ഉത്തര്‍പ്രദേശില്‍ നിര്‍ത്തിയിട്ട ബസിന് പിന്നില്‍ ട്രക്ക് ഇടിച്ചുണ്ടായ അപകടത്തില്‍ 18 പേര്‍ക്ക് ദാരുണാന്ത്യം. ബാരാബങ്കിയില്‍ റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന ബസിലേക്ക് ട്രക്ക് ( bus accident up ) പാഞ്ഞുകയറുകയായിരുന്നു. ബസിന് മുന്നില്‍ കിടന്നുറങ്ങുകയായിരുന്ന ബിഹാര്‍ സ്വദേശികളാണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെയായാണ് അപകടമുണ്ടായത്. നൂറ്റിയേഴ് പേര് യാത്രക്കാരായി സ്ഥലത്തുണ്ടായിരുന്നു എന്നാണ് വിവരം. അപകടത്തില്‍പ്പെട്ടവര്‍ ഹരിയാനയില്‍ നിന്ന് നാട്ടിലേക്ക് മടങ്ങുകയായിരുന്നു. ബസ് ബ്രേക്ക് ഡൗണ്‍ ആയതിനാല്‍ ഹൈവേയ്ക്ക് സമീപം നിര്‍ത്തിയിടുകയായിരുന്നു. നിര്‍ത്തിയിട്ട ബസിന് പുറകിലാണ് ട്രക്ക് ഇടിച്ചത്. ഇടിയുടെ ആഘാതത്തില്‍ ബസ് മുന്നോട്ട് നീങ്ങി ഉറങ്ങിക്കിടന്ന ആളുകളുടെ ദേഹത്തേക്ക് കയറി. പരുക്കേറ്റ പത്തൊന്‍പത് പേരെ ലഖ്നൗവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ബസിനടിയില്‍ കുടുങ്ങിക്കിടന്നവരെ രക്ഷാസേനയാണ് പുറത്തെടുത്തത്.
Related News
നടിയെ ആക്രമിച്ച കേസ്
നടിയെ ആക്രമിച്ച കേസില്‍ ദിലീപുൾപ്പടെയുള്ള പത്ത് പ്രതികൾ ഇന്ന് വിചാരണ കോടതിയിൽ ഹാജരാകും. പ്രതികളെ ഇന്ന് കുറ്റപത്രം വായിച്ച് കേൾപ്പിക്കും. സുപ്രിം കോടതി നിർദേശ പ്രകാരം കേസിലെ നടപടികൾ വേഗത്തിലാക്കുന്നതിന്റെ ഭാഗമായാണ് ദിലീപടക്കമുള്ള പ്രതികളോട് ഹാജരാകണമെന്ന് കോടതി കർശന നിർദേശം നൽകിയത്. പ്രതികളെ കുറ്റപത്രം വായിച്ചു കേൾപ്പിക്കുന്ന നടപടിയാണ് ഇന്നുണ്ടാകുക. ഇതിനാണ് പ്രതികളോട് ഹാജരാകാൻ നിർദ്ദേശിച്ചിട്ടുള്ളത്. നടിയെ അക്രമിച്ച കേസിലെ എട്ടാം പ്രതിയാണ് ദിലീപ്. ദിലീപ് ഉൾപ്പടെ 10 പ്രതികളാണ് കേസിലുൾപ്പെട്ടിട്ടുള്ളത്. ഒന്നാം പ്രതി പൾസർ സുനി, […]
നാഷണൽ ഡിഫൻസ് അക്കാദമിയിൽ വനിതകളുടെ ആദ്യ ബാച്ച് പ്രവേശനം 2023 ജനുവരിയിൽ
നാഷണൽ ഡിഫൻസ് അക്കാഡമിയിലെ വനിതകളുടെ ആദ്യ ബാച്ചിന് 2023 ജനുവരിയിൽ പ്രവേശനം നൽകുമെന്ന് കേന്ദ്രസർക്കാർ സുപ്രിംകോടതിയിൽ. അടുത്ത വർഷം മെയ് മാസം നടത്തുന്ന പ്രവേശന പരീക്ഷയിൽ വനിതകൾക്ക് പരീക്ഷയെഴുതാം. വനിതകളുടെ പരിശീലനത്തിനായി പ്രതിരോധ മേഖലയിലെ വിദഗ്ധർ അടങ്ങുന്ന പഠനസംഘത്തെ നിയോഗിച്ചതായും കേന്ദ്രസർക്കാർ അറിയിച്ചു. എൻഡിഎ പ്രവേശനത്തിലെ ലിംഗവിവേചനം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് അഭിഭാഷകനായ കുഷ് കൽറ സമർപ്പിച്ച പൊതുതാൽപര്യഹർജിയിലാണ് കേന്ദ്രസർക്കാരിന്റെ സത്യവാങ്മൂലം. ഓഗസ്റ്റ് 18ന് സുപ്രിംകോടതി പുറപ്പെടുവിച്ച ഇടക്കാല ഉത്തരവ് നാഷണല്‍ ഡിഫന്‍സ് അക്കാദമി പ്രവേശന പരീക്ഷയില്‍ പങ്കെടുക്കാന്‍ സ്ത്രീകള്‍ക്ക് […]
കുമ്മനമില്ലങ്കില്‍ ശ്രീധരന് പിള്ള; വട്ടിയൂര്‍ക്കാവിനായി ബി.ജെ.പി
വട്ടിയൂർക്കാവിൽ മത്സരിക്കാന്‍ മുന്‍ അധ്യക്ഷന്‍ കുമ്മനം രാജശേഖരന് തയ്യാറാകാതെ വന്നാൽ സംസ്ഥാന അധ്യക്ഷൻ ശ്രീധരൻ പിള്ളയെ മത്തരത്തിനിറക്കാന്‍ ബി.ജെ.പി തീരുമാനം. സംസ്ഥാന നേതൃത്വത്തിൽ നിന്ന് ആരെങ്കിലും മത്സരിക്കണമെന്ന ആവശ്യം ഉയർന്നതാണ് ശ്രീധരൻ പിള്ളയുടെ പേര് പരിഗണനക്ക് വന്നത്. അതേസമയം അരൂർ സീറ്റിൽ ബി.ജെ.പി മത്സരിക്കാനും തീരുമാനിച്ചിട്ടുണ്ട്. സ്ഥാനാര്‍ഥികളുടെ കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കാന്‍ കൊച്ചിയില്‍ ചേര്‍ന്ന പാര്‍ട്ടി നേതൃയോഗത്തിലാണ് തീരുമാനം.