ഏറ്റവും വലിയ കായിക മാമാങ്കമായ ഒളിമ്പിക്സിന് കൊടിയിറങ്ങി, മികച്ച പ്രകടനം കാഴ്ച വച്ച് രാജ്യത്തിന്റെ അഭിമാന താരങ്ങള്‍ മടങ്ങിയെത്തി. വിമാനത്താവളത്തിലെത്തിയ താരങ്ങള്‍ക്ക് ഉജ്ജ്വല വരവേല്‍പ്പാണ് ലഭിച്ചത്. ഒളിമ്പിക്സിൽ ഇന്ത്യക്കായി മെഡല്‍ നേടിയ താരങ്ങളെ കായിക മന്ത്രാലയം ഇന്ന് ആദരിക്കും. അശോക ഹോട്ടലിൽ താമസിക്കുന്ന ടീമംഗങ്ങള്‍ക്ക് പ്രത്യേക വിരുന്നും അധികൃതർ ഒരുക്കിയിട്ടുണ്ട്. സ്വാതന്ത്ര്യ ദിന ചടങ്ങിലും പങ്കെടുത്ത ശേഷമാവും ടീമംഗങ്ങൾ നാട്ടിലേയ്ക്ക് മടങ്ങുക. കേന്ദ്ര കായിക മന്ത്രാലയവും സ്പോർട്സ് അതോറിറ്റിയും ചേര്‍ന്നാണ് കായിക താരങ്ങള്‍ക്ക് വന്‍ സ്വീകരണം ഒരുക്കുന്നത്. ഇത്തവണ ഒളിമ്പിക്സില്‍ ഇന്ത്യ സ്വര്‍ണം, വെള്ളി വെങ്കല മെഡലുകള്‍ നേടിയതിനാല്‍ സ്വീകരണവും ഏറെ ഗംഭീരമാണ്.
Related News
പൊലീസിന്റെ ആണിപ്പലകയ്ക്കു മുന്നിൽ പൂക്കൾ വച്ച്, റോഡിൽ വിത്തിറക്കി കർഷകർ
റോഡിൽ സ്ഥാപിച്ച ബാരിക്കേഡുകൾക്കും സിമന്റ് ചുമരുകൾക്കുമുള്ള മറുപടിയാണ് ഇതെന്ന് കർഷകർ ന്യൂഡൽഹി: ഡൽഹിയിലേക്ക് പ്രവേശിക്കാതിരിക്കാനായി അതിർത്തിയിൽ ഉറപ്പിച്ച ആണിപ്പലകയ്ക്കു മുന്നിൽ പൂക്കൾ നിരത്തി വച്ച് കർഷകർ. ഗാസിപ്പൂർ അതിർത്തിയിലാണ് കർഷകർ പൂച്ചെടികൾ വച്ചത്. റോഡിൽ സ്ഥാപിച്ച ബാരിക്കേഡുകൾക്കും സിമന്റ് ചുമരുകൾക്കുമുള്ള മറുപടിയാണ് ഇതെന്ന് കർഷകർ പറഞ്ഞു. ‘കർഷകർക്കായി പൊലീസ് ഇരുമ്പാണികളാണ് വച്ചത്. ഞങ്ങൾ അവർക്ക് പൂക്കൾ നൽകാൻ തീരുമാനിച്ചു’ എന്നാണ് ഭാരതീയ കിസാൻ യൂണിയൻ നേതാവ് രാകേഷ് ടികായത് ഇതേക്കുറിച്ച് പ്രതികരിച്ചത്. പ്രതീകാത്മകമെന്ന രീതിയിലാണ് അതിർത്തിയിൽ പൂക്കൾ […]
സംസ്ഥാനത്ത് സ്കൂൾ തുറക്കുന്നത് പരിഗണിക്കും: വിദ്യാഭ്യാസ മന്ത്രി
സംസ്ഥാനത്ത് സ്കൂൾ തുറക്കുന്നത് പരിഗണിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. അനുകൂല സാഹചര്യങ്ങൾ ഉണ്ടായാൽ സ്കൂളുകൾ തുറക്കും. സ്കൂൾ പാഠ്യപദ്ധതി കാലാനുസൃമായി പുതുക്കും. കരിക്കുലത്തിൽ സ്ത്രീധനത്തിനെതിരായ പാഠഭാഗങ്ങൾ ഉൾപ്പെടുത്തുമെന്നും മന്ത്രി വ്യക്തമാക്കി. പ്ലസ് വൺ ട്രയൽ അലോട്ട്മെൻ്റ് ഈ മാസം 13നു പ്രസിദ്ധീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ( school opening v sivankutty )ഒക്ടോബർ 4 ന് കോളജുകൾ തുറക്കുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്. ബിന്ദു അറിയിച്ചിരുന്നു. അവസാന വർഷ ഡിഗ്രി, പി ജി ക്ലാസ്സുകളാണ് […]
പൊലീസുകാരിയുടെ കൊലപാതകം പ്രണയനൈരാശ്യം മൂലമെന്ന് പ്രതിയുടെ മൊഴി
മാവേലിക്കരയിലെ പൊലീസുകാരിയുടെ കൊലപാതകം പ്രണയനൈരാശ്യം മൂലമെന്ന് പ്രതി അജാസിന്റെ മൊഴി. സൗമ്യയെ കൊലപ്പെടുത്തി ആത്മഹത്യാ ചെയ്യുകയായിരുന്നു ലക്ഷ്യം. സൗമ്യയുടെ ശരീരത്തിലും തന്റെ ശരീരത്തിലും പെട്രോൾ ഒഴിച്ചു. കൃത്യത്തിൽ മറ്റാർക്കും പങ്കില്ലെന്നും അജാസ് മജിസ്ട്രേറ്റിന് മൊഴി നല്കി.