India

ഫോൺ ചോർത്തൽ വിവാദം; ഗൂഢാലോചനയിലൂടെ ഇന്ത്യയുടെ വികസന പാതയുടെ പാളം തെറ്റിക്കാൻ കഴിയില്ല:അമിത് ഷാ

ഇസ്രയേൽ നിർമിത ചാര സോഫ്റ്റ്വയർ പെഗാസസ് ഉപയോഗിച്ച് കേന്ദ്രമന്ത്രിമാരുടെയും പ്രതിപക്ഷ നേതാക്കളുടെയും ജഡ്ജിമാരുടെയും മാധ്യമ പ്രവർത്തകരുടെയും ഫോൺ ചോർത്തിയെന്ന വെളിപ്പെടുത്തലിന് പിന്നാലെ പ്രതികരണവുമായി ആഭ്യന്തരമന്ത്രി അമിത് ഷാ.

ഗൂഢാലോചനയിലൂടെ ഇന്ത്യയുടെ വികസന പാതയുടെ പാളം തെറ്റിക്കാൻ കഴിയില്ല. വർഷകാല സമ്മേളനം പുരോഗതിയുടെ പുതിയ ഫലങ്ങൾ നൽകും. തടസക്കാർക്ക് വേണ്ടി കുഴപ്പക്കാരുടെ റിപ്പോർട്ടാണിതെന്നും അമിത് ഷാ പ്രതികരിച്ചു.

ഇന്നലെയാണ് ഇസ്രയേൽ നിർമിത ചാര സോഫ്റ്റ്വയർ പെഗാസസ് ഉപയോഗിച്ച് കേന്ദ്രമന്ത്രിമാരുടെയും പ്രതിപക്ഷ നേതാക്കളുടെയും ജഡ്ജിമാരുടെയും മാധ്യമ പ്രവർത്തകരുടെയും ഫോൺ ചോർത്തിയെന്ന വെളിപ്പെടുത്തൽ പുറത്ത് വന്നത്. ഫോൺചോർത്തൽ കേന്ദ്രസർക്കാർ അറിവോടെ ആണെന്ന വാർത്ത ഇതിന് പിന്നാലെ പുറത്ത് വന്നിരുന്നു. എന്നാൽ വാർത്ത തള്ളി കേന്ദ്രം രംഗത്തെത്തി. ആരോപണങ്ങൾ അടിസ്ഥാന രഹിതവും വാസ്തവ വിരുദ്ധവുമാണെന്ന് കേന്ദ്ര സർക്കാർ പറഞ്ഞു.