ലോകസഭാ തെരഞ്ഞെടുപ്പില്‍ തന്റെ സ്ഥാനാര്‍ത്ഥിത്വത്തിന്റെ കാര്യത്തില്‍ അന്തിമതീരുമാനമെടുത്തിട്ടില്ലെന്ന് തുഷാര്‍ വെള്ളാപ്പള്ളി. എസ്.എന്‍.ഡി.പി ഉപാധ്യക്ഷ സ്ഥാനം ആവശ്യമെങ്കില്‍ രാജിവെക്കും. കേരളത്തില്‍ ചര്‍ച്ച നടത്തിയ ശേഷമേ തീരുമാനിക്കൂ. ബി.ഡി.ജെ.എസ് എസ്.എന്‍.ഡി.പിയുടെ ബി ടീമാണെന്ന് വിചാരിക്കരുതെന്നും തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു.
Related News
സംസ്ഥാന സർക്കാർ അന്വേഷണ ഏജൻസികളെ ദുരുപയോഗം ചെയ്യുന്നുവെന്ന് പ്രതിപക്ഷം
സംസ്ഥാന സർക്കാർ അന്വേഷണ ഏജൻസികളെ ദുരുപയോഗം ചെയ്യുന്നുവെന്ന ആരോപണവുമായി പ്രതിപക്ഷം. എംസി കമറുദ്ദീന്റെ അറസ്റ്റുൾപ്പടെയുള്ള നടപടികളെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായാണ് പ്രതിപക്ഷം ഇത്തരമൊരു വാദഗതി ഉയർത്തുന്നത്. അതേസമയം, എല്ലാ അന്വേഷണവും ലക്ഷ്യത്തിലെത്തിയാൽ ഒരു ഡസനിലധികം യുഡിഎഫ് എംഎൽഎമാർ കുടുങ്ങുമെന്ന് എൽഡിഎഫ് കൺവീനർ എ.വിജയരാഘവൻ പറഞ്ഞു. എം.സി കമറുദ്ദീന് പിന്നാലെ കൂടുതൽ യു.ഡി.എഫ് എം.എൽ.എമാർക്കും നേതാക്കൾക്കെതിരായ കേസുകൾ എൽ.ഡി.എഫ് സർക്കാർ പൊടി തട്ടിയെടുക്കുന്നതായ റിപ്പോർട്ടുകളുണ്ട്. ഈ പശ്ചാത്തലത്തിലാണ് സംസ്ഥാന സർക്കാർ അന്വേഷണ ഏജൻസികളെ ദുരുപയോഗം ചെയ്യുന്നുവെന്ന ആരോപണം യുഡിഎഫ് ഉന്നയിക്കുന്നത്. […]
അട്ടപ്പാടി മധുവധക്കേസ് : നിർത്തിവച്ച വിചാരണ നടപടികൾ ഇന്ന് പുനരാരംഭിക്കും
അട്ടപ്പാടി മധുവധക്കേസിൽ നിർത്തിവച്ച വിചാരണ നടപടികൾ ഇന്ന് മണ്ണാർക്കാട് എസ്സി-എസ്ടി കോടതിയിൽ പുനരാരംഭിക്കും. സ്പെഷ്യൽ പബ്ലിക്ക് പ്രോസിക്യൂട്ടറുടെ ആവശ്യപ്രകാരം നീട്ടിവെച്ച നടപടികളാണ് ഇന്ന് പുനരാരംഭിക്കുക. കേസിലെ 15 സാക്ഷികളെയാണ് കോടതി ഇതുവരെ വിസ്തരിച്ചത്.122 സാക്ഷികളുള്ള കേസിൽ ദിവസവും ഇനി അഞ്ച് സാക്ഷികളെ വെച്ച് വിസ്തരിക്കാനാണ് കോടതിയുടെ തീരുമാനം.കേസിന്റെ വിചാരണ വേഗത്തിൽ പൂർത്തിയാക്കണമെന്ന് ഹൈക്കോടതി വിചാരണാ കോടതിക്ക് നിർദേശം നൽകിയിരുന്നു. അതേസമയം, അട്ടപ്പാടിയിൽ കൊല്ലപ്പെട്ട മധുവിന്റെ കുടുംബത്തെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സന്ദർശിച്ചു. സങ്കടകരമായ സാഹചര്യമാണ് മധുവിന്റെ […]
ശ്രീറാം വെങ്കിട്ടരാമന് ജാമ്യം
മാധ്യമപ്രവര്ത്തകന് കെ.എം ബഷീറിനെ വാഹനമിടിച്ച് കൊന്ന കേസില്‍ ശ്രീറാം വെങ്കിട്ടരാമന് ജാമ്യം. തിരുവനന്തപുരം ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രറ്റ് കോടതിയാണ് ജാമ്യം നല്‍കിയത്. ശ്രീറാമിനെ കസ്റ്റഡിയില്‍ വേണമെന്ന പോലീസ് ആവശ്യവും കോടതി തള്ളിയിരുന്നു. ശ്രീറാം മദ്യപിച്ചിട്ടുണ്ടെന്ന് എങ്ങനെയാണു കണ്ടെത്തിയതെന്നു കോടതി ചോദിച്ചിരുന്നു. രക്തപരിശോധനാ ഫലം ഹാജരാക്കണമെന്നും ആവശ്യപ്പെട്ടു. 72 മണിക്കൂര്‍ ശ്രീറാം നിരീക്ഷണത്തില്‍ തുടരണമെന്ന ഡോക്ടര്‍മാരുടെ നിര്‍ദേശം പരിഗണിച്ചാണ് കോടതി പൊലീസിന്റെ കസ്റ്റഡി അപേക്ഷ തള്ളിയത്. പരുക്കിന്റെ പേരില്‍ മൂന്ന് ദിവസമായിട്ടും ശ്രീറാമിന്റെ വിരലടയാളമെടുക്കാന്‍ ഡോക്ടര്‍മാര്‍ സമ്മതിച്ചില്ല. […]