ജമ്മുകശ്മീരില്‍ സുരക്ഷാസേനയുമായുണ്ടായ ഏറ്റമുട്ടലില്‍ മൂന്ന് ഭീകരര്‍ കൊല്ലപ്പെട്ടു. ബാരാമുള്ള ജില്ലയില്‍ സോപോറിലാണ് ഏറ്റുമുട്ടലുണ്ടായത്. മൂന്ന് പൊലീസുകാരുള്‍പ്പെടെ ഏഴുപേരെ വധിച്ച ഉന്നത തീവ്രവാദി കമാന്‍ഡര്‍ മുദാസില്‍ പണ്ഡിറ്റും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു. സോപോറിലെ ഗുണ്ട് ബ്രത് പ്രദേശത്ത് ഇന്ന് പുലര്‍ച്ചെയോടെയാണ് ഏറ്റുമുട്ടലുണ്ടായതെന്ന് കശ്മീര്‍ പൊലീസ് ഇന്‍സ്പെക്ടര്‍ വിജയ്കുമാര്‍ അറിയിച്ചു.
Related News
ഇനി വേണ്ടത് ‘ഒരു രാജ്യം, ഒരു ഭാഷ’; ഹിന്ദി ഭാഷക്കായി വാദിച്ച് അമിത് ഷാ
രാജ്യത്തെ ഒരുമിപ്പിക്കുന്ന ഒരു ഭാഷ ഉണ്ടാകേണ്ടത് പ്രധാനമാണെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ. രാജ്യത്തെ ഒന്നായി നിലനിർത്താൻ ഹിന്ദി ഭാഷക്ക് സാധിക്കുമെന്ന് ചൂണ്ടിക്കാട്ടിയ അമിത് ഷാ, മാതൃഭാഷയോടൊപ്പം ഹിന്ദി ഉപയോഗിക്കുന്നത് കൂടി വര്‍ധിപ്പിക്കണമെന്നും ട്വീറ്റ് ചെയ്തു. ഹിന്ദി ദിവസുമായി ബന്ധപ്പെട്ട് പ്രതികരിക്കുകയായിരുന്നു അമിത് ഷാ. വിവിധ ഭാഷകളുള്ള രാജ്യമാണ് ഇന്ത്യ. ഓരോ ഭാഷക്കും അതിന്റെതായ പ്രാധാന്യവുമുണ്ട്. എന്നാൽ രാജ്യത്തിന്റെ ഏകതയെ കുറിക്കാൻ ഒരു ഭാഷ ആവശ്യമാണെന്നും, ജനങ്ങള്‍ വ്യാപകമായി സംസാരിക്കുന്ന ഹിന്ദി ഭാഷക്ക് അതിന് സാധിക്കുമെന്നും ഷാ പറഞ്ഞു. […]
ജെ.പി നദ്ദയെ ബിജെപി അധ്യക്ഷനായി ഇന്ന് തെരഞ്ഞെടുക്കും: പ്രത്യേക യോഗം ഡല്‍ഹിയില്‍
ബി.ജെ.പി ദേശീയ അധ്യക്ഷനെ തെരഞ്ഞെടുക്കുന്നതിനുള്ള യോഗം ഇന്ന് ഡൽഹിയിൽ നടക്കും. ഇപ്പോഴത്തെ വർക്കിംഗ് പ്രസിഡന്റ് ജെ.പി നദ്ദയെ അധ്യക്ഷനാക്കാൻ പാർട്ടിക്കുള്ളിൽ നേരെത്തെ തന്നെ ധാരണയായിട്ടുണ്ട്. നടപടിക്രമങ്ങളുടെ ഭാഗമായാണ് യോഗം വിളിച്ചിരിക്കുന്നത്. കേന്ദ്ര ആഭ്യന്തര മന്ത്രി പദവിയിലേക്ക് അമിത് ഷാ മാറുന്ന പശ്ചാത്തലത്തിലാണ് ബി.ജെപി പുതിയ അധ്യക്ഷനെ കണ്ടെത്തിയത്. നേരത്തെ നിശ്ചയിച്ചത് പോലെ അംഗത്വ വിതരണവും സംസ്ഥാന കമ്മിറ്റിയും രൂപീകരിച്ച ശേഷമാണ് ദേശീയ അധ്യക്ഷനെ നിശ്ചയിക്കുന്നത്. അതുവരെ അമിത് ഷാ അധ്യക്ഷ പദവിയിൽ തുടരട്ടെ എന്ന് തീരുമാനമെടുക്കുകയായിരുന്നു. പ്രധാനമന്ത്രി […]
ഭീകരസംഘടനയുമായി ബന്ധം; ഡല്‍ഹിയില്‍ അഞ്ച് പേര് അറസ്റ്റില്‍
ഭീകര സംഘടനയുമായി ബന്ധമുള്ള 5 പേർ ഡല്‍ഹിയില്‍ അറസ്റ്റില്‍. രാവിലെ ഷക്കർപൂരിൽ നടന്ന ഏറ്റുമുട്ടലിനൊടുവിലാണ് അഞ്ച് പേരെയും ഡല്‍ഹി പൊലീസ് സ്പെഷ്യല്‍ സെല്‍ അറസ്റ്റ് ചെയ്തത്. രണ്ടുപേർ പഞ്ചാബിൽ നിന്നും മൂന്നുപേർ കശ്മീരിൽ നിന്നുമുള്ളവരുമാണ്. അറസ്റ്റിലായവരിൽ നിന്ന് ആയുധങ്ങളും ചില രേഖകളും കണ്ടെടുത്തു. അറസ്റ്റിലായവരിൽ ഒരാൾ പഞ്ചാബിൽ ശൗര്യ ചക്ര അവാർഡ് ജേതാവ് ബൽവീന്ദറിന്റെ കൊലപാതകവുമായി ബന്ധമുള്ളയാളാണെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. അറസ്റ്റിലായവർ മയക്കുമരുന്ന് സംഘമാണെന്നും മയക്കുമരുന്ന് കൈമാറ്റത്തിന് ഐ.എസ്.ഐ പിന്തുണ ഉള്ളതായും ഡിസിപി പ്രമോദ് കൂശ്വാഹ പറഞ്ഞു. […]