Sports

ടോക്യോ ഒളിമ്പിക്സ്: ഡിസ്കസ് ത്രോയിൽ കമൽപ്രീത് ആറാം സ്ഥാനത്ത്

ടോക്യോ ഒളിമ്പിക്സിലെ വനിതകളുടെ ഡിസ്കസ് ത്രോയിൽ ഇന്ത്യയുടെ കമൽപ്രീത് കൗർ സ്ഥാനത്ത് ഫിനിഷ് ചെയ്തു. അമേരിക്കയുടെ വാലറി ഓൾമൻ ആണ് സ്വർണമെഡൽ നേടിയത്. ആദ്യ ശ്രമത്തിൽ തന്നെ 68.98 മീറ്റർ ദൂരം ഡിസ്ക് എറിഞ്ഞ അമേരിക്കൻ താരം ആ ഏറിൽ തന്നെ സ്വർണം ഉറപ്പിച്ചിരുന്നു. ആദ്യ ഏറിൽ 68.98 മീറ്റർ ദൂരം ഡിസ്ക് പായിച്ച താരം അഞ്ചാം ശ്രമത്തിൽ 66.78 മീറ്റർ ദൂരം എറിഞ്ഞ് ഏറ്റവും മികച്ച ആദ്യത്തെയും മൂന്നാമത്തെയും ദൂരവും കുറിച്ചു. ജർമനിയുടെ ക്രിസ്റ്റിൻ പുഡൻസ് 66.86 മീറ്ററുമായി വെള്ളി മെഡലും ക്യൂബയുടെ യെയ്മെ പെരസ് 65.72 മീറ്റർ ദൂരെ ഡിസ്ക് എറിഞ്ഞ് വെങ്കലവും നേടി. (olympics discuss throw kamalpreet)

ഇന്ത്യയുടെ കമൽപ്രീത് കൗർ ആദ്യ ശ്രമത്തിൽ 61.61 മീറ്റർ ദൂരത്തേക്ക് ഡിസ്ക് പായിച്ച കമൽപ്രീതിൻ്റെ രണ്ടാം ശ്രമം ഫൗളായി. കനത്ത മഴ മൂലം ഡിസ്കും പ്ലാറ്റ്ഫോമും തെന്നിയതിനാൽ പല താരങ്ങളുടെ രണ്ടാം ശ്രമവും ഫൗളായി. കനത്ത മഴ മൂലം നിർത്തിവച്ച മത്സരം പിന്നീട് പുനരാരംഭിച്ചപ്പോൾ മൂന്നാം ശ്രമത്തിൽ കമൽപ്രീത് എട്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ആദ്യ എട്ട് സ്ഥാനങ്ങളിൽ ഉൾപ്പെടുന്ന താരങ്ങൾക്കേ നാലാം ശ്രമത്തിന് യോഗ്യത ഉണ്ടായിരുന്നുള്ളൂ. നിർണായകമായ തൻ്റെ മൂന്നാം ശ്രമത്തിൽ 63.70 മീറ്റർ ദൂരം കണ്ടെത്തിയ താരം ആറാം സ്ഥാനത്തേക്കുയർന്ന് അടുത്ത റൗണ്ടിലേക്ക് യോഗ്യത നേടുകയായിരുന്നു. നാലാം ശ്രമത്തിലും കമൽപ്രീത് അടക്കം പല താരങ്ങളും ഫൗൾ എറിഞ്ഞു. എട്ട് താരങ്ങളിൽ മൂന്ന് പേർക്ക് മാത്രമേ ത്രോ പൂർത്തിയാക്കാനായുള്ളൂ. ബാക്കിയുള്ളവരെല്ലാം ഫൗൾ ആയി. അഞ്ചാം ശ്രമത്തിൽ കമൽപ്രീത് എറിഞ്ഞത് 61.37 മീറ്റർ. ആറാം ശ്രമത്തിൽ കമൽപ്രീതിൻ്റെ ശ്രമം ഫൗളായി.

രണ്ടാം ശ്രമത്തിലാണ് മഴ പെയ്ത് പലർക്കും കാലും കയ്യും ഇടറിയത്. വാലറിയുടെയും കമൽപ്രീതിൻ്റെയും ഏറ് ഫൗളായി. തുടരെ പല താരങ്ങളുടെയും രണ്ടാം ശ്രമം വെള്ളത്തിൽ തെന്നി ലക്ഷ്യമില്ലാതെ പാഞ്ഞപ്പോൾ സംഘാടകർ ത്രോവിങ് സർക്കിളും ഡിസ്കും തുടച്ച് വീണ്ടും മത്സരം തുടരാനുള്ള ശ്രമത്തിലായി. എന്നാൽ, മഴ വർധിക്കുകയും താരങ്ങൾ പ്ലാറ്റ്ഫോമിൽ തെന്നിവീഴുകയും ചെയ്തതോടെ താത്കാലികമായി ഡിസ്കസ് ത്രോ മത്സരങ്ങൾ നിർത്തിവെക്കുകയായിരുന്നു.