യാക്കോബായ-ഓര്‍ത്തഡോക്സ് വിഭാഗങ്ങള്‍ തമ്മിലുള്ള പള്ളിത്തർക്കം പരിഹരിക്കണമെന്നാവശ്യപ്പെട്ട് ഇന്ന് യാക്കോബായ വിഭാഗം ഉപവസിക്കും. ഓർത്തഡോക്സ് വിഭാഗം ചർച്ചകൾക്ക് തയ്യാറാകാത്ത സാഹചര്യത്തിൽ ആണ് പ്രശ്നം പരിഹരിക്കണമെന്നാവശ്യപ്പെട്ട് യാക്കോബായ വിഭാഗം ഉപവസിക്കുന്നത്. കോട്ടയം പഴയ പൊലീസ് മൈതാനിയിൽ രാവിലെ 10 മണി മുതൽ വൈകിട്ട് അഞ്ച് മണി വരെയാണ് ഉപവാസം.
യാക്കോബായ സഭയുടെ വിവിധ മതമേലധ്യക്ഷന്മാർ ഉപവാസത്തിൽ പങ്കെടുക്കും. പ്രശ്നം പരിഹരിക്കാതെ സർക്കാർ നോക്കുകുത്തിയായി നിൽക്കുകയാണെന്ന് ഉള്ള ആക്ഷേപവും ഇവർ ഉന്നയിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം വിവിധ പള്ളികളിൽ ഉണ്ടായ തർക്കങ്ങളുടെ പശ്ചാത്തലത്തിൽ കൂടിയാണ് ഉപവാസം.