നിയമസഭയുടെ സമ്പൂർണ്ണ ബജറ്റ് സമ്മേളനം വെട്ടിച്ചുരുക്കാന്‍ കാര്യോപദേശക സമിതി യോഗത്തില്‍ ധാരണ. സമ്മേളനം വെട്ടിച്ചുരുക്കന്നതു സംബന്ധിച്ച പ്രമേയം വ്യാഴാഴ്ച സഭയില്‍ അവതരിപ്പിക്കും. ഓഗസ്റ്റ് 13ന് അവസാനിപ്പിക്കാനാണ് തീരുമാനം. നിലവില്‍ ഓഗസ്റ്റ് 18 വരെയായിരുന്നു സമ്മേളനം നിശ്ചയിച്ചിരുന്നത്. നിലവിലെ ഷെഡ്യൂള്‍ പ്രകാരം ഓണത്തിനു തൊട്ടു മുന്‍പു വരെയായിരുന്നു സഭാ സമ്മേളനം നിശ്ചയിച്ചിരുന്നത്. ധനകാര്യ വിഷയങ്ങള്‍ മാത്രമാകും ഈ സമ്മേളനം പരിഗണിക്കുക. ഓര്‍ഡിനന്‍സുകള്‍ക്കു പകരമുള്ള ബില്ലുകള്‍ ഉണ്ടാവില്ലെന്നാണ് സൂചന. സാധാരണ സമയം കൂടാതെ അധിക സമയം സമ്മേളിച്ചു നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാനാണു ധാരണ. ആവശ്യമെങ്കില്‍ സായാഹ്ന സമ്മേളനങ്ങളും ചേരും.
Related News
മൂന്നു പൊലീസ് ഉദ്യോഗസ്ഥർ കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസിലേയ്ക്ക്
കേരള പൊലീസിന്റെ അഭിമാനം ഉയർത്തി മൂന്നു ഉദ്യോഗസ്ഥർ കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസിലേയ്ക്ക്. മലബാർ സ്പെഷ്യൽ പൊലീസിൽ നിന്ന് സ്റ്റേറ്റ് ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സിൽ ഡെപ്യൂട്ടേഷനിൽ ജോലിനോക്കുന്ന നെടുമങ്ങാട് സ്വദേശി ആനന്ദ് എസ് കുമാർ, കെ എ പി മൂന്നാം ബറ്റാലിയനിലെ അരുൺ അലക്സാണ്ടർ, ഇടുക്കി ശാന്തൻപാറ സ്റ്റേഷനിലെ സീനിയർ സിവിൽ ഓഫീസർ പി കെ അനീഷ് എന്നിവരാണ് കേരളാ അഡ്മിനിസ്ട്രേറ്റീവ് സർവീസിലേയ്ക്ക് പ്രവേശിക്കുന്നത്. നെടുമങ്ങാട് മേലാംകോട് സ്വദേശിയായ ആനന്ദ് എസ് കുമാർ പതിനൊന്നാം റാങ്ക് നേടിയാണ് കേരള […]
ഇലഞ്ഞിത്തറ മേളവും കുടമാറ്റവും ആഘോഷമാക്കാന്‍ പൂരപ്രേമികള്‍
പൂര തിമിർപ്പിലാണ് തൃശൂർ നഗരം. പതിനായിരക്കണക്കിന് പൂര പ്രേമികളാണ് ഇപ്പോൾ തന്നെ പൂരനഗരിയില്‍ എത്തിയിട്ടുള്ളത്. കനത്ത സുരക്ഷക്ക് നടുവിലാണ് ഇത്തവണ പൂരമെങ്കിലും പൂര പ്രേമികളുടെ ആവേശത്തിന് ഒട്ടും കുറവില്ല. ഘടക പൂരങ്ങളിൽ കണിമംഗലം ശാസ്താവ് ആദ്യമെത്തി. രാവിലെ എട്ടിന് വടക്കുംനാഥനെ വണങ്ങി. പിന്നാലെ മറ്റ് ഘടക ക്ഷേത്രങ്ങളുടെ ചെറുപൂരങ്ങളും എത്തി. 11 മണിയോടെ തിരുവമ്പാടിയുടെ പഞ്ചവാദ്യം. 12 മണിക്ക് പാറമേക്കാവ് ഭഗവതി വടക്കുംനാഥ ക്ഷേത്രത്തിലേക്ക് പുറപ്പെട്ടു. അകമ്പടിയായി പെരുവനം കുട്ടൻ മാരാരുടെ നേതൃത്വത്തിൽ ചെമ്പട മേളം. രണ്ട് […]
മരട് ഫ്ലാറ്റ് കേസ്; സംസ്ഥാന സര്‍ക്കാര്‍ ഇന്ന് സുപ്രീം കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കും
മരട് ഫ്ലാറ്റ് കേസില്‍ സംസ്ഥാന സര്‍ക്കാര്‍ ഇന്ന് സുപ്രീംകോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കും. ഇതിന് മുന്നോടിയായി ചീഫ് സെക്രട്ടറി ടോം ജോസ് സോളിസിറ്റർ ജനറലുമായി രാവിലെ കൂടിക്കാഴ്ച നടത്തിയേക്കും. സുപ്രീം കോടതിയിൽ സ്വീകരിക്കേണ്ട നിലപാട് സംബന്ധിച്ച് ധാരണ രൂപപ്പെടുത്താനായി അഡീഷണല്‍ ചീഫ് സെക്രട്ടറി ഉഷാ ടൈറ്റസും സർക്കാർ അഭിഭാഷകനും ഇന്നലെ രാത്രിയും തുഷാർ മെഹ്തയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. മരടിലെ ഫ്ലാറ്റുകൾ പൊളിച്ച് ഇന്ന് റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് സുപ്രീംകോടതി സംസ്ഥാന സർക്കാറിന് നൽകിയിരുന്ന അന്ത്യശാസനം. ഫ്ലാറ്റുകൾ പൊളിക്കാനുള്ള പ്രാഥമിക നടപടിക്രമങ്ങൾ […]