രാജ്യദ്രോഹക്കേസില്‍ സംവിധായക ആയിഷ സുല്‍ത്താന നല്കിയ മുന്‍കൂര്‍ ജാമ്യ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. തന്റെപരാമര്‍ശങ്ങള്‍ തെറ്റായി വ്യാഖ്യാനിച്ചാണ് കവരത്തി പൊലീസ് രാജ്യദ്രോഹക്കുറ്റം ചുമത്തിയിരിക്കുന്നതെന്നാണ് ആയിഷ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നത്.
ടിവി ചര്‍ച്ചയില്‍ നടത്തിയ പരാമര്‍ശങ്ങള്‍ രാജ്യത്തിനെതിരെയോ സര്‍ക്കാരിനെതിരെയോ ആയിരുന്നില്ല. പരമാര്‍ശം വിവാദമായതോടെ സമൂഹമാധ്യമങ്ങളിലൂടെ മാപ്പ് പറഞ്ഞതായും ആയിഷ സുല്‍ത്താന മുന്‍കൂര്‍ ജാമ്യാപേക്ഷയില്വ്യക്തമാക്കിയിട്ടുണ്ട്.
ഇതുകൂടാതെ ലക്ഷദ്വീപില്‍ ലോക്ക് ഡൗണ്‍ കഴിയുന്നതുവരെ ഭക്ഷ്യധാന്യം ഉറപ്പാക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജിയും ദ്വീപിലെ ഭരണപരിഷ്കാരങ്ങള്‍ക്കെതിരെ കോണ്‍ഗ്രസ് നേതാവ് കെ. പി. നൗഷാദലി നല്കിയ ഹര്‍ജിയും കോടതി പരിഗണിക്കും.