രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 37,566 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇന്നലെ 907 പേര് കൊവിഡ് ബാധിച്ച് മരിച്ചതോടെ ആകെ മരണസംഖ്യ 3.97,637 ആയി. 24 മണിക്കൂറിനിടെ 56,993 പേര് രോഗമുക്തി നേടിയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ ആകെ രോഗമുക്തി നിരക്ക് 2,93,66,601 ആയി. 5,52659 പേരാണ് രാജ്യത്ത് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ ആകെ രോഗം ബാധിച്ചത് 3,03,16897 പേര്‍ക്കാണ്. രോഗമുക്തി നിരക്ക് 96.87 ശതമാനമാണ്.
Related News
പ്രതിപക്ഷ പാർട്ടികൾ ഭരിക്കുന്ന സംസ്ഥാനങ്ങളോട് കേന്ദ്രം വിവേചനം കാണിക്കുന്നതായി രാഹുൽ ഗാന്ധി
പ്രതിപക്ഷ പാർട്ടികൾ ഭരിക്കുന്ന സംസ്ഥാനങ്ങളോട് കേന്ദ്ര സർക്കാർ വിവേചനം കാണിക്കുന്നതായി രാഹുൽ ഗാന്ധി എം.പി. പ്രളയക്കെടുതികൾ ബാധിച്ച വയനാട് ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ സന്ദർശനം പൂർത്തിയാക്കി അദ്ദേഹം തിരുവമ്പാടി യിലേക്ക് തിരിച്ചു. വയനാട്ടിൽ പ്രളയക്കെടുതികൾ ബാധിച്ച പ്രദേശങ്ങൾ സന്ദർശിക്കാൻ എത്തിയ രാഹുൽ ഗാന്ധി മൂന്നാം ദിവസം പൊഴുതന പഞ്ചായത്തിലെ ആറാം മയിൽ, വൈത്തിരി സെന്റ് ക്ലാരറ്റ് പബ്ലിക് സ്കൂൾ എന്നിവിടങ്ങളിലാണ് സന്ദർശനം നടത്തിയത്. ദുരിതബാധിതരുടെ പുനരധിവാസവും തകർന്ന പ്രദേശങ്ങളുടെ പുനർനിർമ്മാണവും കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ സഹായത്തോടെ സാധ്യമാക്കുമെന്ന് അദ്ദേഹം […]
കവി അക്കിത്തത്തിന് ജ്ഞാനപീഠം
പ്രശസ്ത കവി അക്കിത്തം അച്യുതന് നമ്പൂതിരിക്ക് ജ്ഞാനപീഠം പുരസ്കാരം. പുരസ്കാരം നേടുന്ന ആറാമത്തെ മലയാളിയാണ് അക്കിത്തം. പാലക്കാട് കുമരനെല്ലൂര്‍ സ്വദേശിയാണ്. പത്മശ്രീയടക്കം നിരവധി ബഹുമതികള്‍ ലഭിച്ചിട്ടുണ്ട്. മലയാള സാഹിത്യത്തിനുള്ള സമഗ്ര സംഭാവനകളെ മാനിച്ച് കേരള സർക്കാര്‍ 2008ല്‍ എഴുത്തച്ഛന് പുരസ്കാരം നല്കി ആദരിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ “ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം” എന്ന കൃതിയിൽ നിന്നാണ് “വെളിച്ചം ദുഃഖമാണുണ്ണീ, തമസ്സല്ലോ സുഖപ്രദം” എന്ന വരികൾ. 1948-49കളിൽ കമ്യൂണിസ്റ്റുകാരുമായി ഉണ്ടായിരുന്ന അടുത്ത സഹവർത്തിത്വമായിരുന്നു ഈ കവിത എഴുതാൻ പ്രചോദനം. കേരളത്തിന്റെ പ്രിയപ്പെട്ട […]
കണ്ണൂരില്‍ എല്‍.ഡി.എഫ്-യു.ഡി.എഫ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം
കണ്ണൂര്‍ പാമ്പുരത്തിയില്‍ എല്‍ഡിഎഫ്-യുഡിഎഫ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം. പി.കെ ശ്രീമതിയെ ലീഗ് പ്രവര്‍ത്തകര്‍ തടയാന്‍ ശ്രമിച്ചെന്നാരോപിച്ചാണ് സംഘര്‍ഷം. പൊലീസ് ഇടപെട്ട് ഇരുകൂട്ടരേയും ശാന്തരാക്കി.