ട്വിറ്ററിനെതിരെ രൂക്ഷ വിമർശനവുമായി രാഹുൽ ഗാന്ധി. ട്വിറ്റർ രാഷ്ട്രീയ പക്ഷം പിടിക്കുന്നത് വലിയ പ്രത്യാഘാതമുണ്ടാക്കും . പ്രതികരിക്കുന്ന ജനങ്ങൾക്കെതിരെയുള്ള നീക്കമാണ് ട്വിറ്ററിന്റേതെന്ന് രാഹുൽ ഗാന്ധി വിമർശിച്ചു. ട്വിറ്ററിന്റേത് ഇന്ത്യൻ ജനാതിപത്യത്തോടുള്ള വെല്ലുവിളിയാണ്. കേന്ദ്ര സർക്കാരിന്റെ സമ്മർദ്ദത്തിന് അടിപ്പെട്ടിരിക്കുകയാണ് ട്വിറ്റർ. യൂട്യൂബ് വീഡിയോയിലൂടെയാണ് കോൺഗ്രസ് നേതാവിന്റെ പ്രതികരണം. ഡല്‍ഹിയില്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട ഒന്‍പതുവയസുകാരിയുടെ മാതാപിതാക്കൾക്കൊപ്പമുള്ള ചിത്രം പങ്കുവച്ച കോണ്‍ഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ ട്വിറ്ററിന്റെ നടപടി സ്വീകരിച്ചിരുന്നു . കഴിഞ്ഞ ദിവസം രാഹുലിന്റെ ട്വീറ്റ് നീക്കം ചെയ്തതായി ട്വിറ്റര്‍ ഡൽഹി ഹൈക്കോടതിയെ അറിയിച്ചിരുന്നു. രാഹുൽ ഗാന്ധിയുടെ അക്കൗണ്ട് ലോക്ക് ചെയ്തതായും ട്വിറ്റര്‍ വ്യക്തമാക്കിയിരുന്നു.
Related News
പ്രധാനമന്ത്രി ഇന്ന് പഞ്ചാബിൽ: തടയുമെന്ന് കർഷകർ
നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് പഞ്ചാബിൽ എത്തും. പഞ്ചാബിൽ നിന്ന് ഡൽഹിയിലേക്കുള്ള അതിവേഗ പാതയടക്കമുള്ള പദ്ധതികൾ ഉദ്ഘാടനം ചെയ്യും. ഫിറോസ്പുരിൽ നടക്കുന്ന പ്രചാരണ റാലിയിലും പ്രധാനമന്ത്രി പങ്കെടുക്കും. അതേസമയം റാലി തടയാൻ കർഷക സംഘടനകള്‍ ആഹ്വാനം ചെയ്തിട്ടുണ്ട്. ഡൽഹി-അമൃത്സർ-കത്ര എക്സ്പ്രസ് വേ, അമൃത്സർ-ഉന വിഭാഗത്തിന്റെ നാലുവരിപ്പാത, മുകേരിയൻ-തൽവാര പുതിയ ബ്രോഡ് ഗേജ് റെയിൽവേ ലൈൻ, ഫിറോസ്പൂരിലെ PGI സാറ്റലൈറ്റ് സെന്റർ, കപൂർത്തലയിലും ഹോഷിയാർപൂരിലും രണ്ട് പുതിയ മെഡിക്കൽ കോളജുകൾ എന്നിങ്ങനെ 42.750 കോടി രൂപയുടെ […]
ഹെെദരാബാദ് സര്‍വകലാശാലയില്‍ എ.ബി.വി.പി നേതാവിനായി ചോദ്യപേപ്പര്‍ ചോര്‍ത്തി
ഹെെദരാബാദ് കേന്ദ്ര സർവകലാശാലയിലെ പി.എച്ച്.ഡി എൻട്രൻസ് ചോദ്യപേപ്പർ ചോർത്തി നൽകിയെന്ന് ആരോപിച്ച് വിദ്യാർഥി പ്രതിഷേധം. യൂണിവേഴ്സിറ്റിയിലെ പൊളിറ്റിക്കൽ സയൻസ് വിഭാഗത്തിലെ പി.എച്ച്.ഡി എൻട്രൻസ് ചോദ്യപേപ്പര്‍ എ.ബി.വി.പി വിദ്യാർഥി നേതാവിനായി ചോർത്തി നൽകിയെന്നാണ് പരാതി. വിവരം പുറത്ത് വന്നതോടെ, പ്രതിഷേധവുമായി രംഗത്ത് വന്നിരിക്കുകയാണ് വിദ്യാർഥി സംഘടനകൾ. എന്നാൽ ആരോപണം അടിസ്ഥാനരഹിതമാണെന്ന് പരീക്ഷാ കൺട്രോളർ ദാവേശ് നിഗം പറഞ്ഞു. ഹെെദരാബാദ് കേന്ദ്ര സർവകലാശാലയിലെ പി.എച്ച്.ഡി എൻട്രൻസ് ചോദ്യപേപ്പർ ചോർത്തി നൽകിയെന്ന് ആരോപിച്ച് വിദ്യാർഥി പ്രതിഷേധം. യൂണിവേഴ്സിറ്റിയിലെ പൊളിറ്റിക്കൽ സയൻസ് വിഭാഗത്തിലെ […]
എന്‍.ഡി.എ മുന്നണിയെ പ്രതിസന്ധിയിലാക്കി തുഷാര്‍ വെള്ളാപ്പള്ളി
ഉപതെരഞ്ഞെടുപ്പില്‍ എന്‍.ഡി.എ നേതൃത്വത്തെ പ്രതിസന്ധിയിലാക്കി ബി.ഡി.ജെ.എസ് അധ്യക്ഷന്‍ ന്തുഷാര് വെള്ളാപ്പള്ളി. അരൂരിലും എറണാകുളത്തും ജയിക്കില്ലെന്ന് കണക്കുകള്‍ ചൂണ്ടിക്കാട്ടി തുഷാര്‍ പറഞ്ഞതാണ് പ്രതിസന്ധിയുണ്ടാക്കിയിരിക്കുന്നത്. പാലായില്‍ വോട്ട് മാറ്റി ചെയ്തത് ആരാണെന്ന് അന്വേഷിക്കുമെന്നും തുഷാര്‍ പറഞ്ഞു. കോന്നിയില്‍ എന്‍.ഡി.എ സ്ഥാനാര്‍ഥി കെ.സുരേന്ദ്രന്റെ പ്രചാരത്തിനെത്തിയപ്പോഴാണ് തുഷാര്‍ ഈ പ്രസ്താവന നടത്തിയത്. വട്ടിയൂര്‍കാവിലും കോന്നിയിലും മഞ്ചേശ്വരത്തും വിജയപ്രതീക്ഷ ഉണ്ടെങ്കിലും അരൂരും എറണാകുളത്തും വിജയിക്കില്ലെന്ന് ഉറപ്പിച്ച് പറയുകയാണ് തുഷാര്‍ വെള്ളാപ്പള്ളി. എന്‍.ഡി.എ വിടില്ലെന്ന് ആവര്‍ത്തിച്ച് പറയുന്നുണ്ടെങ്കിലും പാലായില്‍ വോട്ട് കുറഞ്ഞതിന്റെ ഉത്തരവാദിത്വം ബി.ഡി.ജെ.എസിന്റെ തലയില്‍ […]