കോട്ടയം തീക്കോയി മാർമല അരുവിയിൽ കുളിക്കാനിറങ്ങിയ നാവിക സേന ഉദ്യോഗസ്ഥൻ മുങ്ങിമരിച്ചു. മഹാരാഷ്ട്ര സ്വദേശിയായ ലെഫ്നൻ്റ് അഭിഷേക് കുമാർ ആണ് മരിച്ചത്. അഭിഷേക് അടക്കം 8 നാവികർ അടങ്ങുന്ന സംഘമാണ് വിനോദ സഞ്ചാരത്തിനെത്തിയത്. നാലുപേർ കുളിക്കാൻ അരുവിയിൽ ഇറങ്ങി. ഇതിനിടെ ആണ് അഭിഷേകിനെ ചുഴിയിൽ പെട്ട് കാണാതായത്. രണ്ടു മണിക്കൂർ നീണ്ട തെരച്ചിലിനൊടുവിലാണ് അഭിഷേകിൻ്റെ മൃതദേഹം കണ്ടെത്തിയത്. ഹിമാചൽ പ്രദേശിലെ പരിശീലനത്തിനു ശേഷമണ് എട്ടംഗ സംഘം തീക്കോയിയിലേക്ക് എത്തിയത്. (naval officer drowned dead)
Related News
നായകനാക്കാമെന്ന് വാഗ്ദാനം നൽകി അശ്ലീല സീരിസിൽ അഭിനയിപ്പിച്ചു; സംവിധായിക ലക്ഷ്മി അറസ്റ്റിൽ
നായകനാക്കാമെന്ന് വാഗ്ദാനം നൽകി അശ്ലീല സീരിസിൽ അഭിനയിപ്പിച്ചെന്ന കേസിൽ സംവിധായിക ലക്ഷ്മി ദീപ്ത അറസ്റ്റിൽ. അരുവിക്കര പൊലീസാണ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ലക്ഷ്മിക്ക് ഉപാധികളോടെ ജാമ്യം അനുവദിച്ചു. കോവളം സ്വദേശിയായ യുവാവിനെ കബളിപ്പിച്ചെന്നായിരുന്നു പരാതി. കഴിഞ്ഞ ഒക്ടോബറിലാണ് വേങ്ങാനൂർ സ്വദേശിയായ യുവാവ് പരാതിയുമായി രംഗത്ത് വരുന്നത്. സിനിമയുടെ ചില ഭാഗങ്ങൾ ചിത്രീകരിച്ച ശേഷം കരാറിൽ ഒപ്പുവയ്പ്പിക്കുകയായിരുന്നു. പിന്നീട് അശ്ലീല ചിത്രമാണെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി ബാക്കി ഭാഗങ്ങളിൽ കൂടി അഭിനയിപ്പിക്കുകയായിരുന്നുവെന്നാണ് പരാതി. അരുവിക്കരയിലെ ആളൊഴിഞ്ഞ ഫ്ളാറ്റിൽ വച്ചായിരുന്നു […]
കാലിക്കറ്റ് സർവകലാശാലയിൽ വനിതാ സെക്യൂരിറ്റി ജീവനക്കാരുടെ സേവനം ആരംഭിച്ചു
ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ കാലിക്കറ്റ് സർവകലാശാലയിൽ വനിതാ സെക്യൂരിറ്റി ജീവനക്കാരുടെ സേവനം ആരംഭിച്ചു. തിരഞ്ഞെടുത്തവരിലെ 25 പേരിൽ 22 പേരാണ് ആദ്യദിനം ജോലിയിൽ പ്രവേശിച്ചത്. സർവകലാശാല രൂപവത്കൃതമായി അരനൂറ്റാണ്ടിനുശേഷമാണ് വനിതാ സുരക്ഷാ ജീവനക്കാരുടെ നിയമനം നടപ്പിലായത്. പരീക്ഷാഭവൻ, ടാഗോർ നികേതൻ, ഭരണകാര്യാലയം, വനിതാ ഹോസ്റ്റൽ, പ്രവേശനകവാടം തുടങ്ങിയ പ്രധാന ഇടങ്ങളിലാണ് വനിതാ സുരക്ഷാ ജീവനക്കാരെ നിയോഗിച്ചിരിക്കുന്നത്. രാവിലെ 10 മണി മുതൽ വൈകീട്ട് 5 മണി വരെയാണ് സേവനം. ജീവനക്കാരും വിദ്യാർഥികളുമടക്കം കാമ്പസിൽ 75 ശതമാനത്തോളം വനിതകളാണുള്ളത്. […]
മഴക്കെടുതി; കെഎസ്ആര്‍ടിസിയുടെ സേവനം സജ്ജമാക്കിയെന്ന് മന്ത്രി ആന്റണി രാജു
സംസ്ഥാനത്ത് മഴ ശക്തമായ സാഹചര്യത്തില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി കെഎസ്ആര്‍ടിസി സേവനം സജ്ജം. ഗതാഗത വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്കി. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി കെഎസ്ആര്‍ടിസിയുടെ സേവനം ലഭ്യമാക്കുമെന്ന് മന്ത്രി ആന്റണി രാജു അറിയിച്ചു. ജലഗതാഗത വകുപ്പിന്റെ കോട്ടയം, എറണാകുളം, ആലപ്പുഴ ജില്ലകളിലുള്ള 5 റെസ്ക്യൂ-കം-ആംബുലന്‍സ് ബോട്ടുകള്‍ തയ്യാറാക്കി നിര്‍ത്തും. മണ്ണിടിച്ചില്‍ ഉള്ള പ്രദേശങ്ങളില്‍ കെഎസ്ആര്‍ടിസിയുടെ സര്‍വ്വീസ് താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാനും, ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് കെഎസ്ആര്‍ടിസി യുടെ സേവനം വിട്ടു നല്‍കാനും മന്ത്രി നിര്‍ദ്ദശിച്ചു. ആര്.ടി.ഒ, ജോയിന്റ് ആര്.ടി.ഒ.മാര്‍ അതാത് പ്രദേശങ്ങളിലെ […]