India

രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകളില്‍ നേരിയ കുറവ്; 415 മരണം

രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകളില്‍ നേരിയ കുറവ് രേഖപ്പെടുത്തി. കഴിഞ്ഞ 24 മണിക്കൂറിനിടെ 29,689 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 415 പേര്‍ മരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം റിപ്പോര്‍ട്ട് ചെയ്തു. ( india corona case ) നിലവില്‍ ചികിത്സയിലുള്ളവരുടെ എണ്ണം നാല് ലക്ഷത്തില്‍ താഴെ തുടരുകയാണ്. രാജ്യത്ത് കൊവിഡ് മൂലമുള്ള ആകെ മരണ സംഖ്യ 4,21,382 ആയി.

നാല് മാസത്തിനിടെ ഉണ്ടായ ഏറ്റവും കുറവ് പ്രതിദിന നിരക്കാണ് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. രാജ്യത്തെ ആകെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 1.73 ശതമാനമാണ് എന്നതാണ് ആശ്വാസകരം. 3,98,100 നിലവില്‍ ചികിത്സയിലുണ്ട്. 3,06,21,469 പേര്‍ കൊവിഡില്‍ നിന്ന് ഇതുവരെ രോഗമുക്തി നേടിയിട്ടുണ്ട്. 44,19,12,395 പേര്‍ക്ക് ആകെ വാക്‌സിന്‍ നല്‍കിയതായി ആരോഗ്യമന്ത്രാലയം അറിയിച്ചു.

അതേസമയം കേരളത്തില്‍ പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം പതിനായിരത്തിന് മുകളില്‍ തുടരുകയാണ്. സംസ്ഥാനകത്ത് കഴിഞ്ഞ ദിവസം 11,586 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 135 പേര്‍ മരിച്ചതോടെ ആകെ മരണസംഖ്യ 16,170ആയി. സംസ്ഥാനത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.59 ആണ്. മലപ്പുറം 1779, തൃശൂര്‍ 1498, കോഴിക്കോട് 1264, എറണാകുളം 1153, പാലക്കാട് 1032, കൊല്ലം 886, കാസര്‍ഗോഡ് 762, തിരുവനന്തപുരം 727, ആലപ്പുഴ 645, കണ്ണൂര്‍ 609, കോട്ടയം 540, പത്തനംതിട്ട 240, ഇടുക്കി 230, വയനാട് 221 എന്നിങ്ങനെയാണ് ജില്ലകളില്‍ ഇന്നലെ രോഗ ബാധ സ്ഥിരീകരിച്ചത്.