേർന്നാൽ മതിയെന്നാണ് തീരുമാനം. ഓണത്തിരക്കിന് പിന്നാലെ രോഗവ്യാപനം കൂടുമെന്നാണ് ആരോഗ്യ വകുപ്പിന്‍റെ വിലയിരുത്തൽ. അതുകൊണ്ട് കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിനെ കുറിച്ച് ആരോഗ്യ വകുപ്പ് ആലോചിക്കുന്നുണ്ട്.
സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായി തുടരുകയാണ്. മൂന്നു മാസത്തിനിടെ കഴിഞ്ഞ ദിവസം ടിപിആര്‍ 17 കടന്നു. മലപ്പുറം, കോഴിക്കോട്, തൃശൂര്‍, എറണാകുളം ജില്ലകളിലാണ് വ്യാപനം കൂടുതല്‍. ഓണത്തിരക്ക് കഴിഞ്ഞതോടെ വരും ദിവസങ്ങളില്‍ രോഗവ്യാപനം കൂടാനുള്ള സാധ്യത ആരോഗ്യ വകുപ്പ് മുന്നില്‍ കാണുന്നുണ്ട്.
മറ്റന്നാള്‍ ചേരുന്ന അവലോകനയോഗം കോവിഡ് സാഹചര്യം വിലയിരുത്തും. ടിപിആര്‍ ഉയരുന്നത് കൊണ്ട് നിയന്ത്രണങ്ങള്‍ കുറച്ച് കടുപ്പിക്കണമെന്നാണ് ആരോഗ്യ വകുപ്പിന്‍റെ അഭിപ്രായം. ഓണക്കാലത്ത് കുറഞ്ഞ പരിശോധന വര്‍ധിപ്പിക്കണമെന്നാണ് വിദഗ്ധ സമിതിയുടെ നിലപാട്. ഇക്കാര്യങ്ങളെല്ലാം അവലോകനയോഗത്തില്‍ ചര്‍ച്ച ചെയ്യും.