ഓണക്കിറ്റുകളുടെ വിതരണം പൂർത്തിയാക്കാൻ വ്യാഴം, വെള്ളി ദിവസങ്ങളിൽ റേഷൻ കടകൾ പ്രവർത്തിക്കും. ബുധനാഴ്ചവരെ 50 ലക്ഷത്തോളം കിറ്റ് വിതരണം ചെയ്തു. 30 ലക്ഷത്തോളം കാർഡ് ഉടമകൾ വാങ്ങാനുണ്ട്. കിറ്റ് ലഭ്യത ഉറപ്പാക്കാൻ ഈ ദിവസങ്ങളിൽ അടിയന്തര ഇടപെടൽ നടത്താൻ ഭക്ഷ്യമമന്ത്രിയുടെ ഓഫിസിൽ പ്രത്യേക സെൽ രൂപവത്കരിച്ചു.
Related News
തിരുവനന്തപുരത്ത് വിജയം ഉറപ്പെന്ന് യുഡിഎഫ് സ്ഥാനാര്‍ഥി ശശി തരൂര്‍
തിരുവനന്തപുരത്ത് വിജയം ഉറപ്പെന്ന് യുഡിഎഫ് സ്ഥാനാര്‍ഥി ശശി തരൂര്‍. യുഡിഎഫ് കേരളത്തില്‍ സീറ്റുകള്‍ തൂത്തുവാരും. ഉയര്‍ന്ന പോളിങ് കോണ്‍ഗ്രസിന് ഗുണം ചെയ്യും. കോണ്‍ഗ്രസ് ഇടതുമുന്നണിക്ക് വോട്ട് മറിച്ചെന്ന ബിജെപി ആരോപണം പരാജയ ഭീതി കൊണ്ടാണ്. പാര്‍ട്ടിയില്‍ ഒരു പ്രശ്നവും ഉണ്ടായിട്ടില്ലെന്നും തരൂര്‍ തിരുവനന്തപുരത്ത് പറഞ്ഞു.
കേരളാകോൺഗ്രസിലെ സംഭവവികാസങ്ങള്‍ നിർഭാഗ്യകരമെന്ന് ബെന്നി ബഹ്നാന്
കേരളാകോൺഗ്രസിലെ സംഭവവികാസങ്ങള്‍ നിർഭാഗ്യകരമെന്ന് യു.ഡി.എഫ് കണ്‍വീനര്‍ ബെന്നി ബഹ്നാന്. ജനങ്ങളുടെ വിശ്വാസം ഏറ്റെടുത്ത് പ്രവര്‍ത്തിക്കാനുള്ള രാഷ്ട്രീയ പക്വത കേരളാകോണ്‍ഗ്രസ് നേതാക്കള്‍ കാണിക്കണം. കോണ്‍ഗ്രസ് അനുരഞ്ജന ചര്‍ച്ചകള്‍ക്ക് എപ്പോഴും തയ്യാറാണെന്നും ബെന്നി ബഹ്നാന് പറഞ്ഞു. കേരള കോൺഗ്രസിലെ പ്രശ്നം രമ്യമായി പരിഹരിക്കണമെന്നതാണ് കോൺഗ്രസിന്റെയും യു.ഡി.എഫിലെ കക്ഷികളുടെയും ആഗ്രഹമെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു. പ്രശ്ന പരിഹാര ശ്രമങ്ങൾ നടത്തും. യു.ഡി.എഫിൽ നിലവിൽ പ്രതിസന്ധിയില്ലെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.
ബിപിസിഎല്‍ സ്വകാര്യവത്കരിക്കാനുള്ള നീക്കം ഉപേക്ഷിക്കണം; പ്രധാനമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം: ഭാരത് പെട്രോളിയം കോര്പറേഷന് ലിമിറ്റഡ് (ബിപിസിഎല്‍) സ്വകാര്യവത്കരിക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് കത്തയച്ചു. മുപ്പതിനായിരത്തിലേറെ സ്ഥിരം ജീവനക്കാരെയും കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്നവരെയും ഈ നീക്കം ദോഷകരമായി ബാധിക്കും. ലാഭകരമായി പ്രവര്‍ത്തിക്കുന്ന കമ്ബനി പൊതുമേഖലയില്‍ നിലനിര്‍ത്തേണ്ടത് രാജ്യതാല്പര്യമാണെന്നും മുഖ്യമന്ത്രി കത്തില്‍ പറഞ്ഞു. പ്രധാനമന്ത്രിക്ക് കത്തയച്ച കാര്യം ഫേസ്ബുക്കിലൂടെയാണ് മുഖ്യമന്ത്രി വ്യക്തമാക്കിയത്. ഫേസ്ബുക്ക് പോസ്റ്റ്: ഭാരത് പെട്രോളിയം കോര്പ്പറേഷന് ലിമിറ്റഡ് (ബിപിസിഎല്‍) സ്വകാര്യ വല്‍ക്കരിക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് പ്രധാനമന്ത്രി […]