വിദ്യാഭ്യാസ, ജോലി ആവശ്യാര്‍ത്ഥം വിദേശത്തേക്കു പോകുന്നവരുടെ പാസ്പോര്‍ട്ട് വാക്സിനേഷന് രേഖയുമായി ബന്ധിപ്പിക്കേണ്ടിവരും. ടോക്യോ ഒളിംപിക്സിന് തിരിക്കുന്ന ഇന്ത്യന്‍ സംഘത്തിന്റെ പാസ്പോര്‍ട്ടുകളും കോവിന്‍ വാക്സിനേഷന് സര്‍ട്ടിഫിക്കറ്റുകളുമായി ബന്ധിപ്പിക്കാന്‍ നിര്‍ദേശമിറങ്ങിയിട്ടുണ്ട്. വാക്സിനേഷനുമായി ബന്ധപ്പെട്ട് ഇന്ന് കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയ ഏറ്റവും പുതിയ മാര്‍ഗനിര്‍ദേശത്തിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയിരിക്കുന്നത്. ഈ മൂന്നു വിഭാഗങ്ങളില്‍ വരുന്നവര്‍ക്കും വാക്സിന് ആദ്യ ഡോസ് എടുത്ത് 28 ദിവസങ്ങള്‍ക്കുശേഷം രണ്ടാം ഡോസ് എടുക്കാം. ഓഗസ്റ്റ് 31 വരെ മേല്‍ ആവശ്യങ്ങള്‍ക്കായി വിദേശയാത്ര നടത്തുന്നവര്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ലഭ്യമാകും. വിദേശയാത്രയ്ക്ക് കോവിഷീല്‍ഡ് തന്നെ മതിയാകുമെന്നും സര്‍ക്കാര്‍ നിര്‍ദേശത്തില്‍ പറയുന്നുണ്ട്. ഓക്സ്ഫഡ് സര്‍വകലാശാലയും ആസ്ട്രാസെനെക്കയും വികസിപ്പിച്ച വാക്സിന് മാത്രമേ വിദേശത്തേക്ക് പോകുന്നവര്‍ക്ക് അംഗീകരിക്കൂവെന്ന ആശങ്കകള്‍ക്കു മറുപടിയായാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഉല്പാദിപ്പിക്കുകയും ഡിസിജിഐ അംഗീകരിക്കുകയും ചെയ്ത കോവിഷീല്‍ഡിന് ഡബ്ല്യുഎച്ച്ഒ അംഗീകരിച്ച വാക്സിനാണെന്നും മാര്‍ഗനിര്‍ദേശത്തില്‍ സൂചിപ്പിക്കുന്നു. കോവിഷീല്‍ഡ് രണ്ടാം ഡോസിന്റെ വിതരണത്തിനായി ഓരോ ജില്ലകളിലും പ്രത്യേക അതോറിറ്റിയെ ചുമതലപ്പെടുത്തണമെന്ന് സംസ്ഥാനങ്ങളോടും കേന്ദ്ര ഭരണപ്രദേശങ്ങളോടും നിര്‍ദേശിക്കുകയും ചെയ്തിട്ടുണ്ട്.
Related News
വനിതാ സുഹ്യത്തിനെ കൊന്ന് ശരീരം മെഡിക്കൽ സ്റ്റോറിൽ സൂക്ഷിച്ചു
വനിതാ സുഹ്യത്തിനെ കൊന്ന് ശരീരം നാല് ദിവസം മെഡിക്കൽ സ്റ്റോറിൽ സൂക്ഷിച്ചു. സംഭവത്തിൽ ഛത്തിസ്ഗണ്ഡിലെ ബിലാസ് പൂരിൽ മെഡിക്കൽ സ്റ്റോർ ഉടമയായ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. മ്യതദേഹം സംസ്കരിക്കാൻ ശ്രമിക്കുന്നതിനിടെയാണ് പ്രതിയായ സാഹു പിടിയിലായത്. പ്രിയങ്ക എന്ന യുവതി ആണ് കൊല്ലപ്പെട്ടതെന്ന് പൊലീസ് വ്യക്തമാക്കി. സിവിൽ സർവീസ് കോച്ചിംഗിനായ് ഹോസ്റ്റലിൽ താമസിക്കുകയായിരുന്നു പ്രിയങ്ക. ഇവരിൽ നിന്ന് 11 ലക്ഷത്തോളം രൂപ സാഹു കൈപറ്റിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.
