Kerala

കെപിസിസി പുംസംഘടന; പ്രതിപക്ഷ നേതാവ് ഇന്ന് ഡൽഹിയിലേക്ക്

കെപിസിസി പുനസംഘടന ചർച്ചകൾക്കായി പ്രതിപക്ഷ നേതാവ് ഇന്ന് ഡൽഹിയിലേക്ക്. ഭൂരിപക്ഷം ജില്ലകളിലും ഡിസിസി പ്രസിഡന്‍റുമാരുടെ ഒന്നിലധികം പേരുകളുമായാണ് നേതാക്കൾ ഹൈക്കമാൻഡിനെ കാണുക. ദില്ലിയിലെ ചർച്ചകൾക്ക് ശേഷമായിരിക്കും പ്രഖ്യാപനം. ഡിസിസി പ്രസിഡൻ്റുമാരെയാവും ആദ്യം പ്രഖ്യാപിക്കുക.

ഗ്രൂപ്പ് സമ്മർദങ്ങൾക്ക് വഴങ്ങാത്ത ഭാരവാഹി പട്ടിക പ്രതീക്ഷിക്കാം. നേതാക്കളുടെ പട്ടിക വെട്ടിച്ചുരുക്കി 51 ആയി നിജപ്പെടുത്താൻ നേരേതെ ചേർന്ന രാഷ്ട്രീയ കാര്യ സമിതി തീരുമാനിച്ചിരുന്നു.നേതാക്കളുടെ സാധ്യതാ പട്ടിക കേന്ദ്ര നേതാക്കളുമായി ആലോചിച്ച് വൈകാതെ പ്രഖ്യാപിക്കും.

ഡ​ല്‍​ഹി​യി​ലെ​ത്തി​യ കെ.​പി.​സി.​സി പ്ര​സി​ഡ​ന്‍​റ്​ കെ.​സു​ധാ​ക​ര​ന്‍ കേ​ര​ള​ത്തി​ലെ എം.​പി​മാ​രു​മാ​യി ന​ട​ത്തി​യ തു​ട​ര്‍​ച​ര്‍​ച്ച​ക​ളി​ല്‍, ഗ്രൂ​പ്​​ താ​ല്‍​പ​ര്യ​ങ്ങ​ള്‍ മാ​നി​ക്കേ​ണ്ടി വ​രു​മെ​ന്ന്​ സു​ധാ​ക​ര​ന്‍ ത​ന്നെ പ്ര​ക​ടി​പ്പി​ച്ചു​വെ​ന്നാ​ണ്​ അ​റി​യു​ന്ന​ത്.

ഗ്രൂപ്പ് വീതം വയ്പ്പുണ്ടാകില്ലെന്ന് നേരത്തെ വ്യക്തമാക്കിയെങ്കിലും ഉമ്മൻചാണ്ടിയും ചെന്നിത്തലയും പല ജില്ലകളിലും ശക്തമായ അവകാശവാദം ഉന്നയിക്കുകയാണ്. ഇതോടെ അന്തിമ തീരുമാനത്തിലെത്താൻ കഴിയാതായതോടെയാണ് ഒന്നിലധികം പേരുമായി ഹൈക്കമാൻഡിനെ കാണാൻ കെപിസിസി അധ്യക്ഷൻ തീരുമാനിച്ചത്.

സജീവഗ്രൂപ്പ് പ്രവർത്തകരെ തന്നെയാണ് ഡിസിസി പ്രസിഡന്റുമാരായി നേതാക്കൾ നിർദ്ദേശിച്ചിരിക്കുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ തോൽപ്പിക്കാൻ ശ്രമിച്ചുവെന്ന സ്ഥാനാർത്ഥികൾ പരാതിപ്പെട്ടവരും സാധ്യതാ പട്ടികയിലുണ്ടെന്ന ആക്ഷേപവും ഉയർന്നിട്ടുണ്ട്. എംപിമാരോ എംഎൽഎമാരോ ഡിസിസി പ്രസിഡന്റാമാരാക്കേണ്ടതില്ലെന്നത് മാത്രമാണ് എകകണ്ഠ തീരുമാനം.