സംസ്ഥാനത്ത് കോവിഡ് വാക്സിനേഷന് സമയം ലഭിക്കാന്‍ പലപ്പോഴും ബുദ്ധിമുട്ടാണെന്ന് ഹൈക്കോടതി. വാക്സിനേഷൻ എടുക്കുന്നവരുടെ എണ്ണം കൂടുതൽ ഉള്ള ജില്ലകളിലാണ് ഈ പ്രശ്നം കൂടുതലെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. പുതിയ വാക്സിനേഷൻ നയം നിലവിൽ വരുന്നതോടെ പ്രശ്നം പരിഹരിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്നും സര്‍ക്കാര്‍ പറഞ്ഞു. ശുചീകരണ തൊഴിലാളികളെ മുൻഗണനാ പട്ടികയിൽ ഉൾപ്പെടുത്തുന്നത് പരിഗണിക്കണമെന്ന് കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. വാക്സിൻ വിതരണത്തിലെ ആശങ്കകൾ പരിഹരിക്കണമെന്നാവശ്യപ്പെട്ടുള്ള വിവിധ ഹർജികൾ പരിഗണിക്കുന്നതിനിടെ ആയിരുന്നു കോടതിയുടെ പരാമർശം. ഹർജി കോടതി നാളെ വീണ്ടും പരിഗണിക്കും. കോവിന്‍ ആപ്പ് വഴി വാക്സിനേഷനായി സമയം ബുക്ക് ചെയ്യാന്‍ ശ്രമിക്കുമ്പോള്‍ സ്ലോട്ട് ലഭ്യമാകുന്നില്ലെന്നാണ് പരാതി. 18-40 വയസ്സ് വരെയുള്ളവരുടെ ബുക്കിങ് ആണ് ഏറ്റവും ബുദ്ധിമുട്ട്. നിലവില്‍ 40 വയസ്സിന് മുകളിലുള്ളവര്‍ക്ക് പ്രത്യേകം സ്ലോട്ട് കോവിന്‍ പോര്‍ട്ടലില്‍ ലഭ്യമാണ്.
Related News
പത്തനംതിട്ടയില്‍ കെ. സുരേന്ദ്രന് വീണ്ടും പത്രിക സമര്‍പ്പിച്ചു
പത്തനംതിട്ട: പത്തനംതിട്ട ലോക്സഭാ മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ഥി കെ. സുരേന്ദ്രന് വീണ്ടും നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. അഭിഭാഷകര്‍ക്കൊപ്പമെത്തിയാണ് അദ്ദേഹം പത്രിക സമര്‍പ്പിച്ചത്. കേസുകളുടെ വിശദവിവരങ്ങള്‍ ചേര്‍ത്തുള്ള പത്രികയാണ് നല്‍കിയത്. പുുതിയ സത്യവാങ്മൂലത്തില്‍ സുരേന്ദ്രനെതിരേ 240 കേസുകളുണ്ടെന്ന് കാണിച്ചിട്ടുണ്ട്. സൂക്ഷ്മ പരിശോധനാ വേളയില്‍ തര്‍ക്കം ഉന്നയിക്കപ്പെടാനുള്ള സാധ്യത കണക്കിലെടുത്താണ് ഇന്നു രണ്ടു സെറ്റ് പത്രികകൂടി നല്കാന് തീരുമാനിച്ചത്.
കണ്ണൂർ കോളയാട് ജനവാസ മേഖലയിൽ ഭീതി വിതച്ച് കാട്ടുപോത്തുകൾ
കണ്ണൂർ കോളയാട് ജനവാസ മേഖലയിൽ ഭീതി വിതച്ച് കാട്ടുപോത്തുകൾ. കണ്ണവം വനമേഖലയോട് ചേർന്ന പെരുവയിലാണ് കട്ടുപോത്തുകളിറങ്ങിയത്. നെടുംപൊയിൽ, കറ്റ്യാട്, കോളയാട്, പെരുവ, കണ്ണവം, മേഖലകളിലാണ് കാട്ടുപോത്തുകളുടെ സന്നിധ്യം. മേഖലയിൽ ആശങ്കയെന്ന് പ്രദേശവാസികൾ പറഞ്ഞു. കാട്ടുപോത്ത് ആക്രമണത്തിൽ കഴിഞ്ഞ വർഷം കോളയാട് ഒരാൾ കൊല്ലപ്പെട്ടിരുന്നു. അതേസമയം കഴിഞ്ഞ മൂന്നുദിവസമായി ഇടമുളയ്ക്കൽ, ഇട്ടിവ, ചടയമംഗലം പഞ്ചായത്തുകളുടെ വിവിധ ഭാഗങ്ങളിൽ ചുറ്റിക്കറങ്ങിയ കാട്ടുപോത്തിനെ വനം വകുപ്പ് ഉദ്യോഗസ്ഥരുടെ തന്ത്രപരമായ നീക്കത്തിനൊടുവിൽ കുളത്തൂപ്പുഴ വനമേഖലയിലേക്ക് കയറ്റിവിട്ടു.
കൂടുതല്‍ ആശുപത്രികളില്‍ ബ്ലഡ് ബാങ്കുകള്‍ സ്ഥാപിക്കും: വീണാ ജോര്‍ജ്
കൂടുതല്‍ ആശുപത്രികളില്‍ ബ്ലഡ് ബാങ്കുകള്‍ സ്ഥാപിക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. മെഡിക്കല്‍ കോളജുകള്‍, ജനറല്‍ ആശുപത്രികള്‍, ജില്ലാ ആശുപത്രികള്‍, തെരഞ്ഞെടുക്കപ്പെട്ട താലൂക്കാശുപത്രികള്‍ എന്നിവിടങ്ങളില്‍ ബ്ലഡ് ബാങ്കുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. സര്‍ക്കാര്‍ ആശുപത്രികളില്‍ 42 ബ്ലഡ് ബാങ്കുകളും സ്വകാര്യ ആശുപത്രികളില്‍ 142 ബ്ലഡ് ബാങ്കുകളും സഹകരണ ആശുപത്രികളില്‍ 6 ബ്ലഡ് ബാങ്കുകളും പ്രവര്‍ത്തിക്കുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി. ലോക രക്തദാത ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു വീണാ ജോര്‍ജ്. ദാനം ചെയ്യപ്പെടുന്ന ഓരോ യൂണിറ്റ് രക്തവും പ്ലാസ്മ, പ്ലേറ്റ്ലെറ്റ്, […]