രാമക്ഷേത്രവുമായി ബന്ധപ്പെട്ട ഫേസ്ബുക്ക് പോസ്റ്റ്; മതവിദ്വേഷം വളർത്തിയതിന് സിപിഐഎം പഞ്ചായത്ത് അംഗം അബിതയ്ക്കെതിരെ കേസ്
മതവിദ്വേഷം വളർത്തിയതിന് സിപിഐഎം പഞ്ചായത്ത് അംഗം അബിതയ്ക്കെതിരെ കേസ്. നാരങ്ങാനം പഞ്ചായത്തംഗം അബിത ഭായിക്കെതിരായാണ് ആറന്മുള പൊലീസ് കേസെടുത്തത്. രാമക്ഷേത്രവുമായി ബന്ധപ്പെട്ട് അബിത നടത്തിയ ഫേസ്ബുക്ക് പോസ്റ്റ് വിവാദമായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ബിജെപി നൽകിയ പരാതിയിലാണ് കേസെടുത്തത്. ‘അയോധ്യാ പ്രയാണം.ഇന്ത്യ കുതിക്കുന്നു’ എന്ന തലക്കെട്ടോടെ കഴിഞ്ഞ ദിവസം അബിത ഭായ് ഫേസ്ബുക്കിൽ ഒരു വിഡിയോ പോസ്റ്റ് ചെയ്തിരുന്നു. ശ്രീരാമന്റെ ഭക്തിഗാനത്തിന്റെ പശ്ചാത്തല സംഗീതമുള്ള വിഡിയോയിരുന്നു അത്. വിഡിയോയിൽ ഒരാൾ അർധനഗ്നനായി ഓടുന്നതും കാണാമായിരുന്നു. ഈ പോസ്റ്റ് വിവാദമായതിന് […]
ഡിജിറ്റല്‍ ഹെല്‍ത്ത്: ആധുനികവത്ക്കരിക്കുന്നതിനും ബയോമെട്രിക് പഞ്ചിംഗിനുമായി 7.85 കോടി
ആരോഗ്യ മേഖലയില്‍ ഡിജിറ്റല്‍ സാങ്കേതികവിദ്യ നടപ്പിലാക്കുന്നതിന്റെ ഭാഗമായി ആരോഗ്യ സ്ഥാപനങ്ങളെ ആധുനികവത്ക്കരിക്കാന്‍ 7.85 കോടി രൂപയുടെ ഭരണാനുമതി നല്‍കിയതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. അതില്‍ സാമൂഹികാരോഗ്യ കേന്ദ്രം മുതലുള്ള ആശുപത്രികളില്‍ ആധാര്‍ അധിഷ്ഠിത പഞ്ചിംഗ് സിസ്റ്റം സ്ഥാപിക്കുന്നതിനായി 5.16 രൂപയാണ് അനുവദിച്ചത്. ജില്ലാ മെഡിക്കല്‍ ഓഫീസുകള്‍, സാമൂഹികാരോഗ്യ കേന്ദ്രങ്ങള്‍, താലൂക്ക് ആശുപത്രികള്‍, ജില്ലാ, ജനറല്‍ ആശുപത്രികള്‍ എന്നിവിടങ്ങളിലാണ് പഞ്ചിംഗ് നടപ്പിലാക്കുന്നത്. നിലവില്‍ ആരോഗ്യ വകുപ്പ് ഡയറക്ടറേറ്റ് ഉള്‍പ്പെടെയുള്ള 10 ആരോഗ്യ സ്ഥാപനങ്ങളില്‍ പഞ്ചിംഗ് നടപ്പിലാക്കിയിട്ടുണ്ട്. ഘട്ടം […]