രാജ്യത്ത് അറുപത്തിയെട്ട് ശതമാനം ജനങ്ങളിൽ കൊവിഡിനെതിരെയുള്ള ആന്റിബോഡി ഉള്ളതായി സെറോ സർവ്വേ റിപ്പോർട്ട്. മൂന്നിലൊന്ന് ജനങ്ങൾ ഇപ്പോഴും കൊവിഡ് ഭീഷണി നേരിടുന്നുണ്ടെന്ന് റിപ്പോർട്ട്ിൽ പറയുന്നു. നാലാമത്തെ ദേശീയ സെറോ സർവ്വേ റിപ്പോർട്ടിലാണ് ഈ വിവരം. ആന്റിബോഡി ആർജിച്ചത് വാക്സിനേഷനിലൂടെയോ രോഗബാധയിലൂടെയോ ആവാമെന്ന് റിപ്പോർട്ടിൽ പറയുന്നു. 45നും 60 നും ഇടയിലുള്ളവരിലാണ് കൂടുതൽ പേർ ആന്റിബോഡി ആർജിച്ചത്, 77.6 ശതമാനം. ആറ് വയസിനും ഒൻപത് വയസിനും ഇടയിലുള്ള കുട്ടികളിൽ 57.2 ശതമാനം പേർ ആന്റിബോഡി ആർജിച്ചിട്ടുണ്ട്. പത്തിനും പതിനേഴിനും ഇടയിലുള്ള 61.6 ശതമാനം പേരിലും ആന്റിബോഡി കണ്ടെത്തി. ആന്റിബോഡി ആർജിച്ചവരിൽ 62.2 ശതമാനവും വാക്സിൻ എടുക്കാത്തവരാണെന്നും സർവ്വേ വ്യക്തമാക്കുന്നു. രണ്ട് ഡോസ് വാക്സിൻ എടുത്ത ആന്റി ബോഡി ആർജിച്ചവർ 13 ശതമാനമാണ്.
Related News
അതിര്‍ത്തിയിലെ തര്‍ക്കങ്ങളുടെ പശ്ചാത്തലത്തില്‍ ഇന്ത്യയുമായി ചര്‍ച്ചക്ക് സമയം ചോദിച്ച് ചൈന
ലഡാക്കില്‍ ഇന്ത്യ – ചൈന സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ പ്രതിരോധമന്ത്രിതല ചര്‍ച്ചക്ക് സന്നദ്ധത അറിയിച്ച് ചൈന. റഷ്യയില്‍ പുരോഗമിക്കുന്ന ഷാങ്ഹായ് ഉച്ചകോടിക്കിടെയാണ് ചൈനീസ് പ്രതിരോധമന്ത്രി വെയ് ഫെന്‍ഗേ ഇന്ത്യന്‍ പ്രതിരോധമന്ത്രി രാജ്നാഥ് സിങിനോട് ചര്‍ച്ചക്ക് സമയം ചോദിച്ചത്. മോസ്കോയില്‍ വെച്ച് എസ്.സി.ഒ മീറ്റിംഗിനിടെ ചര്‍ച്ചയാകാമെന്നും ചൈനീസ് പ്രതിരോധമന്ത്രി അറിയിച്ചിട്ടുണ്ട്. എന്നാല്‍ ചൈനയുടെ ക്ഷണത്തോട് ഇന്ത്യ ഇതുവരെ പ്രതികരിച്ചിട്ടില്ല. അതിര്‍ത്തിയില്‍ സമാധാനം പുനഃസ്ഥാപിക്കണമെന്ന് ഇന്ത്യ ചൈനയോട് ആവശ്യപ്പെട്ടിരുന്നു. അതിര്‍ത്തി സന്ദര്‍ശിച്ച കരസേന മേധാവികള്‍ ഏത് സാഹചര്യവും നേരിടാന്‍ തയ്യാറാണെന്നും വ്യക്തമാക്കിയിരുന്നു.
ലോക്സഭാ തെരഞ്ഞെടുപ്പ്; നാളെ മുതൽ നാമനിർദേശ പത്രിക നൽകാം
ലോക്സഭാ തെരഞ്ഞെടുപ്പിന് മത്സരിക്കാൻ സംസ്ഥാനത്ത് നാളെ മുതൽ നാമനിർദേശ പത്രിക നൽകാം. ഏപ്രിൽ 4 വരെ പത്രികകൾ സ്വീകരിക്കും. അടുത്ത മാസം 23നാണ് വോട്ടെടുപ്പ്. സ്ഥാനാര്‍ഥി ചിത്രം ഏകദേശം വ്യക്തമായതിന് പിന്നാലെ കേരളത്തിൽ തെരഞ്ഞെടുപ്പ് രംഗം പ്രധാനപ്പെട്ട ഘട്ടത്തിലേക്ക് കടക്കുകയാണ്. നാമനിർദേശ പത്രികകൾ നാളെ മുതൽ നൽകിത്തുടങ്ങാം. പൊതു അവധി ദിവസങ്ങളിലൊഴികെ രാവിലെ 11 മുതൽ വൈകിട്ട് മൂന്നു വരെ പത്രിക സമർപ്പിക്കാം. ഏപ്രിൽ 4 ആണ് പത്രിക സമർപ്പിക്കാനുള്ള അവസാന തിയതി. വരണാധികാരിയായ ജില്ലാ കലക്ടർമാർക്കാണ് […]
മൂന്നാം സീറ്റ് അവകാശവാദം മുസ്ലിം ലീഗ് ഉപേക്ഷിച്ചു
മൂന്നാമതൊരു സീറ്റ് എന്ന അവകാശവാദം ലീഗ് ഉപേക്ഷിച്ചു. ഇത് സംബസിച്ച ഉന്നതാധികാര സമിതി തീരുമാനത്തിന് പ്രവർത്തക സമിതി അംഗീകാരം നൽകി. രണ്ടാമതൊരു രാജ്യസഭാ സീറ്റ് കൂടി നൽകാമെന്ന കോൺഗ്രസ് ഉറപ്പ് അംഗീകരിച്ചാണ് തീരുമാനം. നേതാക്കൾക്ക് താൽപര്യം ഇല്ലാതിരുന്നിട്ടും അണികൾ ഉയർത്തിയ സമ്മർദ്ദത്തെ തുടർന്നായിരുന്നു മൂന്നാമതൊരു സീറ്റ് കൂടി വേണമെന്ന ആവശ്യം ലീഗ് ഉയർത്തിയത്. മൂന്നു വട്ടം കോൺഗ്രസുമായി ഉഭയകക്ഷി ചർച്ച നടത്തിയിട്ടും മൂന്നാം സീറ്റെന്ന ആവശ്യം ഫലം കണ്ടില്ല. ദേശീയ രാഷ്ട്രീയ സാഹചര്യങ്ങൾ പരിഗണിച്ച് പിൻമാറുന്നുവെന്നായിരുന്നു ലീഗിന്റെ […]