കൊല്ലം ഓച്ചിറയില്‍ 13 വയസ്സുകാരിയെ തട്ടിക്കൊണ്ടു പോയി. വാടകവീട്ടില്‍ അതിക്രമിച്ച് കയറിയാണ് രാജസ്ഥാന് സ്വദേശികളുടെ മകളെ തട്ടിക്കൊണ്ടുപോയത്. ഓച്ചിറ പൊലീസില്‍ കുട്ടിയുടെ മാതാപിതാക്കള്‍ പരാതി നല്കി.
Related News
കോവിഡ് ജനിതകമാറ്റം വന്ന വൈറസുകളുടെ വ്യാപനം: സംസ്ഥാനത്ത് ഗുരുതര സാഹചര്യമുണ്ടാക്കുമെന്ന് ആശങ്ക
കോവിഡ് ജനിതകമാറ്റം വന്ന വൈറസുകളുടെ വ്യാപനം സംസ്ഥാനത്ത് ഗുരുതര സാഹചര്യമുണ്ടാക്കുമെന്ന് ആശങ്ക. രോഗികളുടെ എണ്ണം കൂടുന്നതിനൊപ്പം മരണനിരക്കും ഉയര്‍ന്നേക്കും. നിലവില്‍ കണ്ടെത്തിയ കോവിഡ് വകഭേദങ്ങളിൽ ഇന്ത്യന്‍ വകഭേദം വന്ന വൈറസാണ് കൂടുതല്‍ അപകടകാരിയായി വിലയിരുത്തിയിട്ടുള്ളത്. സംസ്ഥാനത്ത് കണ്ടെത്തിയ മൂന്ന് വകഭേദങ്ങളും രോഗവ്യാപനം വര്‍ദ്ധിപ്പിക്കുന്നവയാണ്. എന്നാല്‍ ബ്രിട്ടീഷ്, ദക്ഷിണാഫ്രിക്കന്‍ വകഭേദങ്ങളെക്കാള്‍ തീവ്രത ഇന്ത്യന്‍ വകഭേദം വന്ന വൈറസിനാണ്. ഇന്ത്യന്‍ വകഭേദം വന്നവരില്‍ ശാരീരിക ബുദ്ധിമുട്ടുകള്‍ വര്‍ദ്ധിക്കുമെന്നാണ് റിപ്പോര്‍ട്ട്. അതേസമയം ജനിതകമാറ്റം വന്ന വൈറസിനെയും വാക്സിന് പ്രതിരോധിക്കുമെന്നാണ് വിദഗ്ധരുടെ […]
ഡല്‍ഹിയില്‍ കലാപം നടത്തിയത് ആസൂത്രിതമായാണെന്ന് സി.പി.എം
ഡല്‍ഹിയില്‍ കലാപം നടത്തിയത് ആസൂത്രിതമായാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ്. ഗുജറാത്തിലെ വംശഹത്യയ്ക്ക് സമാനമായ രീതികളാണ് ഡല്‍ഹിയില്‍ നടന്നത്. ബി.ജെ.പി നേതാക്കള്‍ക്കെതിരെ എന്തുകൊണ്ട് കേസെടുത്തില്ലെന്ന് ചോദിച്ച ഹൈക്കോടതി ജഡ്ജിയെ സ്ഥലം മാറ്റിയത് ജനാധിപത്യ വ്യവസ്ഥയില്‍ സംഭവിക്കാന്‍ പാടില്ലാത്തതാണെന്നും സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ വ്യക്തമാക്കി. രാജ്യത്ത് വര്‍ഗ്ഗീയകലാപം നടത്തുവാനുള്ള സംഘപരിവാര്‍ ശ്രമത്തിനെതിരെ മാര്‍ച്ച് 5 ന് വൈകിട്ട് ഏരിയാ കേന്ദ്രങ്ങളില്‍ സി.പി.എം `ജനജാഗ്രതാ സദസ്സ്’ സംഘടിപ്പിക്കും.
മാറ്റമില്ലാതെ മുല്ലപ്പെരിയാർ ജലനിരപ്പ്; നീരൊഴുക്ക് ശക്തമായി തുടരുന്നു
എട്ട് ഷട്ടറുകൾ തുറന്ന് വെള്ളം പുറത്തേക്ക് ഒഴുക്കിയിട്ടും മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പിൽ മാറ്റമില്ല. വൃഷ്ടി പ്രദേശങ്ങളിൽ മഴ പെയ്തതോടെ ഡാമിലേക്കുള്ള നീരൊഴുക്ക് ശക്തമായി തുടരുകയാണ്. 6000 ഘനയടി വെള്ളമാണ് ഡാമിലേക്ക് ഒഴുകിയെത്തുന്നത്. എട്ട് സ്പിൽവേ ഷട്ടറുകൾ വഴി 4000 ത്തോളം ഘനയടി വെള്ളമാണ് പുറത്തേക്ക് ഒഴുക്കുന്നത്. ജലനിരപ്പ് ഉയരാൻ സാധ്യതയുള്ളതിനാൽ പെരിയാറിന്റെ തീരത്തുള്ളവർക്ക് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. അതേസമയം തമിഴ്നാട് ജലവിഭവ വകുപ്പ് മന്ത്രി ദുരൈ മുരുഗൻ നാളെ ഡാം സന്ദർശിക്കും. നിലവിൽ അണക്കെട്ടിലെ ജലനിരപ്പ് 138.80 […]