രാജ്യദ്രോഹക്കേസില്‍ ചോദ്യം ചെയ്യലിനായി ആയിഷ സുല്‍ത്താന കവരത്തി പൊലീസ് ഹെഡ് ക്വാര്‍ട്ടേഴ്‌സില്‍ ഹാജരായി. പൊലീസിന്റെ നിര്‍ദേശപ്രകാരം കൊവിഡ് ടെസ്റ്റ് നടത്തിയശേഷമാണ് ആയിഷ പൊലീസ് ക്വാര്‍ട്ടേഴ്‌സില്‍ ഹാജരായത്. രാവിലെ പത്തരയോടെയാണ് ആയിഷ എത്തിയത്.
മുന്‍കൂര്‍ ജാമ്യം തേടിയ ആയിഷയോട് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ഹൈക്കോടതി നിര്‍ദേശം നല്‍കിയിരുന്നു. ഇതനുസരിച്ച് കഴിഞ്ഞ ദിവസം ഹാജരായ ആയിഷയെ മൂന്ന് മണിക്കൂറാണ് അന്വേഷണസംഘം ചോദ്യം ചെയ്തത്. പൊലീസ് അറസ്റ്റ് രേഖപ്പെടുത്തിയാല്‍ ജാമ്യത്തില്‍ വിട്ടയക്കണമെന്ന് കോടതി നിര്‍ദേശിച്ചിട്ടുണ്ട്. ഒരു ചാനല്‍ ചര്‍ച്ചയില്‍ ബയോ വെപ്പണ്‍ പരാമര്‍ശം നടത്തിയതിന്റെ പേരില്‍ ബി.ജെ.പി ലക്ഷദ്വീപ് ഘടകം പ്രസിഡന്റ് സി.അബ്ദുല്‍ ഖാദര്‍ ഹാജിയാണ് ആയിഷയ്‌ക്കെതിരെ കവരത്തി പൊലീസില്‍ പരാതി നല്‍കിയത്.