ബാങ്ക് വായ്പ തട്ടിപ്പ് നടത്തി രാജ്യം വിട്ട സാമ്പത്തിക കുറ്റവാളി നീരവ് മോദിയുടെ 17.25 കോടി രൂപ കൂടി കണ്ടെടുത്തതായി എന്‍ഫോഴ്സ്മെന്റ് ഡയറക്റേറ്റ്. നീരവ് മോദിയുടെ സഹോദരി പര്‍വി മോദിയാണ് ഈ തുക ഇഡിക്ക് നല്‍കിയത്.
പര്‍വിയുടെ പേരില്‍ നീരവ് മോദി യുകെ ബാങ്കില്‍ തുറന്ന അക്കൗണ്ടിലെ പണമാണ് ഇ ഡിക്ക് കൈമാറിയത്. അക്കൗണ്ടിനെ കുറിച്ച് പര്‍വി മോദി തന്നെയാണ് വിവരം നല്‍കിയതെന്ന് ഇ ഡി അറിയിച്ചു. നേരത്തെ തന്നെ പൂര്‍വിക്കും ഭര്‍ത്താവ് മൈനാക് മേത്തയ്ക്കും 13,500 കോടിയുടെ ബാങ്ക് തട്ടിപ്പ് കേസില്‍ മാപ്പ് നല്‍കിയിരുന്നു. ജനുവരി നാലിന് ആണ് ഇവരുടെ അപേക്ഷ പരിഗണിച്ചത്.
ജൂണ്‍ 24 നാണ് പൂര്‍വിക്ക് തന്റെ പേരില്‍ അക്കൗണ്ടുള്ള വിവരം അറിവായത്. ശേഷം ഇഡി അധികൃതരെ വിളിച്ചറിയിക്കുകയായിരുന്നു. കഴിഞ്ഞ ആഴ്ചയാണ് നീരവ് മോദിയെ കൈമാറാനുള്ള അപേക്ഷ ലണ്ടന്‍ കോടതി തള്ളിയത്. നേരത്തെ യുകെ ആഭ്യന്തര സെക്രട്ടറി പ്രീതി പട്ടേലും ഇക്കാര്യത്തില്‍ ഉത്തരവിട്ടിരുന്നു.