കൊച്ചി പോണേക്കരയിൽ ലഹരി മരുന്നുമായി രണ്ട് യുവാക്കൾ പിടിയിലായി.49 എൽഎസ്ഡി സ്റ്റാമ്പുകളും, പത്തൊമ്പതര ഗ്രാം എംഡിഎംഎ യും ഇവരിൽ നിന്ന് കണ്ടെടുത്തു.നഗരത്തിലെ സ്ഥിരം ലഹരി മരുന്ന് വിൽപ്പനക്കാരാണ് ഇരുവരുമെന്ന് പൊലീസ് പറഞ്ഞു. പ്രദേശവാസികൾ തന്നെയായ ബിനു ജോസഫ്, എ എസ് ഇമ്മാനുവൽ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇവര്‍ക്ക് മയക്കുമരുന്ന് എത്തിച്ച് നൽകുന്ന തൃശൂർ സ്വദേശിയേയും തിരിച്ചറിഞ്ഞിട്ടുണ്ട്.
Related News
പി.എസ്.സി തട്ടിപ്പ് കേസിലെ പ്രതികള്‍ കുടുതല്‍ ലിസ്റ്റില്‍ ഉള്‍പ്പെട്ടതായി കണ്ടെത്തി
പി.എസ്.സി തട്ടിപ്പ് കേസിലെ പ്രതികള്‍ കുടുതല്‍ ലിസ്റ്റില്‍ ഉള്‍പ്പെട്ടു. അഞ്ചാം പ്രതി ബി സഫീര്‍ പൊലീസ് റാങ്ക് ലിസ്റ്റിന് പുറമെ അഗ്നിശമനസേനാ ലിസ്റ്റിലും ഉള്‍പ്പെട്ടു. ലിസ്റ്റിലെ 630ആം റാങ്കുകാരനാണ് സഫീര്‍. ശിവരഞ്ജിത് പ്രണവ്, എന്നിവര്‍ക്ക് മൊബൈല്‍ വഴി ഉത്തരം അയച്ചുകൊടുത്തത് സഫീറാണ്. ഇയാള്‍ ഒളിവിലാണ്.
വ്യാജ രേഖ ചമച്ചത് സുഹൃത്തിനെ മറികടക്കാന്‍; കെ. വിദ്യയുടെ നിര്‍ണായക മൊഴി
അധ്യാപക നിയമനത്തിന് കെ വിദ്യ വ്യാജ രേഖ ചമച്ചത് സുഹൃത്തിനെ മറികടക്കാനെന്ന് മൊഴി. കരിന്തളം കോളജില്‍ നിയമനത്തിന് അര്‍ഹതയുണ്ടായിരുന്നത് മാതമംഗലം സ്വദേശിക്കാണെന്നാണ് മൊഴി. മാതമംഗലം സ്വദേശി കെ രസിതയും വിദ്യയും മൂന്ന് വര്‍ഷമായി സുഹൃത്തുക്കളാണ്. കാലടി സംസ്കൃത സര്‍വകലാശാലയില്‍ കെ വിദ്യയുടെ സീനിയറായിരുന്നു രസിത. 2021യില്‍ കരിന്തളം കോളജില്‍ ഇരുവരും അഭിമുഖത്തിനെത്തിയത് ഒരുമിച്ചാണ്. കരിന്തളത്ത് രസിത അഭിമുഖത്തിന് എത്തുമെന്ന് അറിഞ്ഞതിനാല്‍ വ്യാജരേഖ ചമച്ചു. വ്യാജരേഖ ചമച്ചത് രസിതയെ മറികടക്കാനാണെന്നും കെ വിദ്യ പൊലീസിന് മൊഴി നല്കി. സര്‍ട്ടിഫിക്കറ്റ് […]
വാക്സിന് സൗജന്യമാക്കണം; രോഗകിടക്കയില്‍ നിന്ന് ശശി തരൂര്‍
കേന്ദ്രസര്‍ക്കാരിന്റെ വാക്സിന് നയത്തില്‍ വ്യക്തതയില്ലെന്നും എങ്ങനെയാണ് ഡിസംബറോട് എല്ലാവര്ക്കും വാക്സിന് നല്‍കുന്നതെന്നും കോണ്‍ഗ്രസ് എം.പി ശശി തരൂര്‍. കോവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്ന തരൂര്‍ ട്വിറ്ററിലൂടെ പങ്കുവച്ച വീഡിയോയിലൂടെയാണ് കേന്ദ്രത്തിനെ വിമര്‍ശിച്ചത്. കേന്ദ്രത്തിന്റെ വാക്സിന് നയത്തില്‍ മാറ്റം വരുത്തണമെന്നും വാക്സിന് സൌജന്യമാക്കണമെന്നും തരൂര്‍ ആവശ്യപ്പെട്ടു. വാക്സിന് സൌജന്യമാക്കണമെന്ന് കോണ്‍ഗ്രസിന്റെ ക്യാമ്പയിനെ താന്‍ പിന്തുണക്കുന്നതായും തരൂര്‍ പറഞ്ഞു. കോവിഡിന്റെ ബുദ്ധിമുട്ടുകള്‍ അനുഭവിച്ചുകൊണ്ട് രോഗക്കിടക്കയിലാണ് ഞാന്‍. ഡിസംബര്‍ അവസാനത്തോടെ രാജ്യത്തെ എല്ലാവര്ക്കും വാക്സിന് നല്‍കുമെന്ന കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കറിന്റെ പ്രസ്താവന […]