സ്വിറ്റ്സർലൻഡ് നിവാസി ശ്രീമതി റീന തെക്കേമുറിയുടെ പിതാവ് ശ്രീ പി.ജെ.ജോസഫ് പൊരിയത്ത് (79) ( പൊരിയത്ത് സാർ ) ഇന്ന് രാവിലെ നിര്യാതനായ വിവരം വ്യസനസമേതം അറിയിക്കുന്നു … കഴിഞ്ഞ ഒരാഴ്ചയായി രോഗബാധിതനായി ചേർപ്പുങ്കൽ മാർ ശ്ലീവാ ആശുപത്രിയിൽ കഴിയുകയായിരുന്നു . പരേതൻ തിടനാട് പാതാഴ സെന്റ് സെബാസ്റ്റ്യൻസ് LP സ്കൂളിലെ മുൻ ഹെഡ് മാസ്റ്ററായിരുന്നു .
പരേതന്റെ വേർപാടിൽ സ്വിറ്റസർലണ്ടിലെ സോഷ്യൽ മീഡിയ ഗ്രൂപ്പായ ഹലോ ഫ്രണ്ട്സ് സ്വിറ്റസർലണ്ടും ,മറ്റു സാമുദായിക ,സാംസ്കാരിക സംഘടനകളും ആദരാജ്ഞലികൾ അർപ്പിച്ചു .
സംസ്കാരകർമ്മങ്ങൾ തിടനാട് സെന്റ് ജോസെഫ് ദേവാലയത്തിൽ നാളെ മൂന്നു മണിക്ക്.