ടോക്യോ ഒളിമ്പിക്സില്‍ അഭയാര്‍ത്ഥികളുടെ സംഘത്തിന്റെ പ്രകടനം ശ്രദ്ധേയമാകുന്നു. 206 രാജ്യങ്ങള്‍ പങ്കെടുക്കുന്ന ഒളിമ്പിക്സില്‍ രാജ്യമില്ലാത്തവരുടെ സംഘം ശ്രദ്ധ നേടുകയാണ്. ഒളിമ്പിക് പതാകയുടെ കീഴിലാണ് അവര്‍ മത്സരിക്കുന്നത്. പ്രത്യേക കാരണങ്ങളാല്‍ സ്വന്തം രാജ്യത്ത് നിന്ന് പലായനം ചെയ്യപ്പെടേണ്ടി വന്നവരാണ് സംഘത്തിലുള്ളത്. രാജ്യമില്ലാത്തെ 29 താരങ്ങളാണ് ഈ സംഘത്തില്‍. ദശലക്ഷ കണക്കിന് അഭയാര്‍ത്ഥികളെയാണ് ഇവര്‍ പ്രതിനിധീകരിക്കുന്നത്. 12 ഇനങ്ങളില്‍ താരങ്ങള്‍ മത്സരിക്കുന്നുണ്ട്.ആഫ്രിക്ക അടക്കമുള്ള രാജ്യങ്ങളിലെ അഭയാര്‍ത്ഥി പ്രശ്നം ഈ 29 പേരിലൂടെ ഒളിമ്പിക് വേദിയിലും ചര്‍ച്ചയാകുകയാണ്. അഫ്ഗാനിസ്താന്, കാമറൂണ്‍, തെക്കന്‍ സുഡാന്, സുഡാന്, സിറിയ, വെനസ്വേല, ഇറാഖ്, റിപ്പബ്ലിക് ഓഫ് കോംഗോ എന്നിവിടങ്ങളില്‍ നിന്നുള്ളവരാണിവര്‍. 2016ലെ റിയോ ഒളിമ്പിക്സില്‍ അഭയാര്‍ത്ഥികളായ 10 താരങ്ങളാണ് പങ്കെടുത്തത്.
Related News
ഇന്ത്യക്ക് 1200 സിലിണ്ടറുകളെത്തിച്ച് ബ്രിട്ടന്
കടുത്ത ഓക്സിജന്‍ ക്ഷാമം നേരിടുന്ന ഇന്ത്യക്ക് വിവിധ രാജ്യങ്ങളില്‍ നിന്നുള്ള സഹായ സഹകരണങ്ങള്‍ തുടരുകയാണ്. ഇപ്പോള്‍ കോവിഡ് പ്രതിരോധത്തിനായി 1200 ഓക്സിജന്‍ സിലിണ്ടറുകള്‍ എത്തിച്ചിരിക്കുകയാണ് ബ്രിട്ടന്. ബ്രിട്ടന്റെ സഹായം സ്വീകരിച്ചതിനൊപ്പം ഓക്സിജന്‍ എത്തിച്ച ഖത്തര്‍ എയര്‍വേയ്സിനും വിദേശകാര്യ മന്ത്രാലയ വക്താവ് നന്ദി അറിയിച്ചു. ബ്രിട്ടണില്‍ നിന്ന് 1350 ഓക്സിജന്‍ സിലിണ്ടറുകള്‍ തിങ്കളാഴ്ച ഇന്ത്യയിലെത്തിച്ചിരുന്നു. പിപിഇ കിറ്റുകളും മെഡിക്കല്‍ ഉപകരണങ്ങളും ഓക്സിജന്‍ കോണ്‍സന്‍ട്രേറ്ററുകളും അടക്കം നിരവധി സഹായങ്ങള്‍ വിദേശ രാജ്യങ്ങള്‍ ഇന്ത്യയിലേക്ക് എത്തിക്കുന്നുണ്ട്. വരും ദിവസങ്ങളില്‍ അമേരിക്ക, ജര്‍മനി […]
ഇന്ത്യൻ പൗരന്മാർക്ക് മടങ്ങാം; യുക്രെയ്നിൽ നിന്നുള്ള എയർ ഇന്ത്യ വിമാന സർവീസ് ഇന്ന്
യുദ്ധഭീതി നിലനിൽക്കുന്ന യുക്രെയ്നിൽ നിന്നും ഇന്ത്യൻ പൗരൻമാർക്ക് മടങ്ങാനായി സജ്ജീകരിച്ച എയർ ഇന്ത്യ വിമാന സർവീസ് ഇന്ന് ആരംഭിക്കും. ബോറിസ്പിൽ രാജ്യാന്തര വിമാനത്താവളത്തിൽ നിന്നാണ് ഇന്ത്യയിലേക്ക് സർവീസ്. വിദ്യാർഥികളോട് വൈകാതെ വിമാനത്തിൽ തന്നെ നാട്ടിലേക്ക് മടങ്ങാൻ സർക്കാർ നിർദേശം നൽകിയിരുന്നു. അടിയന്തരമായി തുടരേണ്ടതില്ലാത്ത എല്ലാ പൗരൻമാരും എംബസി ഉദ്യോഗസ്ഥരുടെ കുടുംബാംഗങ്ങളും ഉടൻ മടങ്ങണമെന്നാണ് കേന്ദ്ര സർക്കാർ നിർദേശം. 24,26 തിയതികളിൽ എയർ ഇന്ത്യയുടെ രണ്ട് സർവീസുകൾ കൂടി നിശ്ചയിച്ചിട്ടുണ്ട്. 1,30,000 ട്രൂപ്പ് സൈന്യത്തെയാണ് റഷ്യ യുക്രെയ്ൻ അതിർത്തിയിൽ […]
യൂണിവേഴ്സിറ്റി കോളജിലെ സംഘര്‍ഷം: ശിവരഞ്ജിത്തും നസീമും കുറ്റം സമ്മതിച്ചു
തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ വധശ്രമക്കേസിൽ മുഖ്യ പ്രതികൾ കുറ്റം സമ്മതിച്ചു. അഖിലിനെ കുത്തിയത് താനാണെന്ന് ശിവരഞ്ജിത്ത് പൊലീസിനോട് സമ്മതിച്ചു. പെട്ടെന്നുണ്ടായ പ്രകോപനം ആണ് ആക്രമണത്തിന് കാരണമെന്നും അറസ്റ്റിലായവര്‍ പൊലീസിനോട് പറഞ്ഞു. പ്രതികളെ വൈകിട്ടോടെ കോടതിയില്‍ ഹാജരാക്കും. ഇന്ന് പുലർച്ചെ പിടിയിലായ ശിവരഞ്ജിത്തിനെയും നസീമിനെയും പ്രാഥമികമായി ചോദ്യം ചെയ്തപ്പോഴാണ് പ്രതികൾ കുറ്റം സമ്മതിച്ചത്. പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന അഖിലും കൂട്ടുകാരുമാണ് പ്രശ്നങ്ങൾക്ക് തുടക്കം കുറിച്ചത് എന്നു പറഞ്ഞ പ്രതികൾ പെട്ടെന്നുണ്ടായ പ്രകോപനം ആണ് അഖിലിനെ ആക്രമിക്കാൻ കാരണം എന്നു […]