ഐഎസ്ആര്‍ഒ ചാരക്കേസ് ഗൂഢാലോചനയില്‍ ശാസ്ത്രജ്ഞന് ശശികുമാറിന്റെ മൊഴി രേഖപ്പെടുത്തി സിബിഐ. തിരുവനന്തപുരത്ത് വച്ചാണ് സിബിഐ സംഘം മൊഴിയെടുത്തത്. നേരത്തെ ഡല്‍ഹിയില്‍ നിന്നുള്ള സിബിഐ സംഘം നമ്പി നാരായണന്റെ മൊഴി രേഖപ്പെടുത്തിയിരുന്നു. ഇതിന് തൊട്ടു പിന്നാലെയാണ് നമ്പി നാരായണന്റെ സഹപ്രവര്‍ത്തകനായിരുന്ന ശശികുമാറില്‍ നിന്നും കാര്യങ്ങള്‍ ചോദിച്ചറിഞ്ഞത്. ഇതിനിടെ ഇന്ന് നമ്പി നാരായണന്റെ വീട്ടിലെത്തിയ സിബിഐ സംഘം അദ്ദേഹത്തോട് പഴയ കേസുമായി ബന്ധപ്പെട്ട രേഖകളും ആവശ്യപ്പെട്ടു.
Related News
സര്‍ക്കാരിനെതിരെ സംസ്ഥാന വ്യാപക പ്രതിഷേധത്തിനൊരുങ്ങി കോണ്‍ഗ്രസ്
വിവിധ വിഷയങ്ങളില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ കോണ്‍ഗ്രസ് ഇന്ന് സംസ്ഥാന വ്യാപക പ്രതിഷേധം സംഘടിപ്പിക്കും. തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിലേക്കും മറ്റു ജില്ലകളില്‍ കളക്ടറേറ്റുകളിലേക്കുമാണ് പ്രതിഷേധം. എല്‍ഡിഎഫ് സര്‍ക്കാരിന്റെ ദുര്‍ഭരണത്തിനെതിരെ കോണ്‍ഗ്രസ് പൗര വിചാരണ എന്ന പേരിലാണ് പ്രതിഷേധം സംഘടിപ്പിക്കുന്നത്. പ്രതിഷേധത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം സെക്രട്ടറിയേറ്റിന് മുന്നില്‍ കെപിസിസി പ്രസിഡന്റ് കെ സുധാകരന് നിര്‍വഹിക്കും. മറ്റു ജില്ലകളില്‍ വിവിധ നേതാക്കള്‍ നേതൃത്വം നല്‍കും.
മുൻവർഷത്തേക്കാൾ മൂന്നുമടങ്ങ് സാധനങ്ങൾ സംഭരിച്ച് ഓണച്ചന്തയിൽ എത്തിക്കാൻ സപ്ലൈകോ
സാമ്പത്തിക പ്രതിസന്ധിക്കിടയിലും 250 കോടിയുടെ സാധനങ്ങൾ സമാഹരിച്ച് ഓണച്ചന്തയിൽ എത്തിക്കാൻ സപ്ലൈകോ. മുൻവർഷത്തേക്കാൾ മൂന്നുമടങ്ങ് സാധനങ്ങൾ സംഭരിച്ച് വിൽപ്പന നടത്താനാണ് തീരുമാനം. ടെൻഡർ അനുസരിച്ചുള്ള സാധനങ്ങൾ ഇന്ന് മുതൽ എത്തിത്തുടങ്ങും. 23ന് മുമ്പായി എല്ലാ നിയോജകമണ്ഡലങ്ങളിലും സാധനങ്ങൾ എത്തും. സപ്ലൈകോ ഔട്ട്ലെറ്റുകളിലെ ക്ഷാമം ഓണച്ചന്തകളിലൂടെ പരിഹരിക്കാനാണ് സപ്ലൈകോ തീരുമാനിച്ചിട്ടുള്ളത്. മുമ്പും ഓണച്ചന്തകൾ തുടങ്ങിയാൽ സപ്ലൈകോ ഔട്ട്ലെറ്റുകളിൽ തിരക്കുണ്ടാകില്ല. ഇത് കണക്കിലെടുത്താണ് മൂന്നുമടങ്ങ് സാധനങ്ങൾ സംഭരിക്കാൻ തീരുമാനിച്ചത്. ധനവകുപ്പ് നൽകാമെന്നേറ്റ 500 കോടി രൂപ ഏതാനും ദിവസങ്ങൾക്കുള്ളിൽ സപ്ലൈകോയ്ക്ക് […]
‘കുഞ്ഞിന്റെ തല സ്വന്തം മുട്ടിൽ ഇടിച്ചാണ് കൊല്ലപ്പെടുത്തിയത്’; കുറ്റം സമ്മതിച്ച് പ്രതി
കൊച്ചിയിലെ ഫ്ളാറ്റിൽ ഒന്നര മാസം പ്രായമുള്ള കുഞ്ഞിനെ കൊല്ലപ്പെടുത്തിയത് മാതാവിന്റെ സുഹൃത്ത്. പ്രതി ഷാനിസ് കുറ്റം സമ്മതിച്ചു. കുട്ടിയുടെ തല സ്വന്തം മുട്ടിൽ ഇടിച്ചാണ് കൊല്ലപ്പെടുത്തിയത്. കുട്ടിയുടെ മാതാവും ഷാനിസും തമ്മിൽ അടുപ്പത്തിലായിരുന്നു. കുഞ്ഞ് മറ്റൊരളുടേതായതാണ് കൊലപാതകത്തിന് കാരണം. പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും. ഇന്നലെയാണ് എളമക്കരയിൽ ഒന്നരവയസുകാരൻ കൊല്ലപ്പെടുന്നത്. ഒന്നാം തിയതിയാണ് ഷാനിസും അശ്വതിയും കറുകപ്പള്ളിയിലെ ഫ്ളാറ്റിൽ മുറിയെടുത്തത്. ഞായറാഴ്ചയോടെയാണ് കുഞ്ഞിനെ അബോധാവസ്ഥയിൽ എറണാകുളം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. മുലപ്പാൽ കുടുങ്ങിയെന്ന് പറഞ്ഞായിരുന്നു ആശുപത്രിയിലെത്തിച്ചത്. പിന്നീട് […]