രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ 43,393 പുതിയ കൊവിഡ് കേസുകള്‍ സ്ഥിരീകരിച്ചു. 911 പേര് മരിച്ചതോടെ കൊവിഡ് ബാധിച്ചുള്ള ആകെ മരണസംഖ്യ 4,05,939 ആയി.
17,90,708 സാമ്പിളുകളാണ് കഴിഞ്ഞ ദിവസം പരിശോധിച്ചത്. 4,4459 പേര് ഇന്നലെ രോഗമുക്തി നേടി. ഇതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 2,98,88,284 ആയി. രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 3,07,52,950 ആയി. നിലവില്‍ 458727 പേരാണ് ചികിത്സയിലുള്ളത്.
Related News
ഡി.ജി.പി ജേക്കബ് തോമസിനെ എ.ഡി.ജി.പിയായി തരംതാഴ്ത്തി
ഡി.ജി.പി ജേക്കബ് തോമസിനെ എ.ഡി.ജി.പിയായി തരംതാഴ്ത്തി. മെയ് 31 ന് സര്‍വ്വീസില്‍ നിന്ന് വിരമിക്കാനിരിക്കെയാണ് നടപടി. ചട്ടവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയെന്ന് ആരോപിച്ചാണ് നടപടി. നിരന്തരം കേസുകളില്‍പ്പെടുന്നതും തരംതാഴ്ത്താന്‍ കാരണമായി. ഓള് ഇന്ത്യ സര്‍വീസ് റൂള്‍ അനുസരിച്ചാണ് നടപടി. ചീഫ് സെക്രട്ടറി നല്കിയ ശുപാര്‍ശയിലാണ് കേരള സര്‍ക്കാര്‍ ഇപ്പോള്‍ നടപടി സ്വീകരിച്ചിരിക്കുന്നത്. സംസ്ഥാനത്ത് ഇന്ന് സര്‍വീസിലുള്ള അഞ്ച് ഡിജിപിമാരില്‍ ഏറ്റവും മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥനാണ് ജേക്കബ് തോമസ്. സ്ഥാനത്ത് തരംതാഴ്ത്തപ്പെടുന്ന ആദ്യ ഡി.ജി.പിയാണ് ജേക്കബ് തോമസ്. 1987 ബാച്ച് […]
വിവാഹത്തിനായി മാത്രമുള്ള മതംമാറ്റം സ്വീകാര്യമല്ലെന്ന് കോടതി
വിവാഹത്തിനായി മാത്രമുള്ള മതംമാറ്റം സ്വീകാര്യമല്ലെന്ന് കോടതി. അലഹബാദ് ഹൈക്കോടതിയുടേതാണ് ഈ നിരീക്ഷണം. പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് നവദമ്പതികള്‍ സമര്‍പ്പിച്ച ഹരജിയിലാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്. ഹിന്ദു യുവാവിനെ വിവാഹം ചെയ്യാന്‍ മുസ്ലിം യുവതി മതംമാറി. ഈ മതംമാറ്റം വിവാഹത്തിന് വേണ്ടി മാത്രമാണെന്നാണ് കോടതിയുടെ കണ്ടെത്തൽ. ഈ വര്‍ഷം ജൂണ്‍ 29നായിരുന്നു മതംമാറ്റം. ജൂലൈ 31ന് ഇരുവരും തമ്മിലുള്ള വിവാഹം ഹിന്ദു ആചാര പ്രകാരം നടന്നു. ഇത് വ്യക്തമാക്കുന്നത് മതംമാറ്റം വിവാഹത്തിന് വേണ്ടി മാത്രമായിരുന്നുവെന്നാണെന്ന് ജസ്റ്റിസ് മഹേഷ് ചന്ദ്ര […]
സിബിഐ അന്വേഷണത്തിന് സംസ്ഥാന സർക്കാരുകളുടെ അനുമതി നിര്‍ബന്ധമെന്ന് സുപ്രീംകോടതി
സി.ബി.ഐ അന്വേഷണത്തിന് അതത് സംസ്ഥാന സര്‍ക്കാരുകളുടെ അനുമതി നിര്‍ബന്ധമാണെന്ന് സുപ്രീംകോടതി. ഡല്‍ഹി പൊലീസ് സ്പെഷ്യല്‍ എസ്റ്റാബ്ലിഷ്മെന്റ് ആക്ടിലെ ആറാം വകുപ്പ് പ്രകാരം സംസ്ഥാനത്തിന്റെ അധികാര പരിധിയിലുള്ള കേസുകളില്‍ ചട്ടം ബാധകമാണെന്ന് ജസ്റ്റിസ് എ.എന്‍ ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. സംസ്ഥാന സർക്കാരുകളെ മറികടന്നു കേസ് അന്വേഷിക്കുന്നത് ഫെഡറല്‍ തത്വങ്ങളുടെ ലംഘനമാകുമെന്നും കോടതി നിരീക്ഷിച്ചു. സി.ബി.ഐ അന്വേഷണത്തിനു സംസ്ഥാന സർക്കാർ പൊതുവായ അനുമതി നൽകിയില്ലെങ്കിൽ കേസന്വേഷണവുമായി മുന്നോട്ട് പോകാനാകില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. ഉത്തര്‍പ്രദേശില്‍ കല്‍ക്കരി ഖനനവുമായി ബന്ധപ്പെട്ട കേസിൽ […]