India

പുതിയ സുപ്രീംകോടതി ജഡ്ജിമാർ: 3 വനിതാ ജഡ്‌ജിമാരടക്കം 9 പേരുകൾ

സുപ്രീം കോടതി ജഡ്‌ജിമാരുടെ നിയമനം നികത്തതാൻ നടപടി ആരംഭിച്ച് കൊളീജിയം.3 വനിതാ ഹൈ കോടതി ജഡ്‌ജിമാരുടെതടക്കം 9 പേരുകൾ നിർദേശിച്ച് സുപ്രീം കോടതി കൊളീജിയം. ഇതാദ്യമായാണ് 3 വനിതാ ജഡ്‌ജിമാരെ ഒരേസമയം കൊളീജിയം ശുപാർശ ചെയ്യുന്നത്.കേരള ഹൈകോടതി ജഡ്‌ജി സി ടി രവികുമാറും സ്ഥാനക്കയറ്റ പട്ടികയിൽ. ജസ്റ്റിസുമാരായ വിക്രം നാഥ്,എ.എം.സുന്ദരേഷ്, ജെ.ജെ മഹേശ്വരി എന്നിവർ പട്ടികയിൽ.മുൻ അഡിഷണൽ സോളിസിറ്റർ ജനറൽ പി എസ് നരസിംഹയും പട്ടികയിൽ. കേന്ദ്ര സർക്കാരിന് ശുപാർശ നൽകിയത് ചീഫ് ജസ്റ്റിസ് എൽ വി രമണ അധ്യക്ഷനായ കൊളീജിയം.

3 വനിത ജഡ്‌ജിമാരുടെ പേരുകൾ ഉയർന്നത് ചരിത്രത്തിൽ ആദ്യമായാണ്. നേരത്തെ വിരമിക്കുന്ന സമയത്ത് ജസ്റ്റിസ് ആർ എൽ നരിമാനടക്കം നിർദേശിച്ച കാര്യമാണ് വനിതാ ജഡ്‌ജിമാരുടെ നിയമനം. കാരണം 22 മാസത്തിലേറെയായി സുപ്രീം കോടതി ജഡ്‌ജിമാരുടെ നിയമനം നടത്തിയത്. 9 ഒഴിവുകൾ സുപ്രീം കോടതിയില്ലുള്ളപ്പോൾ അത് നികത്തതാൻ കൊളീജിയം നിർദേശിച്ചു.നിയമനം സംബന്ധിച്ച ഫയൽ കേന്ദ്ര സർക്കാരിന് അയച്ചു. ആദ്യ വനിതാ ചീഫ് ജസ്റ്റിസാവാൻ സാധ്യത കർണാടക ഹൈ കോടതി ജഡ്‌ജി പി വി നഗരത്നയുടെ പേര് പട്ടികയിലുണ്ട്.