ജമ്മുകശ്മീരിലെ അരീന സെക്ടറില്‍ വീണ്ടും ഡ്രോണ്‍ കണ്ടെത്തി. നിയന്ത്രണരേഖയ്ക്ക് അപ്പുറത്ത് പാകിസ്താന് അധീനമേഖലയില്‍ നിന്നാണ് ഡ്രോണ്‍ വന്നതെന്ന് ബിഎസ്എഫ് അറിയിച്ചു. ബിഎസ്എഫ് വെടിവച്ചതിനെ തുടര്‍ന്ന് ഡ്രോണ്‍ പാക് അധീന മേഖലയിലേക്ക് മടങ്ങി. ജമ്മു വ്യോമതാവളത്തിലുണ്ടായ ആക്രമണത്തിനു പിന്നാലെ ഇത് ആറാം തവണയാണ് ഡ്രോണ്‍ സാന്നിധ്യം കണ്ടെത്തിയത്.
Related News
‘ജനം പരിഭ്രാന്തിയിൽ നിൽക്കുമ്പോൽ രാഷ്ട്രീയം പറയരുത്’; മുല്ലപ്പെരിയാറിൽ സംസ്ഥാന സർക്കാരിനെ വിമർശിച്ച് സുപ്രിംകോടതി
മുല്ലപ്പെരിയാർ വിഷയത്തിൽ സംസ്ഥാന സർക്കാരിനെ വിമർശിച്ച് സുപ്രിംകോടതി. ജനം പരിഭ്രാന്തിയിൽ നിൽക്കുന്ന സാഹചര്യത്തിൽ രാഷ്ട്രീയം പറയരുതെന്ന് സുപ്രിംകോടതി പറഞ്ഞു. ഉചിതമായ ജലനിരപ്പ് എത്രയെന്ന് സംവാദം നടത്താനല്ല ശ്രമിക്കേണ്ടത്. തമിഴ്നാടും മേൽനോട്ട സമിതിയുമായി ആശയ വിനിമയം നടത്തുകയാണ് വേണ്ടതെന്നും സുപ്രിംകോടതി പറഞ്ഞു. മുല്ലപ്പെരിയാർ ഡാമുമായി ബന്ധപ്പെട്ട വിഷയം ജനങ്ങളുടെ ജീവിതത്തെ ബാധിക്കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് രാഷ്ട്രീയം കളിക്കരുത്. ഉത്തരവാദിത്തത്തോടെ പെരുമാറണം. ജലനിരപ്പ് സംബന്ധിച്ച് എല്ലാ കക്ഷികളും ആശയവിനിമയം നടത്തണം. വിഷയത്തിൽ സംസ്ഥാന സർക്കാരുകളുടെ ഏകോപനം ഉണ്ടാകണം. മുല്ലപ്പെരിയാറിലെ ജലനിരപ്പ് […]
ബി.ജെ.പിക്ക് തിരിച്ചടി; ജാര്‍ഖണ്ഡില്‍ സഖ്യകക്ഷിയായ എല്‍.ജെ.പി ഒറ്റക്ക് മത്സരിക്കും
മഹാരാഷ്ട്രയില്‍ സഖ്യകക്ഷിയായ ശിവസേനയുമായുള്ള ബി.ജെ.പിയുടെ അധികാരത്തര്‍ക്കം തുടരുമ്പോള്‍ ജാര്‍ഖണ്ഡിലും പ്രതിസന്ധി ഉടലെടുക്കുന്നു. എന്‍.ഡി.എയിലെ സഖ്യ പങ്കാളിയായ എൽ.ജെ.പി വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് ഒറ്റയ്ക്ക് മത്സരിക്കുമെന്ന് പ്രഖ്യാപിച്ചതാണ് ബി.ജെ.പിക്ക് തിരിച്ചടിയായിരിക്കുന്നത്. ജാർഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പിൽ 81 സീറ്റുകളിൽ 50 ലും തങ്ങളുടെ പാർട്ടി ഒറ്റക്ക് മത്സരിക്കുമെന്നാണ് എൽ.ജെ.പി തലവന്‍ ചിരാഗ് പാസ്വാൻ പ്രഖ്യാപിച്ചിരിക്കുന്നത്. “ജാർഖണ്ഡിലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് സംബന്ധിച്ച് അന്തിമ തീരുമാനം പാർട്ടിയുടെ സംസ്ഥാന ഘടകത്തിന്റേതാണ്. 50 സീറ്റുകളിൽ പാർട്ടി ഒറ്റക്ക് മത്സരിക്കും. സ്ഥാനാർഥികളുടെ ആദ്യ […]
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രമ്യാ ഹരിദാസ് രാജി വയ്ക്കും
കോഴിക്കോട് കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രമ്യാ ഹരിദാസ് രാജി വയ്ക്കും. രാജിവെക്കാന്‍ അനുവദിക്കണമെന്ന രമ്യയുടെ ആവശ്യം കോണ്‍ഗ്രസ് നേതൃത്വം അംഗീകരിച്ചു. ആലത്തൂരില്‍ വിജയിച്ചതിന് ശേഷം രാജി വച്ചാല്‍ കുന്ദമംഗലം ബ്ലോക്കില്‍ യു.ഡി.എഫിന്റെ ഭൂരിപക്ഷം നഷ്ടപ്പെടുന്നത് ഒഴിവാക്കാനാണ് തീരുമാനമെന്ന് രമ്യാ ഹരിദാസ് മീഡിയാവണിനോട് പറഞ്ഞു 19 അംഗങ്ങളുള്ള കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്തില്‍ 10 പേരുടെ പിന്തുണയോടെയാണ് രമ്യാ ഹരിദാസ് പ്രസിഡന്റായിരിക്കുന്നത്. ആലത്തൂരില്‍ വിജയിക്കുകയാണങ്കില്‍ ബ്ലോക്ക് പഞ്ചായത്തംഗമെന്ന പദവിയില്‍ നിന്ന് രാജി വയ്ക്കേണ്ടി വരും. അതോടെ യു.ഡി.എഫിന് […]