സുപ്രീംകോടതി മുൻ ജഡ്ജി പിനാകി ചന്ദ്രഘോഷിനെ രാജ്യത്തെ ആദ്യ ലോക്പാലായി നിയമിച്ചു. പ്രധാനമന്തി അധ്യക്ഷനായ നിയമന സമിതിയുടെ ശുപാർശ രാഷ്ട്രപതി അംഗീകരിച്ചു. അഞ്ച് വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് നിയമനം. രാഷ്ട്രീയക്കാർക്കും ഉദ്യോഗസ്ഥർക്കുമെതിരെ ഉന്നയിക്കപ്പെടുന്ന അഴിമതി ആരോപണങ്ങൾ പരിശോധിച്ചു നടപടിയെടുക്കലാണ് ലോക്പാൽ സമിതിയുടെ ദൗത്യം.
ജസ്റ്റിസ്മാരായ ദിലിപ് ബി ബോസ്ലെ, പ്രദീപ് കുമാർ മൊഹന്തി, അഭിലാഷ കുമാരി, എ.കെ ത്രിപാഠി എന്നിവരാണ് ലോക്പാലിലെ ജുഡീഷ്യൽ അംഗങ്ങൾ. ദിനേശ് കുമാർ ജെയിൻ, അർച്ചന രാമസുന്ദരം, മഹേന്ദർ സിംഗ്, ഡോ. ഇന്ദ്രജിത് പ്രസാദ് ഗൗതം എന്നിവരാണ് ജുഡീഷ്യൽ ഇതര അംഗങ്ങൾ.