കെ.എസ്.ആര്.ടി.സി ദീർഘദൂര സർവീസുകൾ പുനരാരംഭിക്കുന്നു. കൂടുതൽ യാത്രക്കാരുള്ള സ്ഥലങ്ങളിലേക്കാകും സർവീസ് ആദ്യ ഘട്ടത്തില്‍ ഉണ്ടാകുക. ടിക്കറ്റ് റിസര്‍വ് ചെയ്യാന്‍ അവസരമുണ്ടാകും. ഇരുന്ന് മാത്രമേ യാത്ര അനുവദിക്കുകയുള്ളൂ. ചീഫ് സെക്രട്ടറിയുടെ നിർദേശപ്രകാരമാണ് തീരുമാനമെന്ന് സി.എം.ഡി അറിയിച്ചു. അത്യാവശ്യ കാര്യങ്ങള്‍ക്ക് മാത്രമേ പൊതുഗതാഗതം ഉപയോഗിക്കാവൂവെന്നും നിര്‍ദേശമുണ്ട്. അതേസമയം സർവീസുകൾ ആരംഭിക്കുന്നതിനെതിരെ കടുത്ത എതിർപ്പുമായി ആരോഗ്യ വകുപ്പ് രംഗത്തെത്തിയിട്ടുണ്ട്. സർവീസ് ഉടനെ ആരംഭിക്കരുതെന്ന് ആരോഗ്യ വകുപ്പ് ഗതാഗത വകുപ്പ് മന്ത്രിയോടും, കെ.എസ്.ആര്.ടി.സി സിഎംഡിയോടും ആവശ്യപ്പെട്ടു.
Related News
ദേശീയ ജനറൽ സെക്രട്ടറിയെ ഇ.ഡി അറസ്റ്റ് ചെയ്തു; രാജ്യവ്യാപക പ്രതിഷേധത്തിന് ആഹ്വാനം ചെയ്ത് കാംപസ് ഫ്രണ്ട്
കാംപസ് ഫ്രണ്ട് ദേശീയ ജനറൽ സെക്രട്ടറി റഊഫ് ഷെരീഫിനെ തിരുവനന്തപുരം വിമാനത്താവളത്തിൽ തടഞ്ഞു വെച്ച് അന്യായമായി അറസ്റ്റ് ചെയ്ത ഇ.ഡി നടപടി അതിരു കടന്നതാണെന്ന് കാംപസ് ഫ്രണ്ട് ദേശീയ സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ പറഞ്ഞു. ഇ.ഡി സംഘപരിവാറിൻ്റെ ചട്ടുകമായി മാറിയെന്നാണ് വ്യക്തമാവുന്നത്. വരുന്ന വർഷമാദ്യം സി.എ.എ-എൻ.ആർ.സി നടപ്പാക്കുന്നതിന് മുന്നോടിയായി സംഘപരിവാറിനെതിരെ ചെറുത്തുനിൽപ്പ് നടത്തുന്ന നേതാക്കളെയും പ്രസ്ഥാനങ്ങളെയും ഭീഷണിപ്പെടുത്താനുള്ള ബി.ജെ.പി പദ്ധതി ഇ.ഡിയെ വെച്ച് നടപ്പിലാക്കുകയാണിപ്പോൾ. റഊഫ് ഷെരീഫിനെ ഉടൻ മോചിപ്പിക്കണമെന്ന് ആവശ്യപ്പെടുന്നു. സി.എ.എ-എൻ.ആർ.സി പ്രതിഷേധത്തിന് നേതൃത്വം നൽകിയ വ്യക്തികളെയും […]
നിയമസഭയിലെ നയപ്രഖ്യാപന പ്രസംഗം സംബന്ധിച്ച് ഗവര്‍ണര്‍ നിയമവശം പരിശോധിക്കാനൊരുങ്ങുന്നു
നിയമസഭയിലെ നയപ്രഖ്യാപന പ്രസംഗം സംബന്ധിച്ച് ഗവര്‍ണര്‍ നിയമവശം പരിശോധിക്കാനൊരുങ്ങുന്നു. പൌരത്വ നിയമഭേദഗതിയുള്‍പ്പെടെ കോടതിയുടെ പരിഗണനയിലുള്ള വിഷയങ്ങള്‍ നയപ്രഖ്യാപന പ്രസംഗത്തിലുണ്ട്. ഇത് കോടതി അലക്ഷ്യമാണോയെന്ന കാര്യമാണ് പരിശോധിക്കുക.
വായിച്ചുകൊണ്ടിരുന്ന കസേരയുടെ അനക്കം, തീവ്രത സ്കെയിലിൽ 2.0; ശ്രീമതി ടീച്ചറെ ട്രോളി രാഹുൽ മാങ്കൂട്ടത്തിൽ
വട്ടിയൂർക്കാവിലെ സിപിഐഎം ബ്രാഞ്ച് കമ്മിറ്റി ഓഫീസ് ഡിവൈഎഫ്ഐ പ്രവർത്തകർ അടിച്ചു തകർത്ത സംഭവത്തിൽ ശ്രീമതി ടീച്ചറെ ട്രോളി കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിലിന്റെ ഫെയ്സ് ബുക്ക് പോസ്റ്റ്. ”വട്ടിയൂർക്കാവ് സിപിഐഎം ബ്രാഞ്ച് കമ്മിറ്റി ഓഫീസ് ഡിവൈഎഫ്ഐ പ്രവർത്തകർ അടിച്ചു തകർത്തു. വായിച്ചു കൊണ്ടിരുന്ന കസേരയുടെ അനക്കം, തീവ്രത സ്കെയിലിൽ 2.0 രേഖപ്പെടുത്തിയതായി ശ്രീമതി ടീച്ചർ”. – രാഹുൽ മാങ്കൂട്ടത്തിൽ ഫെയ്സ്ബുക്കിൽ കുറിച്ചു. വട്ടിയൂര്‍ക്കാവ് ലോക്കല്‍ കമ്മിറ്റിയിലെ മേലത്തുമേലേ സിപിഐഎം ബ്രാഞ്ച് കമ്മിറ്റി ഓഫിസാണ് ഡിവൈഎഫ്ഐ പ്രവര്‍ത്തകർ അടിച്ചുതകർത്തത്. […]