മുട്ടിൽ മരം കൊള്ള എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും അന്വേഷിക്കും. മരം കടത്തിയവരും ഉദ്യോഗസ്ഥരും തമ്മിൽ കള്ളപ്പണ ഇടപാട് നടന്നിട്ടുണ്ടോ എന്നാണ് അന്വേഷിക്കുക. കോഴിക്കോട് യൂണിറ്റ് ആണ് പ്രാഥമിക അന്വേഷണം നടത്തുന്നത്. പ്രാഥമിക അന്വേഷണത്തില്‍ തെളിവുകള്‍ ലഭിച്ചാല്‍ മാത്രമാണ് അന്വേഷണവുമായി മുന്നോട്ടുപോവുക. അതേസമയം സംസ്ഥാനത്തെ മരം മുറി അന്വേഷണത്തിന് അഞ്ച് സംഘങ്ങളെ നിയമിച്ചു. വിജിലൻസ് ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ ഗംഗാ സിംഗിനാണ് മേൽനോട്ട ചുമതല. ഏതൊക്കെ രീതിയിലുള്ള ക്രമക്കേട്, എത്ര മരങ്ങള്‍ മുറിച്ചുമാറ്റി എന്നെല്ലാം അതാത് സ്ഥലത്ത് പോയി അന്വേഷിക്കും. മുട്ടിലിൽ മരം മുറിക്ക് അനുമതി നൽകിയ ഉദ്യോഗസ്ഥർക്കെതിരെ സർക്കാർ എന്ത് നടപടി എടുത്തു എന്ന് ഹൈക്കോടതി ഇന്നലെ ചോദിക്കുകയുണ്ടായി. മരംകൊളളയിൽ ഉന്നതർക്ക് പങ്കുണ്ടെന്ന് സർക്കാർ സമ്മതിച്ചതിന് പിന്നാലെയായിരുന്നു കോടതിയുടെ ചോദ്യം. അന്വേഷണം സ്റ്റേ ചെയ്യണമെന്ന പ്രതികളുടെ ആവശ്യം കോടതി തളളുകയും ചെയ്തു.
Related News
കോവിഡ് ബാധിച്ച് മരിച്ച പ്രവാസികളുടെ കുടുംബത്തിന് കൈത്താങ്ങായി പീപ്പിള്‍സ് ഫൌണ്ടേഷന്
അര്‍ഹരായ കുടുംബങ്ങള്‍ക്ക് പ്രത്യേക പുനരധിവാസ പദ്ധതിയാണ് പീപ്പിള്‍സ് ഫൌണ്ടേഷന് തയ്യാറാക്കിയിരിക്കുന്നത് കോവിഡ് ബാധിച്ച് മരിച്ച പ്രവാസികളുടെ കുടുംബത്തിന് കൈത്താങ്ങായി പീപ്പിള്‍സ് ഫൌണ്ടേഷന്. അര്‍ഹരായ കുടുംബങ്ങള്‍ക്ക് പ്രത്യേക പുനരധിവാസ പദ്ധതിയാണ് പീപ്പിള്‍സ് ഫൌണ്ടേഷന് തയ്യാറാക്കിയിരിക്കുന്നത്. കോവിഡ് 19 ബാധിച്ച് വിദേശത്ത് മരിച്ച പ്രവാസികളുടെ കുടുംബത്തിന്റെ ദയനീയ അവസ്ഥ കണ്ടറിഞ്ഞാണ് പീപ്പിള്‍സ് ഫൌണ്ടേഷന്റെ ഇടപെടല്‍. മരണമടഞ്ഞ പ്രവാസികളുടെ കുടംബത്തിന് വീടില്ലെങ്കില്‍ വീട് നിര്‍മിക്കാനായി സഹായം നല്‍കും.കുടുംബത്തിലെ ഒരാള്‍ക്ക് കൈത്തൊഴിലിനായി അഞ്ച് ലക്ഷം രൂപയും നല്‍കും. വീട് വെക്കാന്‍ സ്ഥലമില്ലാത്തവര്‍ക്കായി പീപ്പിള്‍സ് […]
കോൺഗ്രസ് അന്തിമ സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു; പട്ടികയുടെ പൂർണ രൂപം
കോൺഗ്രസ് അന്തിമ സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു. കേരളം ഉറ്റുനോക്കിയ നേമത്ത് കെ മുരളീധരനാണ് മത്സരിക്കുക. പുതുപ്പള്ളിയിൽ ഉമ്മൻ ചാണ്ടിയും ഹരിപ്പാട് രമേശ് ചെന്നിത്തലയും മത്സരിക്കും. 25 വയസ് മുതൽ 50 വയസുവരെയുള്ള 46 പേർക്കാണ് പട്ടികയിൽ ഇടം നൽകിയിരിക്കുന്നത്. 50 വയസിനും 61 വയസിന് മുകളിലുള്ള 22 പേർക്കും, 60നും 70 നും മധ്യേ പ്രായമുള്ള 15 പേർക്കും 70 വയസിന് മുകളിലുള്ള മൂന്ന് പേർക്കും പട്ടികയിൽ ഇടം നൽകി. പുതുമുഖങ്ങൾക്കാണ് പട്ടികയിൽ പ്രാധാന്യം. സ്ഥാനാർത്ഥി പട്ടികയുടെ […]
കുറവിലങ്ങാട് തടിലോറിയും കാറും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ അഞ്ചുപേര്‍ മരിച്ചു
കോട്ടയം കുറവിലങ്ങാടിനു സമീപം കാളികാവിൽ നിയന്ത്രണം വിട്ട കാർ തടിലോറിയിൽ ഇടിച്ച് ഒരു കുടുംബത്തിലെ അഞ്ച് പേര് മരിച്ചു. മരച്ചവരില്‍ മൂന്ന് സ്ത്രീകളും ഉള്‍പ്പെടുന്നു. ലോട്ടറി കച്ചവടക്കാരനായ കോട്ടയം വേളൂര്‍ ആല്‍ത്തറവീട്ടില്‍ തമ്പി (70), ഭാര്യ വത്സല, മരുമകള്‍ പ്രഭ, മകന് വേളൂര്‍ ഉള്ളത്തില്‍പ്പടിയില്‍ അര്ജുന് പ്രവീണ്‍(19), പ്രഭയുടെ അമ്മ ഉഷ എന്നിവരാണ് മരിച്ചത്. എറണാകുളം ഭാഗത്തു നിന്നും വരികയായിരുന്ന കാർ, എതിർദിശയിൽ നിന്നും എത്തിയ തടി ലോറിയിൽ ഇടിക്കുകയായിരുന്നു. കാറാണ് ലോറിയുമായി കൂട്ടിയിടിച്ചത്. അപകടത്തിന് ശേഷം […]