സംസ്ഥാനത്ത് സിമന്റ് വില കുതിക്കുന്നു. ചില്ലറ വിപണിയില്‍ ചാക്കിന് വില അഞ്ഞൂറ് രൂപയിലേക്കെത്തി. ഇന്ധന വില പ്രതിദിനം വര്‍ധിക്കുന്നതിനാല്‍ സിമന്റ് വില ഇനിയും ഉയരാനാണ് സാധ്യതയെന്ന് വ്യാപാരികള്‍ പറയുന്നു. വില നിയന്ത്രിക്കണമെന്നാവശ്യപ്പെട്ട് സിമന്റ് വ്യാപാരികള്‍ സമരവും തുടങ്ങി. ലോക്ഡൌണ് തുടങ്ങിയതോടെയാണ് സിമന്റ് വിലയിലും കാര്യമായ വര്‍ധനവ് ഉണ്ടായത്. ചാക്കിന് നാനൂറ് രൂപ വരെയുണ്ടായിരുന്ന സിമന്റ് വില ഇപ്പോള്‍ 490 രൂപ കടന്നു. ചില്ലറ വിപണിയില്‍ അഞ്ഞൂറ് രൂപ വരെയെത്തിയിട്ടുണ്ട്. വന്‍തോതില്‍ സിമന്റ് വില വര്‍ധിച്ചതോടെ നിര്‍മാണ മേഖലയും പ്രതിസന്ധിയിലായി. വില വര്‍ധനവ് പിന്‍വലിക്കാന്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടാണ് സിമന്റ് വ്യാപാരികള്‍ സമരം ആരംഭിച്ചത്. പൊതുമേഖലാ സ്ഥാപനമായ മലബാര്‍ സിമന്റ്സിന്റെ സിമന്റിന് വിലക്കുറവുണ്ടെങ്കിലും ലഭ്യത ക്കുറവാണ് പ്രശ്നം. സിമന്റിനു പുറമേ കമ്പിയുടെ വിലയും കുതിക്കുകയാണ്. അറുപത് രൂപയുണ്ടായിരുന്ന കമ്പി വില 76 രൂപയിലേക്കെത്തി. എം സാന്റ് മുതല്‍ ചെങ്കല്ല് വരെയുള്ളവക്കും വന്‍തോതില്‍ വില വര്‍ധിച്ചു.
Related News
പിവി അൻവറിന്റെ പാർക്ക് തുറക്കാൻ സർക്കാർ അനുമതി
പി വി അൻവർ എംഎൽഎയുടെ പാർക്ക് തുറക്കാൻ സർക്കാർ അനുമതി. പാർക്ക് ഭാഗികമായി തുറക്കാനാണ് അനുമതി നൽകിയത്. ആദ്യം കുട്ടികളുടെ പാർക്കും പുൽമേടും തുറന്ന് നൽകും. ഘട്ടം ഘട്ടമായി പാർക്ക് മുഴുവൻ തുറക്കാനാണ് നീക്കം. 2018ലാണ് നിയമ ലംഘനം കണ്ടെത്തിയതിനെ തുടർന്ന് പാർക്ക് പൂട്ടിയത്.(pv anvar kakkadam poyil park can opened partially) ദുരന്തനിവാരണ അതോറിറ്റി നിയോഗിച്ച കമ്മിറ്റിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. പാര്‍ക്ക് നില്ക്കുന്ന സ്ഥലം നിരപ്പുള്ളതും പാരിസ്ഥിതിക പ്രശ്നങ്ങളില്ലാത്തതെന്നും സമിതിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. […]
റോഡ് നിർമ്മാണത്തിനെടുത്ത കുഴിയിലേക്ക് കാർ മറിഞ്ഞു; യുവാവിന് ദാരുണാന്ത്യം
തിരുവനന്തപുരം കടയ്ക്കാവൂരിൽ റോഡ് നിർമ്മാണത്തിനെടുത്ത കുഴിയിലേക്ക് കാർ മറിഞ്ഞ് യുവാവ് മരിച്ചു. പാലച്ചിറ സ്വദേശി ഡൊമിനിക്ക് സാബുവാണ് മരിച്ചത്. 23 വയസ്സായിരുന്നു. ഇന്നലെ രാത്രി പതിനൊന്നരയോടെയാണ് അപകടം ഉണ്ടായത്.(Car Accident at Attingal Bypass one death) കുഴിയെടുത്ത ഭാഗത്ത് കൃത്യമായി സൈൻ ബോർഡുകൾ ഉണ്ടായിരുന്നില്ല. ഈ കുഴിയിലേക്ക് കാർ മറിയുകയായിരുന്നു. 6 പേരാണ് കാറിൽ ഉണ്ടായിരുന്നത്. 5 പേരെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കിളിമാനൂർ സ്വദേശി അക്ഷയ്, കടയ്ക്കാവൂർ സ്വദേശികളായ ബ്രൗണ്‍, സ്റ്റീഫൻ, […]
കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ശമ്പളം നല്കാന് സര്‍ക്കാരിന് ബാധ്യതയില്ല; ഹൈക്കോടതിയില്‍ അപ്പീല്‍
കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ശമ്പളം നല്കാന് സഹായിക്കണമെന്ന ഉത്തരവിനെതിരെ ഹൈക്കോടതിയില്‍ അപ്പീല്‍ നല്കി സംസ്ഥാന സര്‍ക്കാര്‍. 103 കോടി രൂപ കെഎസ്ആര്‍ടിസിക്ക് അനുവദിക്കണമെന്ന സിംഗിള്‍ ബെഞ്ച് ഉത്തരവ് റദ്ദാക്കണമെന്ന് അപ്പീലില്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടു. ജീവനക്കാര്‍ക്ക് ശമ്പളം നല്കാന് നിയമപരമായോ, കരാര്‍ പ്രകാരമോ ബാധ്യതയില്ലെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ വാദം. 2021-22 കാലയളവില്‍ 2037 കോടിയില്‍പ്പരം കെഎസ്ആര്‍ടിസിക്ക് അനുവദിച്ചെന്നും, കൂടുതല്‍ സാമ്പത്തിക ബാധ്യത വരുത്തിവയ്ക്കാന് കഴിയില്ലെന്നും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി. ഓണം പടിവാതിലില്‍ എത്തിയെന്നും കെഎസ്ആര്‍ടിസിജീവനക്കാരെ ഓണക്കാലത്ത് പട്ടിണിക്കിടാന്‍ കഴിയില്ലെന്നും നിരീക്ഷിച്ചു കൊണ്ടായിരുന്നു […]