രാജ്യത്ത് ഇന്ധനവില ഇന്നും കൂട്ടി. പെട്രോള്‍ വില ലിറ്ററിന് 28 പൈസയും ഡീസല്‍ ലിറ്ററിന് 27 പൈസയുമാണ് കൂട്ടിയത്.
കൊച്ചിയില്‍ ഇന്നത്തെ പെട്രോള്‍ വില ലിറ്ററിന് 97 രൂപ 60 പൈസയും ഡീസലിന് 93 രൂപ 98 പൈസയുമായി. തിരുവനന്തപുരത്ത് പെട്രോള്‍ ലിറ്ററിന് 99 രൂപ കടന്നു. രാജ്യത്ത് 22 ദിവസത്തിനിടെ ഇന്ധനവില വര്‍ധിപ്പിക്കുന്നത് ഇത് പന്ത്രണ്ടാം തവണയാണ്.
Related News
നെടുങ്കണ്ടം കസ്റ്റഡി മരണം; ആരോപണ വിധേയനായ എസ്.പിക്ക് പരോക്ഷ പിന്തുണയുമായി സി.പി.എം ഇടുക്കി ജില്ലാ സെക്രട്ടറിയേറ്റ്
നെടുങ്കണ്ടം കസ്റ്റഡി മരണക്കേസില്‍ ആരോപണ വിധേയനായ എസ്.പിക്ക് പരോക്ഷ പിന്തുണയുമായി സി.പി.എം ഇടുക്കി ജില്ലാ സെക്രട്ടറിയേറ്റ് . എസ്.പിയെ ഒഴിവാക്കി ഡി.വൈ.എസ്.പി ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ക്കെതിരെ കേസെടുക്കണമെന്നാണ് സി.പി.എം ജില്ലാ സെക്രട്ടറിയേറ്റ് കഴിഞ്ഞ ദിവസം പുറത്തിറക്കിയ വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കുന്നത്. അതേസമയം ക്രൈംബ്രാഞ്ച് നെടുങ്കണ്ടം സ്റ്റേഷനിലെയും, പീരുമേട് സബ് ജയിലിലെയും സിസി ടിവി ദൃശ്യങ്ങള്‍ വിശദമായി പരിശോധിക്കുകയാണ്. കോണ്‍ഗ്രസ് നേതാക്കളുമായി ഒത്തുകളിച്ച് സര്‍ക്കാരിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തിയ കട്ടപ്പന ഡി.വൈ.എസ്.പി, നെടുങ്കണ്ടം സി.ഐ, എസ്.ഐ എന്നിവര്‍ ഒത്തുകളിച്ചുവെന്നാണ് സി.പി.എം ജില്ലാ സെക്രട്ടറിയേറ്റ് […]
വിനോദിന്റേത് കൊലപാതകം; ആറു വയസുകാരനായ മകന് മൊഴി നല്കി
തിരുവനന്തപുരം വട്ടപ്പാറയില്‍ ഈ മാസം 12ന് മരിച്ച വിനോദിന്റേത് കൊലപാതകമെന്ന് പൊലീസ്.ഭാര്യയുടെ സുഹൃത്ത് മനോജാണ് കൊലപ്പെടുത്തിയതെന്ന് ആറു വയസുകാരനായ മകന് മൊഴി നല്കി.മനോജ് വിനോദിനെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് കുട്ടിയുടെ മൊഴി. കുടുംബ വഴക്കിനെ തുടര്‍ന്നുള്ള ആത്മഹത്യയാണെന്നായിരുന്നു ആദ്യ വിവരം.
മോദി ആധുനിക കാലത്തെ ഔറംഗസേബാണെന്ന് കോണ്‍ഗ്രസ് നേതാവ്
പ്രധാനമന്ത്രി നരേന്ദ്ര മോദി മോദി ആധുനിക കാലത്തെ ഔറംഗസേബാണെന്ന് കോണ്‍ഗ്രസ് നേതാവ് സഞ്ജയ് നിരുപം.മോദിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് വാരണാസി നഗരത്തില്‍ ഇടനാഴി നിര്‍മിക്കുന്നതിന് നൂറുകണക്കിന് ക്ഷേത്രങ്ങള്‍ തകര്‍ത്തതെന്നും നിരുപം ആരോപിച്ചു. ’വരാണാസിയില്‍ വന്നതിനുശേഷം നൂറുകണക്കിന് അമ്പലങ്ങള്‍ തകര്‍ക്കപ്പെട്ടതായി കണ്ടു. ഭഗവാന് വിശ്വനാഥനെ ദര്‍ശിക്കുന്നതിന് 550 രൂപ പുതുതായി ഏര്‍പ്പെടുത്തിയിരിക്കുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി ‘പുതിയ തലമുറയുടെ ഔറംഗസേബാണെന്നാണ് എനിക്ക് തോന്നിയിട്ടുള്ളത് .ഔറംഗസേബിന്റെ ക്രൂരമായ ഭരണകാലത്തു പോലും ബനാറസിലെ ആളുകള്‍ സംരക്ഷിച്ച ക്ഷേത്രങ്ങള്‍ തകര്‍ക്കുന്നതില്‍ മോദി വിജയിച്ചിരിക്കുന്നു- നിരുപം പറഞ്ഞു. […]