കൊച്ചി നാവിക ആസ്ഥാനത്തിന് സമീപം ഡ്രോൺ പറത്തിയ യുവാവ് അറസ്റ്റിൽ. വടുതല സ്വദേശിയായ ലോയ്ഡ് ലിനസിനെ നേവി പിടികൂടി പൊലീസിന് കൈമാറി. ഡ്രോൺ പറത്തുന്നതിന് യുവാവ് നേവിയിൽ നിന്ന് അനുമതി നേടിയിരുന്നില്ല. തോപ്പുംപടി പഴയ പാലത്തിൽ നിന്നാണ് യുവാവ് ഡ്രോൺ പറത്തിയത്. വ്ലോഗറാണെന്നും യൂട്യൂബ് ചാനലിന് വേണ്ടിയാണ് ഡ്രോൺ പറത്തിയതെന്നും യുവാവ് പറഞ്ഞു. എന്നാൽ യുവാവിനെതിരെ തോപ്പുംപടി പോലീസ് കേസെടുത്തത്.
Related News
പാരഗണ്‍ ഗോഡൗണിലെ തീപിടുത്തം; കെട്ടിട ഉടമക്കെതിരെ കേസെടുത്തു
എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷന് സമീപം പാരഗണ്‍ ചെരുപ്പ് കമ്പനി ഗോഡൗണില്‍ ഉണ്ടായ തീപിടുത്തത്തില്‍ കെട്ടിട ഉടമക്കെതിരെ കേസെടുത്തു. ഫയര്‍ ആന്റ് സേഫ്റ്റി സുരക്ഷ മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് കെട്ടിടം പ്രവര്‍ത്തിച്ചിരുന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ റീജിയണല്‍ ഫയര്‍ ഓഫീസര്‍ ജില്ലാ കളക്ടര്‍ക്ക് ഇന്ന് റിപ്പോര്‍ട്ട് നല്‍കും. 2006 ല്‍ അഗ്നിശമന സുരക്ഷ ലൈസന്‍സ് ലഭിച്ചുവെങ്കിലും പിന്നീട് ഇതുവരെ പുതുക്കിയില്ല. ഓരോ വര്‍ഷവും ലൈസന്‍സ് പുതുക്കണമെന്നാണ് മാനദണ്ഡം. ഇത് പാലിക്കാത്തതിനെ തുടര്‍ന്ന് കെട്ടിടത്തിന്റെ ഉടമസ്ഥാവകാശമുള്ള ഫാല്‍ക്കണ്‍ കമ്പനി ഉടമക്കെതിരെ കേസ് […]
സംസ്ഥാനത്ത് ഇന്ധനവില വീണ്ടും കൂടി
സംസ്ഥാനത്ത് ഇന്ധനവില വീണ്ടും വര്‍ധിച്ചു. പെട്രോളിന് 11 പൈസയും ഡീസലിന് 19 പൈസയും കൂടി. കൊച്ചിയില്‍ പെട്രോള്‍ വില 77.22 രൂപയും ഡീസലിന് 71.72 രൂപയുമാണ് വില. ഒരു മാസത്തിനിടെ പെട്രോളിന് 20 പൈസയും ഡീസലിന് 2.25 രൂപയുമാണ് വര്‍ധിച്ചത്.
സഹോദരിയെ കൂട്ടിക്കൊണ്ടു വരാനാനുള്ള യാത്രയ്ക്കിടെ വാഹനാപകടം; തേനിയില്‍ മലയാളി യുവാക്കള്‍ മരിച്ചു
തമിഴ്നാട് തേനി അല്ലിനഗരത്തില്‍ കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ട് മലയാളികള്‍ മരിച്ചു. കോട്ടയം തിരുവാതുക്കല്‍ സ്വദേശികളായ അക്ഷയ്, ഗോകുല്‍, എന്നിവരാണ് മരിച്ചത്. ഗുരുതര പരിക്കേറ്റ വടവാതൂര്‍ സ്വദേശി അനന്തുവിനെ തേനി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.പുലര്‍ച്ചെ നാലുമണിയോടെയാണ് അപകടം. തേനി മധുരാപുരി ബൈപാസില്‍ വച്ച് യുവാക്കള്‍ സഞ്ചരിച്ചിരുന്ന കാറിന്റെ പിന്‍ചക്രം പൊട്ടി. നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ എതിരെ വന്ന ലോറിയില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ കാര്‍ പൂര്‍ണ്ണമായി തകര്‍ന്നു. പൊലീസും ഫയര്‍ഫോഴ്സും നാട്ടുകാരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.കാറിന്റെ […]