രാജ്യത്ത് ഇന്ധനവില കഴിഞ്ഞ 10 ദിവസമായി മാറ്റമില്ലാതെ തുടരുന്നു. ഇതിനു മുൻപ് നിയമസഭ തിരഞ്ഞെടുപ്പ് നടന്ന ഏപ്രിൽ, മേയ് മാസങ്ങളിലാണ് തുടർച്ചയായ ദിവസങ്ങളിൽ ഇന്ധനവില കൂട്ടാതിരുന്നിട്ടുള്ളത്. കൊച്ചിയിൽ പെട്രോളിന് 102.06 രൂപയും ഡീസലിന് 94.82 രൂപയുമാണ് നിലവിൽ. പാർലമെന്റ് സമ്മേളനം നടക്കുന്നതും ഇന്ധനവില വർധനയ്ക്കെതിരെ രാജ്യവ്യാപകമായി പ്രതിഷേധം ഉയർന്നതുമാണ് തൽക്കാലികമായി വില വർധിപ്പിക്കാതിരിക്കാനുള്ള കാരണമെന്നാണ് അനുമാനം. അതേസമയം രാജ്യാന്തര വിപണിയിൽ ക്രൂഡ് ഓയിൽ വില പിന്നെയും 70 ഡോളറിനു മുകളിലെത്തി. ബാരലിന് 73 ഡോളറാണ് നിലവിൽ ബ്രെന്റ് ക്രൂഡ് ഓയിൽ വില. ഉൽപാദനം കൂട്ടാനുള്ള ഒപെക് തീരുമാനം വന്നതിനു പിന്നാലെ 68 ഡോളറിലേക്കു താഴ്ന്ന വില ക്രമേണ കൂടുകയായിരുന്നു.
Related News
ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ സിപിഎം അപ്രസക്തം: ബിജെപി
മട്ടാഞ്ചേരി: ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ അപ്രസക്തമായ പാര്‍ട്ടിയായി സിപിഎം മാറിയെന്നും തെരഞ്ഞെടുപ്പ് കഴിയുമ്ബോള്‍ കേരളത്തില്‍ നിന്നും സി പിഎം തൂത്തെറിയപ്പെടുമെന്നും ബിജെപി സംസ്ഥാന വക്താവ് അഡ്വ. ബി. ഗോപാലകൃഷ്ണന്. സിപിഎം ദേശീയ പാര്‍ട്ടിയില്‍ നിന്നും പ്രാദേശിക തലത്തിലേക്ക് കൂപ്പുകുത്തുന്ന കാഴ്ചയ്ക്ക് സമൂഹം സാക്ഷ്യം വഹിക്കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു. പാണ്ടിക്കുടി അജന്ത റോഡില്‍ ഛത്രപതി ശിവജി വായനശാലയുടെ ഉദ്ഘാട ചടങ്ങില്‍ സംസാരിക്കുകയായിരുന്നു ഗോപാലകൃഷ്ണന്.അമേത്തിയില്‍ നിന്നും ഭയം കൊണ്ട് വയനാട്ടിലേക്ക് ഓടി വന്ന രാഹുലിനെ തോല്‍പ്പിക്കാന്‍ എല്‍ഡിഎഫ് തയ്യാറാകുമോയെന്നും അദ്ദേഹം […]
കേരള പി.എസ്.സിയുടെ പിടിവാശി; പരീക്ഷയെഴുതാനാകാതെ ആയിരക്കണക്കിന് നഴ്സുമാര്‍
പി.എസ്.സിയുടെയും സംസ്ഥാന ആരോഗ്യവകുപ്പിന്റെയും പിടിവാശിയെ തുടര്‍ന്ന് സംസ്ഥാനത്തെ ആയിരക്കണക്കിന് നഴ്സുമാര്‍ക്ക് ഇത്തവണയും പി.എസ്.സി പരീക്ഷ എഴുതാനാവില്ല. പ്ലസ്ടുവിന് സയന്‍സ് ഗ്രൂപ്പ് നിര്‍ബന്ധമാണെന്ന നിലപാടിനെ തുടര്‍ന്നാണ് സംസ്ഥാനത്തിനകത്തും പുറത്തും നഴ്സിങ് പഠനം പൂര്‍ത്തിയാക്കിയ നഴ്സുമാര്‍ക്ക് പരീക്ഷക്ക് അപേക്ഷിക്കാനാവാത്തത്. കേരളത്തിന് പുറത്ത് ജനറല്‍ നഴ്സിങ് പ്രവേശനത്തിന് ഹയര്സെക്കന്ററിയില് സയന്‍സ് ഗ്രൂപ്പ് പഠിച്ചിരിക്കണമെന്ന നിബന്ധന നേരത്തെ ഉണ്ടായിരുന്നില്ല. ഇതിനെ തുടര്‍ന്ന് കേരളത്തില്‍ നിന്ന് പതിനായിരക്കണക്കിന് വിദ്യാര്‍ഥികളാണ് ആന്ധ്ര, തമിഴ്നാട്, കര്‍ണാകടം തുടങ്ങിയ സംസ്ഥാനങ്ങളെ നഴ്സിങ് പഠനത്തിനായി ആശ്രയിച്ചിരുന്നത്. മൂന്ന് വര്‍ഷം മുമ്പ് […]
പശു ഹിന്ദുവാണ്, ചത്താല്‍ മുസ്ലിങ്ങള്‍ ചെയ്യും പോലെ അടക്കം ചെയ്യരുതെന്ന് ബി.ജെ.പി നേതാവ്
പശുക്കള്‍ ഹിന്ദുക്കളാണെന്നും അവ ചത്താല്‍ മുസ്ലിങ്ങള്‍ ചെയ്യും പോലെ മണ്ണില്‍ അടക്കം ചെയ്യരുതെന്നും ബി.ജെ.പി നേതാവ്. ഉത്തര്‍ പ്രദേശില്‍ നിന്നുള്ള ബി.ജെ.പി നേതാവ് രഞ്ജിത് ശ്രീവാസ്തവയാണ് കൗതുകരമായ പ്രസ്താവന നടത്തിയത്. ഉത്തര്‍ പ്രദേശിലെ ബറബന്‍കിയില്‍ നിന്നുള്ള ബി.ജെ.പി നേതാവായ രഞ്ജിത് ശ്രീവാസ്തവ സ്ഥലത്തെ മുന്‍സിപാലിറ്റി ബോര്‍ഡ് യോഗത്തിലാണ് ഇങ്ങനെയൊരു പ്രസ്താവന നടത്തിയത്. പശുക്കള്‍ ഹിന്ദുക്കളാണെന്നും അവ ചത്താല്‍ മുസ്ലിങ്ങള്‍ ചെയ്യും പോലെ മണ്ണില്‍ അടക്കം ചെയ്യരുതെന്നും പകരം പ്രത്യേകമായി വൈദ്യുതി ശ്മശാനം പശുക്കളെ അടക്കം ചെയ്യാനായി ഉപയോഗിക്കണമെന്നും […]